പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37409

“”അവനോട് നമ്മക്കെല്ലാ സത്യവും പറഞ്ഞുകൂടെ മാമ…””,””അത് മനസിലാക്കാനുള്ള പ്രായമവനായില്ലേ…””,

 

“”പ്രായത്തിൻ്റെ അല്ല കനകം…””,””കൃഷ്ണ കണിയാര് പറഞ്ഞത് പോലെ എല്ലാം അവൻ സ്വയം മനസിലാക്കണ്ട സമയം വരും…””,””അന്ന് മാത്രമേ അറിയാൻ പാടൊള്ളു…””,””അതിന് മുൻപ് ഒരുപാട് ദുരനുഭവങ്ങൾ അവന് വരാനിരിക്കുന്നുണ്ട്…””,””ജാതക പ്രകാരം അത് തുടങ്ങി കഴിഞ്ഞു അതാ ഞാൻ അവനെ ഇവിടേക്ക് കൊണ്ടുവന്നത്…””,””ഇവിടെയാവുമ്പൊ നമ്മടെയൊക്കെ ഒരു ശ്രദ്ധയുണ്ടാവല്ലോ…””,

 

“”മ്മം…””,””എല്ലാം നല്ല രീതിക്കെത്താൻ പുന്നക്കലെ ദേവിക്ക് കുറച്ച് വഴിപാടുകള് നടത്തണം…””,””ഗുരുവായൂർക്ക് പോവണം…””,””ഏട്ടനെ കാണണം…””,

 

കനകയുടെ ഏട്ടനൊരു ദേശാടക സന്യാസി ആയി ജീവിച്ചിരുന്നു…, ഒരുകാലത്ത്. ഇപ്പൊ അതിനൊന്നും വയ്യാണ്ടായി ഗുരുവായൂരുള്ള തറവാട്ടിൽ ഓരോ ചിട്ടകളുമായി കഴിഞ്ഞ് പോവുന്നു. എന്തങ്കിലും തരത്തിലുള്ള മന ക്ലേശങ്ങൾ ഉണ്ടങ്കിൽ കനക ഏട്ടനെ കാണാനായി പോവും. തറവാട്ടിൽ കയറി ശേഷം ക്ഷേത്ര ദർശനവും കഴിഞ്ഞായിരിക്കും മടക്കം.

 

ഓരോ കണക്ക് കൂട്ടലുകളുമായി ഗോവിന്ദൻ പതുക്കെ ഉറങ്ങി പോയി…, കനകവും.

 

******************(★)******************

 

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് നീലിമ്പപുരത്തെ കാട്ടിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയതാണ് അനന്തകൃഷ്ണൻ എന്ന പുന്നക്കലെ അനന്തനാന. 

 

അവനെ നെടുംകയം ഫോറസ്റ്റ് ഡിവിഷൻ ഏറ്റെടുത്ത് ലേലം ചെയ്തു. അഞ്ച് വയസിനോടടുത്ത് മാത്രമേ ലേലം ചെയ്യുന്ന സമയത്ത് അനന്തന് പ്രായം ഉണ്ടായിരുന്നുള്ളു. ദേവനും രണ്ട് ചട്ടക്കാരും കൂടിയാണ് പുന്നക്കൽ നിന്ന് പോയി അവനെ ലേലത്തിൽ പിടിച്ചത്. 

 

ദേവന് ഒരുപാട് ഇഷ്ടമായിരുന്നു അനന്തനെ. മില്ലിലെ തടിപ്പണിക്കാണ് ആദ്യമായി അനന്തനെ ചുമതലപ്പെടുത്തിയത് അതും ദേവൻ്റെ സമ്മതമില്ലാണ്ടെ. അയാൾ കുറിച്ച് വൈകിയാണ് വിവരമറിഞ്ഞത്. ക്ഷേത്രത്തിലെ തിടമ്പേറ്റാൻ എന്ന പേരിലാണ് ദേവനേ കൊണ്ട് അനന്തനെ ലേലത്തിലെടുപ്പിച്ചത് തന്നെ. കൂപ്പിലെയും മില്ലിലേയും പണിക്ക് കൂടി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ദേവൻ ഒരിക്കലും ആനയെ വാങ്ങാൻ സമ്മതിക്കില്ലായിരുന്നു.

 

അനന്തകൃഷ്ണനെ മില്ലിൽ കൊണ്ട് പോയെന്ന വിവരമറിഞ്ഞതും ദേവൻ അച്ഛനായ ബാലകൃഷ്ണനോട് ഒരുപാട് ദേഷ്യപ്പെട്ടു. അന്ന് അനന്തൻ്റെ ചട്ടക്കരെ നല്ല പോലെ വഴക്ക് പറഞ്ഞ് ദേവൻ പറഞ്ഞ് വിട്ടു. പിന്നീട്‌ കുറിച്ച് കാലം ദേവനാണ് ആനയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. ദിവസേന ക്ഷേത്രത്തിലേക്ക് കൊണ്ട് പോയി ദേവിയേയും ദേവനേയും തൊഴുവിച്ച് തിരികെ കൊണ്ട്പോരും.

