“അതേടീ.. നീ വന്നു പ്രശ്നം ഉണ്ടാക്കിയ ദിവസം ഓർമയില്ലേ? നിന്റെ കല്യാണ ദിവസം… അന്ന് ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു.. പക്ഷെ എനിക്കറിയാമായിരുന്നു നേരത്തെ..
ഞാൻ അവരെ ശ്രദ്ധിക്കാറുണ്ട്.. ഏട്ടൻ ചേച്ചിയെ തൊടുമ്പോൾ ചേച്ചിക്ക് ഞെട്ടൽ ആണ്.. കണ്ണുകൾ നമ്മുടെ നേർക്ക് ആണ് വരുക.. സൊ ഐ ഗസ്സഡ്.. പിന്നെ ഏട്ടൻ എന്ത് ചെയ്താലും ഒളിക്കില്ല എന്ന് അറിയാം.. , മേയ്വൂണിൽ പോയി വന്ന ശേഷം ട്രിനിറ്റിയെ വിവാഹം ചെയ്തതും എന്നോട് പറഞ്ഞിട്ടുണ്ട്…”
അർച്ചന പറഞ്ഞതിന് ശേഷം മീനുവിനെ നോക്കി… ചിരി ആയിരുന്നു അവിടെ.. അർച്ചനയിൽ അത് അത്ഭുതം ഉണ്ടാക്കി..
“നീയെന്താ ദേഷ്യപ്പെടാത്തത്?”
“ഞാൻ നിനക്ക് എങ്ങനെ അറിയാം എന്നോർത്താണ് ഞെട്ടിയത്. എനിക്ക് അറിയില്ല എന്നല്ല… സത്യത്തിൽ റോഷു… നമ്മൾ വിചാരിക്കുന്നതിലും ഉയരത്തിലാണ്.. നമുക്ക് അറിയാത്ത ലോകങ്ങളിൽ റോഷുവിന്റെ പേരിന്റെ ഒപ്പം നമ്മുടെ പേരും ഉണ്ട്.. ഒരിക്കലും കിട്ടാത്ത ഒരു ഭാഗ്യം.. “
മീനു വീണ്ടും അവളുടെ മടിയിൽ കിടന്നു..
“മേയ്വൂൺ മുഴുവനും ഞാൻ കണ്ടു.. റോഷുവിന്റെ കുട്ടികളെയും….നേരിൽ അല്ല.. എന്നാലും കണ്ടു..”
മീനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അർച്ചന അവളെ നോക്കി.. സത്യത്തിൽ അവൾക്ക് പകപ്പ് ആയിരുന്നു.. തന്റെ ഭർത്താവും, അവന്റെ രണ്ടാമത്തെ ഇണയും സാധാരണ മനുഷ്യർ അല്ല എന്നുള്ള തോന്നൽ അവളെ വേട്ടയാടിയിരുന്നു.. അവൾ അതിനെ പുഞ്ചിരി കൊണ്ടാണ് നേരിട്ടതും….
ആ പെണ്ണിന് സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ..
“ഇപ്പോൾ നമ്മൾ ഒരു മനുഷ്യനും എത്തിപ്പെടാൻ പറ്റാത്ത ഒരു സ്ഥലത്തു ആണ്.. നമ്മൾ കാണുന്ന എല്ലാം.. അതിൽ എല്ലാം ഭാഗ്യമാണ്.. ഒരു ഫാന്റസി സിനിമ പോലെയാണ് നമ്മുടെ ജീവിതം.. അല്ലെ..?”
അവൾ മീനുവിന്റെ കവിളിൽ തലോടി.. മീനു ചിരിച്ചു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi