നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

അത് ചിന്തിച്ചപ്പോൾ ആണ് ഒരാൾ ഓടി വന്നത്..

“കിംഗ്.. എഞ്ചന്റെരെസ് മിലാക മുഖം കാണിക്കാൻ വന്നിരിക്കുന്നു.. “

രാജാവ് ചോദ്യ ഭാവത്തിൽ അയാളെ നോക്കി..

ഉടനെ വാതിൽ കടന്നു ഏഴ് അടിയോളം പൊക്കമുള്ള ഒരു സ്ത്രീ അകത്തേക്ക് വന്നു.. തിളങ്ങുന്ന പച്ച വേഷം.. മുഖം മറച്ചു മുടി ചിതറി കിടക്കുന്നു. അവൾ വന്നു രാജാവിനെ നോക്കി നിന്ന് ചിരിച്ചു..

“അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു നീയെന്നെ ഒഴിവാക്കിയിട്ട് വർഷങ്ങൾ ആയി… അന്ന് മുതൽ നിന്റെ തോൽവി തുടങ്ങിയത് നീയിന്നും മനസിലാക്കുന്നില്ല.. നിന്റെ പതനം പൂർണം ആകേണ്ട എങ്കിൽ ഞാൻ പറയുന്നത് കേൾക്കുക…”

വല്ലാത്തൊരു ശബ്ദത്തിൽ അവൾ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

“നിനക്ക് എല്ലാ വഴികളും കാണിച്ചു തന്നത് ഞാൻ ആയിരുന്നു. മെയ്‌വൂൺ എങ്ങനെ അക്രമിക്കണം എന്ന് പറഞ്ഞു തന്നത് ഞാൻ ആണ്..

അവിടെ നിന്നും എത്ര ഗ്രഹങ്ങൾ ഞാൻ കാരണം നിനക്ക് കിട്ടി.. നിന്റെ ഐശ്വര്യം ആയിരുന്നു ഞാൻ.. നിനക്ക് മുകളിൽ ആരുമില്ല എന്ന് അഹങ്കരിച്ച നീ എന്നെ കൊല്ലാൻ ആളെ വിട്ടു.. ഇതാ ഇപ്പോൾ നീ പതനത്തിലേക്ക് പോകുന്നു…”

അത് പറഞ്ഞു അവൾ അലറിച്ചിരിച്ചു.. രാജാവ് ഒരു സ്പിയർ എടുത്തു അവൾക്ക് നേരെ എറിഞ്ഞു എങ്കിലും അത് അവളുടെ ഉള്ളിൽ കൂടെ കയറി പുറകിൽ നിന്നിരുന്ന ഒരു പടയാളിയുടെ നെഞ്ചിൽ ആണ് കയറിയത്..

അവൾ വീണ്ടും പൊട്ടിച്ചിരിച്ചു..

“എന്നെ കൊല്ലാൻ കഴിയില്ല… എനിക്ക് എന്റെ സ്ഥാനം തന്നാൽ ഞാൻ നിനക്ക് വഴികാട്ടി ആകാം.. എന്ത് പറയുന്നു..?”

അവൾ ചോദിച്ചു..

“ആരും എന്റെ മുകളിൽ ഇല്ല.. ഞാൻ മാത്രം. എനിക്കറിയാം എന്ത് ചെയ്യണം എന്ന്.. എന്നെ ഭരിക്കാൻ ആർക്കും കഴിയില്ല.. അവളുടെ ശരീരം കണ്ടെത്തി ഉടനെ അവളുടെ തല അറുത്തു എന്റെ മുൻപിൽ കൊണ്ടുവരിക..”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.