??ജോക്കർ 1️⃣ [??? ? ?????] 3176

നീനുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ പ്രവീണും രാമേട്ടനും ഇരുമ്പനം പ്ലാന്റേഷന്റെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി….

“രാമേട്ടാ നമ്മള് കുറച്ചു സ്ലോ ആണോ??? സമയം പതിനൊന്നു ആയി… “

“നമ്മൾ വേഗം കൂട്ടിയിട്ടും കാര്യം ഇല്ലെന്നു എന്റെ മനസ്സ് പറയുന്നു….. She is no more….”

“വാട്ട്‌??????” പ്രവീൺ ബ്രേക്കിൽ ആഞ്ഞു ചവിട്ടിയതും ടയർ റോഡിലെ നനവിൽ തെന്നി മുന്നോട്ടു കുറച്ചു പോയി നിന്നു ….

 

“അതെ പ്രവീൺ… ചില സമയങ്ങളിൽ എനിക്ക് ഒരു ഇൻട്യൂഷൻ പോലെ തോന്നാറുണ്ട്… അത് തെറ്റാറില്ല…..

ആ കുട്ടിയെ ഇനി നമുക്ക് രക്ഷിക്കാൻ കഴിയില്ല… അവളുടെ ആത്മാവിനു നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കാം….”

 

രാമേട്ടന്റെ വാക്കുകൾ പ്രവീണിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്…. പ്രവീൺ അക്‌സലറേറ്റർ ആഞ്ഞു ചവിട്ടി…

പത്തു മിനിറ്റ് തികയുന്നതിനു മുന്നേ കണ്ട്രോൾ റൂമിൽ നിന്ന് മെസ്സേജ് വന്നു….

 

പുൽപള്ളി കാട്ടിൽ നിന്ന് ഒരു പെൺകുട്ടിയുടെ ബോഡി ഫോറെസ്റ്റ്കാർ കണ്ടെത്തിയിട്ടുണ്ട്….  മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്…. ബോഡി തിരിച്ചറിയുന്നതിനു വേണ്ടി ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്….

മെസ്സേജ് കേട്ടതും പ്രവീണിന്റെയും രാമേട്ടന്റെയും കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു….

“രാമേട്ട… ഇനി…. നമ്മൾക്കു അങ്ങോട്ട് പോയാലോ….”

“ഇല്ല പ്രവീണേ… നാളെ ആ കുട്ടിയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു മുൻപ് ഇത് ചെയ്തവനെ കിട്ടണം…. “

ഇരുമ്പനം പ്ലാന്റേഷൻ ഓഫീസിനു മുന്നിൽ എത്തുമ്പോഴേക്കും മഴ തകർത്തു പെയ്യുന്നുണ്ട്…. അപ്പോഴേക്കും രാമേട്ടൻ വിളിച്ച് പറഞ്ഞതിനനുസരിച് സ്റ്റേഷനിൽ നിന്ന് മൂന്ന് പോലീസ്‌കാര് കൂടി അവിടേക്കു എത്തി…

ഗേറ്റ് ലോക്ക്ഡ് ആണ്….

പ്രവീൺ ഹോൺ അടിച്ചപ്പോഴേക്കും  സെക്യൂരിറ്റി അങ്ങോട്ടേക്ന്നു വന്നു ….

 

“എന്താ സാറേ…..”

“ഗേറ്റ് തുറക്ക്…..”

“സാറെ ഈ പാതി രാത്രി വന്നു ഗേറ്റ് തൊറക്കണം എന്നൊക്കെ പറഞ്ഞാൽ… ഞാൻ മാനേജരെ ഒന്ന് വിളിക്കട്ടെ….”

“ഫ… പന്ന -₹**-#=≠√-∞- മോനെ….. മര്യാദക് ഗേറ്റ് തുറന്നോ ഇല്ലേ നട്ടെല്ലോടിച്ചു നിന്നെ മൂലക്ക് ഇരുത്തും….”

പ്രവീൺ അടക്കി വെച്ച ദേഷ്യം മുഴുവൻ തീർത്തു….

 

ജീപ്പ് അകത്തേക്കു കയറ്റി നേരെ എൻട്രൻസിലേക്കു വിട്ടു….

ഫ്രണ്ട് ഡോർ ലോക്ക്ഡ് ആണു….

 

“ഡോർ തുറക്കെടോ….” പ്രവീൺ സെക്യൂരിറ്റിയോട് പറഞ്ഞു…

“അത് സർ… മാനേജരോട്…” പ്രവീണിന്റെ മുഖം മാറിയതും പറഞ്ഞത് മുഴുമിപ്പിക്കാതെ താക്കോലെടുത്തു ഡോർ തുറന്നു…

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.