ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223

” എന്നെ തെമ്മാടിയെന്ന് വിളിച്ചതിന് സോറി പറ…ഇനി വിളിക്കില്ലെന്നും പറ…എന്നാൽ പറഞ്ഞു തരാം… ”

” അങ്ങനെ നീ പറയേണ്ട.. ചേച്ചി പറഞ്ഞു തരും.. പറ ചേച്ചീ ”

“അതിന് വട്ടാണ് മോളേ…”

“ഞാൻ സത്യമാണ് പറയുന്നത്.. വേണമെങ്കിൽ വിശ്വസിച്ചാൽ മതി ”

“എന്നാൽ ഓക്കേ.. നീയെന്നെ ഉണ്ടക്കണ്ണിയെന്ന് വിളിക്കില്ലെങ്കിൽ ഞാൻ തെമ്മാടിയെന്നും വിളിക്കില്ല… സോറി ”

“ഹാ.. അങ്ങനെ വഴിക്ക് വാ….
ഒരിക്കൽ ചേച്ചി അനധികൃതമായി പണിത ഒരു അപാർട്മെന്റിനെതിരെ ആക്ഷൻ എടുത്തപ്പോൾ ആരൊക്കെയോ വീട്ടിൽ വിളിച്ചു ഭീഷണിപ്പെടുത്തി… ചേച്ചിയെ കൊല്ലുമെന്നും ഇനിയൊരു സൂര്യോദയം കാണില്ലെന്നും മക്കൾ അനാഥരാകുമെന്നൊക്കെ പറഞ്ഞിട്ട്…ഇതൊക്കെ ,ഞാനും അച്ഛനും കേട്ട് കേട്ട് തഴമ്പിച്ചതാണെങ്കിലും അമ്മയ്ക്ക് ആകെ പേടിയായി.. അമ്മ രഞ്ജിയേട്ടനെ വിളിച്ചു പറഞ്ഞു…. പെട്ടെന്ന് തന്നെ ചേച്ചിയെ ഗൾഫിലേക്ക് കൂട്ടിയില്ലെങ്കിൽ അമ്മാന്ന് വിളിക്കാൻ ഇവിടെയാരുമുണ്ടാകില്ലാന്നും അങ്ങനെ എന്തൊക്കെയോ പറഞ്ഞു… എപ്പോഴും പറയുന്നതിനേക്കാൾ ഡോസ് ഇത്തിരി കൂടിയത് കൊണ്ട് ചേട്ടൻ ഇത്തിരി സീരിയസായിട്ട് തന്നെ ചേച്ചിയോട് പറഞ്ഞു…ചേച്ചിയെ കൊണ്ട് ഇവിടെ ദുബായിൽ പോലും മനുഷ്യന് സമാധാനമില്ല…. ഒന്നുകിൽ കുറച്ചു കാലം ലീവ് എടുത്തു ഗൾഫിലേക്ക് വരണം.. അല്ലെങ്കിൽ തനിക്ക് ഡിവോഴ്സ് വേണം.. സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നൊക്കെ പറഞ്ഞു ചേട്ടൻ കത്തിക്കയറി… ”

“എന്നിട്ടോ… പിന്നെ എന്തായി ”

“എന്നിട്ട് എന്താകാൻ.. ചേച്ചി അപ്പോൾ തന്നെ ഫോൺ കട്ട്‌ ചെയ്തു… എന്നിട്ട് മാട്രിമോണിയിൽ ചേട്ടന്റെ പേരിൽ ഒരു ഫയലും ക്രിയേറ്റ് ചെയ്ത് അതിന്റെ ഐഡിയും പാസ്‌വേഡും ചേട്ടന് അയച്ചു കൊടുത്തു ”

“എന്തിന് ? “

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.