Planet Of Reptilians
കരച്ചിൽ ശബ്ദം പുറത്തേക്ക് കേൾക്കാതെയിരിക്കാൻ വാ പൊത്തിപിടിച്ചു കണ്ണടച്ച് ഞാൻ ഇരുന്നു..
ഇപ്പോൾ എനിക്ക് മനസിലായി സ്കാർലെറ്റ് എന്ന ഡാർക്ക് എയ്ഞ്ചൽ എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന്.. എന്തുകൊണ്ടാണ് അവൾ എന്നെ സ്നേഹിക്കുന്നവരെ എല്ലാം കൊല്ലാൻ വരെ തുനിഞ്ഞത് എന്നും എനിക്ക് മനസിലായി..
അവളുടെ കണ്ണിൽ ചിലനേരങ്ങളിൽ മിന്നിമറയുന്ന സങ്കടം എന്തിനുവേണ്ടി ഉള്ളതായിരുന്നു എന്നും മനസിലായി..
ഇതാണ് എന്റെ നിയോഗത്തിലെ പ്രാധാന്യം അർഹിക്കുന്ന ഭാഗം.. ഞാൻ കണ്ണ് തുടച്ചു..
എന്നെത്തന്നെ ഒന്ന് നിയന്ദ്രിച്ചു.. മാനസീകമായി തളർന്നാൽ ഒരുപക്ഷെ ഇനിയെനിക്ക് മുന്നേറാൻ കഴിയില്ല.. ഞാൻ മരിച്ചാൽ പോലും അവരെ വെറുതെ വിടണം… എങ്ങനെയെങ്കിലും അവരെ എനിക്ക് സഹായിക്കണം..
“അതിൽ മറുഭാഗം ആണ് ഭൂമിയും ഡാർക്ക് വേൾഡ്, മേയ്‌വൂൺ മുതൽ അമോറെയുടെ പ്ലാനറ്റ്.. പിന്നെ റെപ്റ്റില്ല്യൻസ് പ്ലാനറ്റ്.. ഒപ്പം മറ്റു പല ഗ്രഹങ്ങളും..
അവിടെ നിയന്ത്രിച്ചു കൊണ്ടിരുന്നത് ഏയ്ഞ്ചൽസ് ആണ്… അവരുടെ ഗ്രഹം നിലവിൽ അനാഥമാണ്.. അതിലാണ് നീയൊരു മാറ്റം വരുത്തേണ്ടത്…”
ക്വീൻ ഓഫ് ഓൾ ക്വീൻസ് പറഞ്ഞ വാക്കുകളുടെ അർഥം എനിക്ക് മനസിലായി..
ഞാൻ വീണ്ടും മുൻപോട്ട് നോക്കി.. നെഞ്ച് വേദനിച്ചു..
വലിയൊരു ഹാൾ ആയിരുന്നു അത്.. അപ്പുറം കാണാത്ത അത്രയും വലിപ്പം.
ആ ഹാളിൽ നിറയെ വലിയ സ്വർണ നിറമുള്ള കമ്പികൾ കൊണ്ട് ഉണ്ടാക്കിയ കിളിക്കൂടുകൾ പോലെയുള്ള വലിയ കൂടുകൾ തൂങ്ങി കിടക്കുന്നു..
നെഞ്ച് വിങ്ങുന്ന വേദനയോടെയാണ് ഞാൻ അതിൽ ഓരോന്നിലും ബന്ധനത്തിൽ ആയിരിക്കുന്ന എയ്‌ഞ്ചൽസിനെ കണ്ടത്..
അതെ… റെപ്റ്റില്ല്യൻസ് കൊന്നു തള്ളി എന്ന് പറഞ്ഞ ഏയ്ഞ്ചൽസ്.. അവർ ജീവനോടെ തന്നെയുണ്ട്..
ഓരോ കൂട്ടിലും ഓരോ ഏയ്ഞ്ചൽസ് വീതം.. ചിലർ കാലു മടക്കി ഇരുന്നു എങ്ങോട്ടോ നോക്കി ഇരിക്കുന്നു… ചിലർ ചെരിഞ്ഞു കിടക്കുന്നു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi