നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

നിമിഷ നേരംകൊണ്ടാണ് എന്റെ ചുറ്റും ഉണ്ടായിരുന്ന പടയാളികൾ രൂപം മാറിയത്… അവരൊക്കെ റെപ്റ്റില്ല്യൻസ് ആയി മാറി… ഏഴു അടിയോളം വലിപ്പം വരുന്ന ശക്തരായ മനുഷ്യർ.. കണ്ണുകൾ പച്ച.

എല്ലാവരും വാളുകൾ എടുത്തു എന്റെ നേരെ നീട്ടി.. വലിയ വാതിൽ അടഞ്ഞു..

അതൊരു ട്രാപ് ആയിരുന്നു എന്നെനിക്ക് മനസിലായി.. ഒരു നിമിഷം ബുദ്ധിമോശത്തെ പഴിച്ചു എങ്കിലും ഞാൻ നടുക്കളത്തിലേക്ക് ഇറങ്ങി ചെന്നു.. ഹെൽമെറ്റ് ഊരി എറിഞ്ഞു.

നിമിഷ നേരം കൊണ്ട് വാളുകളും സ്പിയറുകളും എനിക്ക് നേരെ നീണ്ടു വന്നുകൊണ്ടിരുന്നു.

“നിർത്ത്…”

ഞാൻ കൈ കൊണ്ട് അവരോടു പറഞ്ഞു ചുറ്റിനും നോക്കി.. അവർ നിന്ന് എന്നെനോക്കി.. ഞാൻ കിങ്ങിനെയും.

“ഹഹഹ… ഹാഫ് ബ്ലഡ് കൃതിരിൻ…”

അയാൾ അലറികൊണ്ട് എന്നെ നോക്കി..

“നീയെന്താണ് വിചാരിച്ചത്? ഞാൻ ബുദ്ധിയില്ലാത്തവർ ആണെന്നോ? ഈ കളി കളിച്ചത് നിന്നെ കുടുക്കുന്നതിലും ഏറ്റവും പ്രാധാന്യം അവൾ ആയിരുന്നു.. അതെ… ഞങ്ങൾ തേടി നടന്നവൾ.. നിന്നിലൂടെ അവളെ ഞങ്ങൾ കണ്ടുപിടിച്ചു.. ഇനി നിന്റെ ജീവൻ വച്ചാണ് ഞാൻ നിന്റെ കുട്ടികളെ നേടാൻ പോകുന്നത്.. എന്തായാലും ഏരിയ സീറോ നീ കണ്ടുകഴിഞ്ഞു.. അതുപോലെയാകും നിന്റെ കുട്ടികളുടെയും അവസ്ഥ… ഹഹഹ”

അയാൾ അലറിച്ചിരിച്ചുകൊണ്ടു ആയുധം നിലത്തേക്ക് ഇട്ടു.. നിലം കുലുങ്ങി. അതിന്റെ ഭാരം എനിക്ക് ബോധ്യം വന്നു..

“ഒന്നും പറയാനില്ലേ നിനക്ക്?”

അയാൾ പരിഹാസത്തോടെ ചോദിച്ചു..

“ഉണ്ട്.. ഞാൻ നിന്നെ വെല്ലുവിളിക്കുന്നു. നേരിട്ടുള്ള യുദ്ധം. ജീവനോടെ ഒരാൾ മാത്രം ബാക്കിയാകുന്ന ഒരു യുദ്ധം.. “

ഞാൻ അവന്റെ കണ്ണിൽ നോക്കി അത് പറഞ്ഞപ്പോൾ അവനൊന്ന് പതറി.. പക്ഷെ പൊട്ടി പൊട്ടി ചിരിച്ചു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.