പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 36648

“”രുഗ്മിണി എന്നല്ലേ പേര് പറഞ്ഞത്…””,””സ്ഥലം എവിടെയാ…””,

 

“”അത്…””,””വൈജയന്തിപുരത്താണ് സാർ ഞാൻ താമസിക്കുന്നത്…””,

 

“”വെയ്റ്റ്…””,””വൈജയന്തിപുരത്തോ…””, 

 

“”അതേ സർ…””,

 

“”മ്മം…””,

 

സൂപ്പർവൈസർ രുഗ്മിണിയെ ചൂഴ്ന്നൊന്ന് നോക്കി. 

 

“”നീ ഒന്ന് പുറത്തേക്ക് നിൽക്ക് ഞാൻ വിളിക്കാം…””,

 

“”ശരി സർ…””,

 

അയാൾക്ക് മുൻപിൽ അവളൊന്ന് കൈകൂപ്പി എന്നിട്ട് വെളിയിലിറങ്ങി നിന്നു. ആദ്യം കണ്ടപ്പൊ തന്നെ രവിക്ക് രുഗ്മിണിയെ എവിടെയോ കണ്ടത് പോലെ തോന്നിയിരുന്നു. വൈജയന്തിപുരത്താണ് വീടെന്ന് കൂടി പറഞ്ഞപ്പോൾ അയാൾക്ക് ആളെ മനസിലായി. 

 

കോയമ്പത്തൂര് രവി തൻ്റെ കോളേജ് പഠനം നടത്തിയിരുന്ന കാലത്ത് കൂട്ടത്തിൽ ഒരു പ്ലേബോയി ഉണ്ടായിരുന്നു. കണ്ണിൽ പെട്ട സുന്ദരി പെണ്ണുങ്ങളെയൊക്കെ നാക്ക് കൊണ്ട് സംസാരിച്ച് വശത്താക്കാനും പണമെറിഞ്ഞ് വലയിൽ വീഴ്ത്താനുമൊക്കെ കെൽപ്പുണ്ടായിരുന്ന ഒരുത്തൻ. രവിയുടെ ഒക്കെ സീനിയർ സ്റ്റുഡൻ്റ്സ് ഗ്യാങ്ങിലെ പ്രധാനപ്പെട്ട ഒരു തല്ലുകൊള്ളി. അവൻ്റെ നാടും വൈജയന്തിപുരത്ത് തന്നെയാണ്. പേര് നരേന്ദ്രൻ. 

 

കോളേജ് കാലഘട്ടം കഴിഞ്ഞതിന് ശേഷവും രവി സൗഹൃദം പുലർത്തിയിരുന്ന കുറച്ചു പേരിൽ ഒരാളാണ് നരേന്ദ്രൻ. എപ്പഴും കഴിയില്ലങ്കിലും എല്ലാവർക്കും ഒഴിവ് ദിവസങ്ങൾ കിട്ടുമ്പോൾ ഒരു കോമൺ പ്ലേസിൽ ഒത്തുകൂടും. ഇപ്പൊ പ്രായം ഏറിവരുന്നത് കൊണ്ട് കൂടി കാഴ്ചകളൊക്കെ കുറഞ്ഞു. എന്നാലും മിക്ക ദിവസങ്ങളിലും ഫോണിൽ ബന്ധപ്പെടാറുണ്ട്. 

 

അന്ന് ഒരുപാട് നാളുകൾക്കു ശേഷം കൂട്ടത്തിൽ ഒരുത്തൻ്റെ കൊത്തഗിരിയിലുള്ള പ്രൈവറ്റ് പ്രോപ്പർട്ടിയിൽ ഒത്ത്കൂടിയപ്പോൾ നരേന്ദ്രൻ അവൻ്റെ ഫോണിൽ ഒരു കിളിന്ത് പെണ്ണിന്റെ ചിത്രം കാട്ടി തന്നിരുന്നു. അത് തൻ്റെ മുന്നിൽ വന്നു നിൽക്കുന്ന സ്ത്രീയാണെന്ന് രവിക്ക് മനസിലായി. അയാൾ ഫോണെടുത്ത് നരേന്ദ്രൻ്റെ നമ്പർ ഡയൽ ചെയ്തു. അപ്പുറത്ത് റിങ്ങ് നിന്നു നരേന്ദ്രൻ ഫോൺ അറ്റൻ്റ് ചെയ്തിരിക്കുന്നു.

