നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

ഞാൻ അവളോട് പറഞ്ഞു..

“ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു…”

അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ പകച്ചു അവളെ നോക്കി…

“എനിക്ക് വിശക്കുന്നു.. എന്തെങ്കിലും തിന്നാൻ തരുമോ? എനിക്ക് മാത്രമല്ല. അവർക്കും. ഞങ്ങൾക്ക് തിന്നാൻ തരില്ല അവർ..“

ആ ചോദ്യം കേട്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു.. ഞാൻ ഇതുവരെ അനുഭവിക്കാത്ത ഒരു അവസ്ഥയാണ് വിശപ്പ്.. ഇത്രയും സഹനശക്തിയും ബലവുമുള്ള ഒരു ഏയ്ഞ്ചൽ ഭക്ഷണം ചോദിക്കണം എങ്കിൽ…? കണ്ണുനീർ ഒതുക്കി നിർത്താൻ ആയില്ല എനിക്ക്.

“എനിക്ക്.. എനിക്ക്.. ഞാൻ…..”

എനിക്ക് എന്താ പറയേണ്ടത് എന്നുപോലും അറിയാതെ ഞാൻ വീണ്ടും പതറി.. ഇവരെ ഇപ്പോൾ തുറന്നുവിട്ടാലും അവർ ശക്തി ഇല്ലാത്തതുകൊണ്ട് തടവിൽ ആകും. അത് വേണ്ട..

“അറിയാം.. നിനക്ക് കഴിയില്ല എന്ന്.. പക്ഷെ ഞങ്ങളുടെ അവസ്ഥ കണ്ടു നീയൊഴുക്കുന്ന കണ്ണുനീർ.. അതിൽ എല്ലാമുണ്ട്.. “

അവൾ മെല്ലെ പറഞ്ഞു അഴികളിലേക്ക് ചാരി കണ്ണുകൾ അടച്ചു..

“മറ്റുള്ളവരുടെ ശക്തി വലിക്കുന്ന ആ രത്‌നം..? അതെവിടെയാണ്?”

ഞാൻ അവളോട് ചോദിച്ചു..

“അറിയില്ല. ഞങ്ങളുടെ എല്ലാ ശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു.. ആ രത്‌നം തകർത്താൽ.. എനിക്ക് ഇവരെയൊക്കെ വിടുവിക്കാൻ കഴിയും.. കാരണം നീയിപ്പോൾ എന്റെ ബന്ധനം എടുത്തുമാറ്റിയിരിക്കുന്നു.. പക്ഷെ എനിക്ക് ശക്തിയില്ല..“

അവളുടെ കണ്ണുകളിൽ നിന്നും നീർ ഒഴുകിവന്നു.. അത് പൊള്ളിച്ചത് എന്നെയാണ്..

“പോകൂ….പക്ഷെ.. വിഷമത്തോടെ യുദ്ധം ചെയ്താൽ തോറ്റു പോകും.. നന്മക്ക് വേണ്ടി യുദ്ധം ചെയ്യൂ.. വിജയിക്കും..
ഇവിടെ നിന്നും ഇടതുവശത്ത് ഒരു ഉപകരണം ഉണ്ട്.. അതിന്റെ പുറകിലെ ഒരു ഭാഗം മാറ്റി നോക്കിയാൽ ഒരു വഴി കാണാം..
ആ വഴിയാണ് കൊട്ടാരത്തിലേക്ക് ഉള്ളത്.. നീ അനേഷിക്കുന്ന വസ്തു അവിടെ ആയിരിക്കും.. പോകൂ.. തിരിഞ്ഞു നോക്കാതെ പോകൂ..”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.