അവൾ നിരാശയോടെ തലതാഴ്ത്തി.. അവൾ അയാൾക്ക് എതിർ ആണെന്ന് ഉടനെ എനിക്ക് മനസിലായി..
“നീയാരാണ്….? ഇതുവരെ കണ്ടിട്ടില്ല.. എന്റെ പിതാവിന്റെ പുതിയ ആൾ ആണോ? പക്ഷെ….നിന്നെ കണ്ടിട്ട് അവരുടെ കൂട്ടത്തിൽ ആണെന്ന് തോന്നുന്നില്ല..?”
അവൾ അവിടെ നിർത്തി… ഞാൻ ഒന്ന് പുഞ്ചിരിച്ചു.. വിരൽ നീട്ടി അവളുടെ താടിയിൽ പിടിച്ചു മുഖം പൊക്കി..
“നിന്റെ പിതാവിന്റെ ആൾ അല്ല.. പക്ഷെ അവന്റെ ജീവൻ എടുക്കാൻ വന്നവൻ…”
ഞെരിഞ്ഞമർന്ന വാക്കുകൾ കേട്ടപ്പോൾ അവളൊന്ന് പകച്ചു.. ഞെട്ടി എന്നെ നോക്കി എങ്കിലും അവളുടെ കണ്ണുകൾ ഒന്ന് വിടരുന്നത് ഞാൻ കണ്ടു.
***
Somewhere in Planet Of Reptilians
തിരികെ ഗുഹയിൽ എത്തി അവൾക്ക് വേണ്ട സാധനങ്ങൾ മാത്രം എടുത്തു വേറെ ഒരു സ്ഥലത്തേക്ക് നടക്കുകയായിരുന്നു അറോറ… അവൾ ആകെ നിരാശയിൽ ആയിരുന്നു.. ഇനി ഇവിടെ നിൽക്കാൻ കഴിയില്ല.. എത്രനാൾ ഈ ഒളിച്ചോട്ടം.. ?
ഒരുനാൾ ഇവരിൽ നിന്നും ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നു..
“മോളെ….”
വിളികേട്ട് അവൾ തിരിഞ്ഞു നോക്കി..
“തിയാ….”
അവൾ സ്നേഹത്തോടെ വിളിച്ചു.. അവളുടെ മുത്തശ്ശി ആയിരുന്നു അത്…
“അവൻ അകത്തുകയറി അല്ലെ? “
അവർ ചോദിച്ചപ്പോൾ അവൾ തല താഴ്ത്തി…
അവർ മെല്ലെ അവിടെ ഇരുന്നു..
“ഇവിടേം ഭരിക്കേണ്ടത് എന്റെ മകൻ ആയിരുന്നു.. അവനെ അവർ…..,
അവൻ പോയ്കഴിഞ്ഞാണ് നിന്റെ അമ്മയുടെ വയറ്റിൽ നീയുണ്ടെന്ന് അറിഞ്ഞത്… എന്റെ മോളും പോയി.. ഇനി നീ മാത്രമാണ് ഏക പ്രതീക്ഷ…
സ്ഥാനം കൊണ്ടും യോഗ്യത കൊണ്ടും നിലവിൽ അല്ലെങ്കിലും നീയാണ് ഇവിടുത്തെ രാജകുമാരി.. നിന്റെ അച്ഛൻ മരണപ്പെട്ടത് രാജാവ് ആയി സ്ഥാനം ഏറ്റ ഉടനേയാണ്… എന്നെങ്കിലും നീ അവിടെ ഇരിക്കുന്നത് കണ്ടിട്ട് വേണം എനിക്കും പോകാൻ… എല്ലാം ശരിയാകട്ടെ… മോൾ സൂക്ഷിക്കണം….”
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi