??ജോക്കർ 1️⃣ [??? ? ?????] 3176

ഓഫീസ് മുഴുവനും പ്രത്യേകിച്ച് ദേവയാനിയുടെ സീറ്റും പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ കിട്ടിയില്ല….

 

“മാനേജരുടെ റൂമിന്റെ കീ എവിടെ..?? ” പ്രവീൺ സെക്യൂരിറ്റിയുടെ നേരെ തിരിഞ്ഞു….z

“മാനേജരുടെയും എംഡി യുടെയും ഡോർ കീ അവരുടെ കയ്യിൽ തന്നെയാണ്…..”

“മര്യാദക് കീ തന്നോ….”

“സത്യമാണ് സർ… താക്കോൽ അവര് തന്നെ വെക്കാറാണ് പതിവ് മാനേജരുടെ റൂമിൽ ലോക്കർ ഒക്കെ ഉള്ളതാ…….. എംഡി യുടെ റൂമിന്റെ ഒരു സ്പെയർ കീ മാനേജരുടെ കയ്യിൽ കാണും…..”

“മാനേജരെ വിളിച്ചു വരാൻ പറയ്……”

“വിളിച്ചിട്ടുണ്ട് സർ…. അര മണിക്കൂറിനുള്ളിൽ എത്തും…”

“മ്മ്… ഇവിടുത്തെ cctv റൂം എവിടെയാ…???”

“സെക്കന്റ്‌ ഫ്ലോറിൽ ആണു സർ…”

 

“രാമേട്ടാ…. മാനേജർ വരുമ്പോഴേക്കും ഞാൻ cctv ഒന്ന് ചെക്ക് ചെയ്യട്ടെ….”

“നീ ഇവിടെ നിൽക്ക് … Cctv ഞാൻ നോക്കാം… ആ പിന്നെ ബിൽഡിംഗ്‌ ന്റെ പുറത്തുള്ള കോമ്പൗണ്ടിൽ കൂടി ഒന്ന് ചെക്ക് ചെയ്യിക്കുട്ടോ….”

“ഓക്കേ രാമേട്ടാ….”

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാനേജർ എത്തി… വന്ന ഉടനെ അയാൾ വലിയ വായിൽ ഒച്ച ഉണ്ടാക്കി തുടങ്ങി…..

 

“അസമയത്ത് ഓഫീസിൽ അതിക്രമിച്ചു കയറി, സെക്യൂരിറ്റി സ്റ്റാഫിനെ ഭീഷണിപ്പെടുത്തി തോന്നിവാസം കാണിക്കാൻ ഇവിടെ പോലീസ് രാജ് ഒന്നും വന്നിട്ടില്ലാലോ….”

 

ബിൽഡിംഗ്‌ പരിസരം ഒക്കെ ചെക്ക് ചെയ്തിട്ട് വരുമ്പോഴാണ് പ്രവീൺ മാനേജരുടെ ഗീർവാണം കേൾക്കുന്നത്….

 

മാനേജരെ അടിച്ചു ഭിത്തിയിൽ കേറ്റാനുള്ള കലിയോടെ പ്രവീൺ മാനേജറുടെ നേരെ കുതിച്ചു…. പക്ഷെ അതിനു മുൻപേ മാനേജരുടെ കരണം പുകഞ്ഞതിന്റെ ശബ്ദം അവിടെ മുഴങ്ങി…. അയാളുടെ കോളറിൽ പിടിച്ചു പൊക്കി ഭിത്തിയിൽ ചേർത്തുകൊണ്ട് രാമേട്ടൻ അലറി…

“പന്ന പുന്നാര മോനെ…. മിണ്ടാതെ ഒരു മൂലയ്ക്ക് നിന്നോണം…. ചോദിച്ചതിന് മാത്രം ഉത്തരം… അല്ലാതെ വാ തുറന്നു പോകരുത്….”

“സർ…”

“തന്റെ പേരെന്താടോ???”

“സൂര്യ… സൂര്യ നാരായണൻ…….”

“തന്റെ റൂമിന്റെ കീ എവിടെ….?”

സൂര്യ കീ രാമേട്ടനെ ഏല്പിച്ചു…

 

“എംഡി യുടെ റൂമിന്റെ സ്പെയർ കീയോ…???”

“എന്റെ ടേബിളിന്റെ ഫസ്റ്റ് ഡ്രോ യിൽ ഉണ്ട്‌…”

“ഗുഡ്.. ഇങ്ങനെ വേണം…”

 

അര മണിക്കൂർ കൊണ്ട് രണ്ടു റൂമും അരിച്ചു പെറുക്കി… പക്ഷെ അവിടെ നിന്നും ഒന്നും കിട്ടിയില്ല…

 

കുറച്ചു കഴിഞ്ഞ് സൂര്യയെ റൂമിലേക്കു വിളിപ്പിച്ചു…. റൂമിൽ രാമേട്ടനും പ്രവീണും ഉണ്ടായിരുന്നു….

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.