??ജോക്കർ 1️⃣ [??? ? ?????] 3176

രാമേട്ടൻ പോയിട്ടും മഴയിൽ നിന്നകലാൻ മടിച്ച് പ്രവീൺ ആ തണുപ്പിൽ അലിഞ്ഞിരുന്നു…. എങ്കിലും മനസ്സു നിറയെ പ്രകൃതിയുടെ വികൃതിയിൽ ഉറ്റവരെയും ഉടയവരെയും ജീവിതവും സാമ്പാദ്യവും നഷ്ട്ടപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളാണ്…

 

പത്ത് മിനിറ്റ് കഴിഞ്ഞില്ല… സ്റ്റേഷന് മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു….. അത്യധികം പരിഭ്രമത്തോടെ ഒരു സ്ത്രീ ഓട്ടോയിൽ നിന്നും ഇറങ്ങി സ്റ്റേഷനകത്തേക് കയറി പോയി….

ആ സ്ത്രീയുടെ മുഖവും ദൈന്യ ഭാവവും പ്രവീണിനെ വല്ലാതെ കൊത്തി പറിക്കാൻ തുടങ്ങിയപ്പോൾ അവൻ അവിടുന്ന് എഴുന്നേറ്റ് സ്റ്റേഷന് അകത്തേക്കു ചെന്നു…..

 

റൈറ്ററുടെ മുന്നിലിരുന്ന് ആ സ്ത്രീ സംസാരത്തിനും കൂടുതൽ കരച്ചിലാണ്….

 

“എന്താ പീറ്ററെ… എന്താ കാര്യം….”

“പ്രവീൺ സാറേ…. ഒരു മിസ്സിംഗ്‌ കേസ് ആണു….. ഈ സ്ത്രീയുടെ മകൾ ജോലി കഴിഞ്ഞ് ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല എന്ന്…”

“മകളുടെ പേരെന്താ…. എവിടെയാ ജോലി ചെയ്യുന്നേ…. സാധാരണ എത്ര മണിക്കാണ് വീട്ടിൽ വരാറ്….”

“എന്റെ പൊന്നു പ്രവീൺ സാറേ… ഇവര് എന്തെങ്കിലും വാ തുറന്നു പറഞ്ഞാൽ അല്ലെ അറിയാൻ പറ്റു…. വന്നത് മുതൽ കരച്ചിലാ…. ഇത് തന്നെ ഞാൻ ഇവര് പറഞ്ഞ പൊട്ടും പൊടിയും കൂട്ടി ചേർത്ത് ഊഹിച്ചതാ….”

“സാരല്ല… ഞാൻ ചോദിക്കാം…. പീറ്റർ പോയി ഒരു കുപ്പി വെള്ളം കൊണ്ട് വാ… പിന്നെ ഡ്യൂട്ടിലുള്ള വനിതാ CPO ആരാന്ന് വെച്ചാൽ അവരെ കൂടി വിളിക്ക്….”

 

പ്രവീണിന്റെ ഇടപെടൽ കൊണ്ടോ  കൂടെ ഒരു സ്ത്രീ സാമീപ്യം ഉള്ളതിന്റെ ആശ്വാസത്തിലോ അവർ സംസാരിച്ചു തുടങ്ങി….

“എന്റെ ഭർത്താവ് 5 കൊല്ലം മുന്നത്തെ ഉരുൾ പൊട്ടലിൽ മരിച്ചു പോയി… എനിക്ക് രണ്ട് മക്കളാ മൂത്തത് പെണ്ണാണ് ദേവയാനി രണ്ടാമത്തേത് മോനാ……. മകൻ ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്…

മോളിവിടെ ഇരുമ്പനം പ്ലാന്റെഷനിൽ അക്കൗണ്ടന്റ് ആയിട്ട് വർക്ക്‌ ചെയ്യുവാ…. സാധാരണ ആറര മണി ആകുമ്പോ വീട്ടിൽ എത്തുന്നതാ… എന്തെങ്കിലും ജോലി തിരക്കായിട്ട് വൈകുമെങ്കിൽ വിളിച്ചു പറയാറുണ്ട്… പക്ഷെ… “

“വൈകുന്നത് കണ്ടിട്ട് നിങ്ങൾ മകളെ അങ്ങോട്ട് വിളിച്ചു നോക്കിയില്ലേ….??”

“വരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തപ്പോൾ ഞാൻ തിരിച്ചു വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ്‌ ആണ്….”

“ചേച്ചി… അങ്ങനെ വിളിക്കലോ അല്ലെ… ചേച്ചി മകളുടെ കൂടെ ജോലി ചെയ്യുന്നവരോടെ അന്വേഷിച്ചോ?”

“അവരെ ഒക്കെ ഞാൻ വിളിച്ചു നോക്കിയതാ സാറേ… അവരോടൊന്നും പറഞ്ഞിട്ടില്ല….”

“മ്മ്… ഒരു കാര്യം ചെയ്യൂ… മുഴുവൻ ഡീറ്റെയിൽസ് ഒരു പരാതി ആയി എഴുതി തരു… മകളുടെ ഫോട്ടോയും ഫോൺ നമ്പറും പിന്നെ കൂടെ ജോലി ചെയ്യുന്നവരുടെ നമ്പറും കൂടി ഇവിടെ കൊടുത്തേക്കു… നമ്മക് അന്വേഷിക്കാം…”

“സാറേ എന്റെ മോള്……”

“ചേച്ചി സമാധാനപ്പെടു…. നമ്മൾക്ക് നോക്കാം….”

ഡീറ്റെയിൽസ് കലക്ട്ട് ചെയ്യാൻ റൈറ്ററെ ഏല്പിച്ചു പ്രവീൺ രാമേട്ടനെ വിളിച്ചു….

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.