നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

കിംഗ് പറഞ്ഞ ഉടനെ പടയാളികൾ മുൻപോട്ട് ചെന്ന് നിമിഷ നേരം കൊണ്ട് അവളെ വെട്ടി കൊന്നു.. ആകെ നിശബ്ദത.. എനിക്ക് കുറ്റബോധം തോന്നി. ഞാൻ കാരണം…

“ഇല്ല.. തോന്നാൻ പാടില്ല ….”

മനസ്സിൽ ആരോ പറഞ്ഞതും ഞാൻ ആ ചിന്തയെ കൈവിട്ടു രാജാവിനെ നോക്കി.. അയാൾ അധികാരം തലക്ക് പിടിച്ചവൻ ആണ്..
ശക്തി കൂടുതൽ ഉള്ളതിന്റെ ഭ്രമം അയാൾക്ക് ഉണ്ട്.. അതാണ് അയാൾ നേരാവണ്ണം ചിന്തിക്കാതെ അഹങ്കാരം കാണിക്കുന്നത്..

ശവങ്ങൾ ഉടനെ ആളുകൾ നീക്കം ചെയ്തു.

“കൂടുതൽ റെഡ്ഷിപ്പുകൾ മേയ്‌വൂണിലേക്ക് പോകട്ടെ…., അമോറ മരണപെട്ടു എങ്കിലും ഗ്രാവിറ്റി നിയന്ദ്രിക്കാനുള്ള ഉപകരണം നമ്മൾ നിർമിച്ചു കഴിഞ്ഞു.. അതും അവിടെ എത്തിക്കുക.. എന്ത് വില കൊടുത്തും ഇവിടെ ഒളിഞ്ഞിരിക്കുന്ന രാജവംശത്തെ പിടികൂടുക.. കഴിയുമോ നിങ്ങൾക്ക് അത്???”

അയാൾ അലറി..

“കിംഗ്.. ഗ്രഹത്തിന്റെ ഏറ്റവും ദുർഘടമായ ഇടത്താണ് അവർ.. മൃഗങ്ങൾ നമ്മളെ അവിടേക്ക് അടുപ്പിക്കില്ല.. നമ്മളുടെ ആയുധങ്ങൾ അവിടേക്ക് എത്തിക്കാൻ കഴിയില്ല.. ലക്ഷ കണക്കിന് പാറക്കെട്ടുകളുടെ ഉള്ളിൽ ആണ് അവരുടെ വാസം..
ഈ പ്രകൃതി തന്നെ അവരെ കാത്തു പരിപാലിക്കുന്ന അവസ്ഥ ആണ്… അന്ന് പറഞ്ഞ വഴി അല്ലാതെ വേറെ ഒരു വഴിയും നമുക്ക് മുൻപിൽ ഇല്ല.. രാജകുമാരി ആരാണെന്നു പോലും ലോകം മുഴുവൻ മരണം കൊയ്യുന്ന നമ്മൾക്ക് അറിയില്ല.. “

അത് കേട്ടപ്പോൾ രാജാവ് ദേഷ്യത്തോടെ അലറി.. അപ്പോൾ എനിക്ക് മനസിലായി.. ഇവിടം ഇവർ ഭരിക്കുന്നു എന്നാലും അവർക്ക് കാട്ടിലേക്ക് പോകുവാൻ കഴിയില്ല.. അന്ന് എന്നെ രക്ഷിക്കാൻ നിന്നത് കൊണ്ടാണ് അവളെ പിന്തുടർന്ന് അവർ വന്നത്..
അതും കാട്ടിൽ അല്ലായിരുന്നു ആ ഭാഗം.. ഞാൻ സ്കാർലെറ്റിനെയും കൊണ്ടുപോയത് ഒരു പ്രേതെക വഴിയിലൂടെ ആണ്.. അതും ഒരു തുരങ്കത്തിലൂടെ…ഇവർക്ക് അങ്ങനെ ഒരു സ്ഥലം ഒരിക്കലും കാണാൻ കഴിയില്ല..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.