നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

“അമ്മേ….!”

അവൾ പേടിച്ചു അലറിക്കരഞ്ഞു… വേണ്ട എന്ന് മനസ് മന്ദ്രിച്ചു.. ചെയ്യുന്നത് അബദ്ധം ആണെന്ന് അറിഞ്ഞിട്ടും ഞാൻ അരയിൽ നിന്നും ജൂണിന്റെ വിസിൽ എടുത്തു ആഞ്ഞു ഊതി…
ശക്തമായ വിസിൽ ശബ്ദം അവിടെ മുഴുവൻ മുഴങ്ങി..

എല്ലാവരും ഞെട്ടി എന്നെ നോക്കി..

ചീറിക്കൊണ്ട് അവളുടെ നേരെ പാഞ്ഞ വെയിലുകൾ പിടിച്ചു കെട്ടിയത് പോലെ അവിടെ നിന്നു..

അവർ എന്നെ നോക്കി… ഞാൻ എന്താണ് അവരോടു പറയുന്നതും എന്ന് നോക്കി..

“ഗോ….!”

ഞാൻ രാജാവിന് നേരെ കൈചൂണ്ടി അലറിയതിനും മുൻപേ അവർ അയാൾക്ക് നേരെ കുതിച്ചിരുന്നു..

അഞ്ചോ ആരോ ഭടന്മാർ അയാൾക് കവചമായി നിന്നു എങ്കിലും ആ മൃഗങ്ങൾ അവരെ കടിച്ചു കീറി മുൻപോട്ട് കുതിച്ചു…

മിന്നൽ വേഗതയിൽ ആണ് കിംഗ് സിംഹാസനത്തിൽ നിന്നും വലിയ ഒരു ആയുധം വലിച്ചെടുത്തു ചുഴറ്റി അടിച്ചത്…

അഞ്ചോളം വെയിലുകൾ തല തകർന്നു നിലത്തുവീണു…

നീണ്ട പിടിയുള്ള ഒരു ഭാഗം വലിയ ഹമ്മർ തലയും മറുഭാഗം വീതിയേറിയ മഴുവിന്റെ മൂർച്ചപോലെയും ഉള്ള ഒരു വെള്ളി നിറമുള്ള ആയുധം…

നിമിഷ നേരം കൊണ്ട് അയാൾ വെയിലുകളെ അടിച്ചു തല ചിതറിച്ചു കൊന്നു കളഞ്ഞു.. അതിന് ശേഷം എന്നെ നോക്കി..
സിംഹാസനത്തിന്റെ പടിക്കെട്ടിൽ നിന്നും അയാൾ ആ ആയുധവുമായി ചാടി നടുവിലത്തെ കളത്തിൽ വന്നു… നിലം കുലുങ്ങിയത് പോലെ…

രാജകുമാരിയെ അയാൾ ചവുട്ടി തെറിപ്പിച്ചു.. അവൾ ഒരു തൂണിൽ അടിച്ചു നിശ്ചല ആയത് ഞാൻ കണ്ടു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.