 

“”മൊതലാളീ…””,””എവടെയാ…””,

 

“”എന്താടോ രവി താൻ മനുഷനെ കളിയാക്കാനായിട്ട് വിളിച്ചെയാണോ…””,

 

“”ഒന്ന് പോടോ…””,””നമ്മളൊക്കെ ജീവിച്ചിരിക്കുന്ന്ണ്ടോന്ന് അറിയാനെങ്കിലും താൻ വിളിക്കാറ്ണ്ടോ…””,””വല്ല്യ മുതലാളി ആയപ്പൊ മറന്നു…””,

 

“”പിന്നേ വല്ല്യ മുതലാളി…””,””നാട്ട്കാർക്ക് പൊറംമോടി കാണുമ്പ കരുതും നമ്മളൊക്കെ വല്ല്യ സെറ്റപ്പിലാണെന്ന്…””,””ടൈറ്റിലാടോ…””, “”ഒരു പെഗ്ഗ് ജെഡി കമത്തണങ്കി പോലും മക്കളോട് ചോദിക്കണ്ട അവസ്ഥയായി…””,

 

“”അപ്പ നമ്മടെ ഷോറൂമൊക്കെ കൊടുത്തോ…””, 

 

“”ഏയ് അതൊക്കെ ഇപ്പഴും ഇണ്ട്…””,””മൂത്തവനാണ് നടത്ത്ന്നെ…””, “”പഴേപോലെ ഒന്നുമല്ലടോ…””,””പത്തടി. നടക്കുമ്പഴേ കിതക്കാൻ തൊടങ്ങും…””,

 

“”എങ്ങനെ കിതക്കാതിരിക്കും…””,””ആയ കാലത്ത് കോയമ്പത്തൂര് കിടന്ന് പൂണ്ടു വിളയാടിയതല്ലേ…””,””ആഹ് നിൻ്റെയൊക്കെ യോഗം…””,””നമ്മളിപ്പഴും ഫിഫ്റ്റി പ്ലസ്സായി കെട്ടിയോളെ അല്ലാതെ ഏഹേ…””,

 

“”ഹ… ഹ… ഹ…””,

 

“”താൻ വിഷമിക്കണ്ടടോ…””,””എവെരി ഡോ ഹാസ് എ ഡേ എന്നല്ലേ…””,””നിനക്കും ഒരു ദിവസം വരും…””,

 

“”ടാ.. ടാ…””,””നീ എന്നെ ഒസ്തല്ലേ…””, “”ആഹ് പിന്നെ ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചതാ…””,

 

“”നിൻ്റെ കോള് കണ്ടപ്പഴേ എനിക്ക് തോന്നി എന്തോ കേസ്കെട്ടാണെന്ന്…””,

 

“”ഉവ്വ്…””,””പക്ഷെ കേസ്കെട്ട് തൻ്റെയാണെന്ന് മാത്രം…””,

 

“”എൻ്റെ കേസ്കെട്ടോ…””,””നീ എന്തൊക്കെയാ ഈ പറയ്ണെ…””,

 

“”ടോ നരേന്ദ്രാ…””,””അന്ന് കൊത്തഗിരി വച്ച് കണ്ടപ്പൊ താൻ ഒരു പെണ്ണിന്റെ ചിത്രം കാണിച്ചു തന്നില്ലേ…”””,””ആളിപ്പൊ എൻ്റെ ക്യാബിന് വെളിയില്ണ്ട്…””,

 

“”ആര്…””,””രുഗ്മിണിയോ…””,

 

“”അതേ അവള് തന്നെ…””,””പഴയ പരിചയം വച്ച് നിൻ്റെ അന്വേഷണം വല്ലതും പറയണോ…””,

 

“”എൻ്റെ പൊന്ന് രവീ നിൻ്റെ തലയ്ക്കോളമാണോ…””,””അതിനെ ഒന്നും അടുപ്പിക്കാൻ കൊള്ളില്ല പഠിച്ച കള്ളിയാ…””,

 

“”ഉവ്വ ഉവ്വ…””,””ഇത് ഞാൻ കൊറേ കേട്ടിട്ട്ണ്ട്…””, “”കാര്യം കഴിഞ്ഞാലുള്ള നിൻ്റെ സ്ഥിരം ഡയലോഗ്…””,””നീ കൊറെ ഉപ്പും എരിവും ഒക്കെ നോക്കിയതല്ലേ ഇനി ഞാനും കൂടി അറിയട്ടെടാ…””,

 

“”നീ കൊറേ അറിയും…””,””തലേലാവാതെ നോക്കിക്കോ…””, “”ആഹ് പെഴച്ചവള് കാരണം ഇന്ദുമതീടെ മൊഖത്ത് പോലും നോക്കാൻ പറ്റാണ്ടായി…””,””സൂക്ഷിച്ചും കണ്ടൊക്കെ ആയിക്കോ…””,

 

“”ശരി ആശാനേ..””,””നമ്മക്ക് ഈ കാര്യത്തിൽ വല്ല്യ എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോടാ…””, “”ആശാനെ പോലെ കഴിവും അനുഭവജ്ഞാനവുമുള്ള വര് പറഞ്ഞ് കേൾക്കുകയെന്നല്ലാതെ…””,

 

“”പോടാ പോടാ…””,

 

“”ഹ… ഹ… ഹ…””,

 

നരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം അയാൾ നിറുത്തി. എന്നിട്ട് ക്യാബിന് വെളിയിൽ കാത്തുനിൽക്കുന്ന രുഗ്മിണിയോട് അകത്തേക്ക് വരാനായി ആംഗ്യം കാട്ടി. അവള് വേഗം കതവ് തുറന്ന് അകത്തേക്ക് കയറി.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com