നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

***

King’s Palace

പുറത്ത് ആയിരുന്നു ഞാൻ. പടയാളികളുടെ ഒപ്പം.

അൽപ നേരം കൂടെ കഴിഞ്ഞപ്പോൾ ആളുകൾ മെല്ലെ ഒഴിഞ്ഞു പോകുന്നത് പുറത്തുനിന്നു ഞാൻ കണ്ടു.. കുറെ നേരം കൂടെ കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കയറി..

ഒഴിഞ്ഞു കിടക്കുന്ന ഹാൾ.. പെട്ടെന്ന് വെളിച്ചം തെളിഞ്ഞു… ആളുകൾ പലസ്ഥലത്തും നിന്നും അകത്തേക്ക് വന്നു..

അകത്തുനിന്നും ഒരു കരച്ചിൽ കെട്ടു… ഞാൻ അവിടെ നിന്നപ്പോൾ ഒരാൾ രാജകുമാരിയെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടു..

പുറകെ രാജാവും..

എല്ലാവരും വശങ്ങളിലേക്ക് മാറി നിന്നു.. ഞാനും..

അയാൾ അവളെ വലിച്ചു ഇഴച്ചു നടുക്കളത്തിൽ കൊണ്ടുവന്ന് ഇട്ടു..

“ഇവൾ ഒരു ഔട്ട്ലാൻഡറിന് അഭയം കൊടുത്തിട്ടുണ്ട്.. സ്വന്തം പിതാവിനെതിരെ തിരിഞ്ഞ ജന്മം.. ഇന്ന് നിന്റെ അന്ത്യമാണ്..”

അയാൾ അലറിക്കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു പൊക്കി അവളെ അടിച്ചപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു..

“പറയ്.. എവിടെ അയാൾ??? വന്നവൻ ആരാണ്? പറ….”

വീണ്ടും അടി..

“മരി.. ച്ചാലും.. പറയില്ല.. ഇല്ല…”

അവൾ ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു..

“വെയിലുകളെ അഴിച്ചു വിടുക.. അവർ ഇവളെ ജീവനോടെ ഭക്ഷിക്കട്ടെ…”

രാജാവ് ക്രൂരതയോടെ അത് പറഞ്ഞു സിംഹാസനത്തിൽ ഇരുന്നു..

“എന്റെ അമ്മയെ കൊന്ന നിങ്ങൾ എന്നെയും കൊല്ലുമെന്ന് അറിയാം.. തുഫ്….”

അവൾ അലറിക്കൊണ്ട് ആഞ്ഞു തുപ്പി.. അയാൾ പകയോടെ അവളെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു.

വെയിലുകളെ അഴിച്ചു വിട്ടുകൊണ്ട് ഒരാൾ അവർക്ക് ആജ്ഞ കൊടുത്ത ഉടനെ അവർ അവളുടെ നേരെ കുതിച്ചു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.