 

തറവാട്ടിൽ ബാലകൃഷ്ണൻ്റെ ഭാര്യ അമ്പ അനന്തൻ്റെ ഇഷ്ടത്തിന് അവിലും തേങ്ങയും നൽകും. ദേവനെ പോലെ തന്നെ അവർക്കും അനന്തനെ ഒരുപാട് ഇഷ്ടമായിരുന്നു.

 

വിശേഷ ദിവസങ്ങളിൽ പറയെടുക്കുന്നതും തിടമ്പേറ്റുന്നതും മാത്രമായി അനന്തൻ്റെ ജോലി. ദേവൻ അത് മാത്രമായി വെട്ടിച്ചുരുക്കി എന്ന് വേണം പറയാൻ. അനന്തകൃഷ്ണനും അതായിരുന്നു ഇഷ്ടം. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് ദേവിക്കും ദേവനും നേദിച്ചതിൻ്റെ ഭാക്കി വരുന്ന വെണ്ണയും നെയ്യും ഉരുളി നിറച്ച് കഴിക്കാൻ കിട്ടുമായിരുന്നതാണ് കാരണം. 

 

അങ്ങിനെ ക്ഷേത്രത്തിലെ സന്ദർശനവും വൈജയന്തി പുഴയിലെ നീരാട്ടും പുന്നക്കലെ ദേവിയുടെ പൂരവും എല്ലാം ആയി ദേവനും അനന്തനും കൂടി തകർക്കുന്ന സമയത്ത് ചട്ടക്കാരൻ്റെ ലൈസൻസിനെ ചൊല്ലി ചെറിയ പ്രശ്നങ്ങൾ ഉയർന്നു. പരാതി കൊടുത്തത് കേശവനാണെന്ന് പിന്നീട് ദേവൻ മനസിലാക്കി. അതിനെ ചൊല്ലി പിന്നീട് തറവാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 

 

കുറിച്ച് ദിവസങ്ങൾക്ക് ശേഷം ദേവൻ തന്നെ ഒരു ചട്ടക്കാരനെ കണ്ടെത്തി കൊണ്ടു വന്നു വേലായുധൻ. പിന്നീട് കുറിച്ച് കാലം രണ്ടുപേരും കൂടി ആനയെ കൊണ്ടുനടന്നു. അതിനൊരവസാനം വരുന്നത് ജാനകിയെ വിളിച്ച് ഇറക്കി കൊണ്ടുവരുമ്പഴാണ്. ദേവൻ പുന്നക്കൽ നിന്ന് പുറത്താവുന്നു ശേഷം ജാനകിയും ദേവനും തങ്ങളുടെ ജീവിതം ആരംഭിക്കുന്നു…, അജുവും കുഞ്ഞൂട്ടനും ജനിക്കുന്നു. 

 

പുന്നക്കൽ നിന്ന് ഇറങ്ങിയതിന് ശേഷവും അവസരം കിട്ടുമ്പോഴൊക്കെ ദേവൻ അനന്തനെ കാണാൻ പോവുമായിരുന്നു.  ദേവൻ്റെ മരണം വരെ അത് തുടർന്നു. അനന്തകൃഷ്ണന് അവൻ്റെ ദേവനെ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. അതിന് സാധ്യതയുമില്ല. കുഞ്ഞൂട്ടൻ ഉണ്ടായതിന് ശേഷം അനന്തകൃഷ്ണനോടുള്ള പ്രിയ്യത്തിലാണ് അനന്ദദേവ് എന്ന് പേര് വെച്ചതെന്ന് പോലും ദേവൻ പറയുമായിരുന്നു. 

 

ദേവൻ്റെ മരണ ശേഷം അനന്തകൃഷ്ണന് അത്ര നല്ല കാലം ആയിരുന്നില്ല. ബാലകൃഷ്ണൻ ആനയെ കൂപ്പിലേക്ക് മാറ്റി. കുറച്ച് കാലം അവനെ കൊണ്ട് പറ്റുന്നത് പോലെ പണി ചെയ്തു. ബാലകൃഷ്ണൻ്റെ മരണ ശേഷം കേശവൻ തൻ്റെ മില്ലിലേക്ക് ആനയെ ഏറ്റെടുത്തു. ഓണർഷിപ്പ് കൈമാറിയിട്ടുണ്ടായിരുന്നില്ല. കേശവൻ അനന്തനെ വൈജയന്തി പുരത്ത് നിന്നും കൊണ്ട് പോയതോടെ അവനെ കുറിച്ചുള്ള വിവരങ്ങളും നഷ്ടമായി. എന്നാലും വർഷാ വർഷം തിടമ്പേറ്റാൻ അനന്തൻ വരും…

 

അനന്തനാനയാണ് കുഞ്ഞൂട്ടൻ്റെ നേരെ ഇടഞ്ഞ് വന്നതെന്നാണ് ഗോവിന്ദൻ കനകയോട് പറഞ്ഞത്.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com