??ജോക്കർ 1️⃣ [??? ? ?????] 3176

രണ്ടാമത്തെ റിങ്ങിൽ രാമേട്ടൻ കാൾ അറ്റൻഡ് ചെയ്തു….

“എന്താ പ്രവീണേ…???”

കാര്യങ്ങൾ ചുരുക്കി പ്രവീൺ രാമേട്ടനോട് പറഞ്ഞു….

“ഓകെ.  ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് വരാം…. നീ ഒരു കാര്യം ചെയ് സൈബർ സെല്ലിൽ വിളിച് ആ കുട്ടിയുടെ നമ്പർ ന്റെ ലാസ്റ്റ് ലൊക്കേഷൻ എടുക്കാൻ പറയ്.. ഒപ്പം കഴിഞ്ഞ മൂന്ന് മാസത്തെ കാൾ ലിസ്റ്റും…. കൂടെ വർക്ക്‌ ചെയ്യുന്നവരുടെ നമ്പറും നോക്കാൻ പറയണം…. പിന്നെ കണ്ട്രോൾ റൂമിൽ വിളിച് വേറെ ഏതെങ്കിലും സ്റ്റേഷനിൽ ഇന്ന് മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം പ്രത്യേകിച്ച് ചെറുപ്പക്കാരൻ …”

“ഓക്കേ രാമേട്ടാ…”

****************************************-**-**
“പ്രവീണേ എന്തായി….???”

“രാമേട്ടാ…. ഡീറ്റെയിൽസ് ഒക്കെ കലക്ട്ട് ചെയ്തിട്ടുണ്ട്…. സൈബർ സെല്ലിനെ ഇൻഫോം ചെയ്തിട്ടുണ്ട്… വേറെ ഒരു സ്റ്റേഷനിലും കേസ് ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല… അമ്മയോട് സംസാരിച്ചപ്പോൾ ആരോടും അങ്ങനെ ഒരു അടുപ്പം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്… ഉണ്ടായിരുന്നെങ്കിൽ അമ്മ അറിയും എന്ന്….”

 

“ഓക്കേ ഓക്കേ….”

രാമേട്ടനും പ്രവീണും ചേർന്ന് ആ അമ്മയെ സമാധാനിപ്പിച്ച് അയച്ചു…..

 

സൈബർസെല്ലിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഉച്ചയ്ക്ക് 2.05 വരെ ഫോൺ ആക്റ്റീവ് ആണ്… ആ സമയം ദേവയാനിയുടെ ലൊക്കേഷൻ ഓഫീസിൽ തന്നെ ആണ്….

“കാൾ ലിസ്റ്റ് നോക്കിയോ പ്രവീണേ…???”

“രാമേട്ടാ… ഇതിൽ അങ്ങനെ സംശയിക്കത്തക്കതായി ആയിട്ട് ഒന്നുല്ല…. പിന്നെ ഒരു കാര്യം ഉള്ളത് എന്താന്നു വെച്ചാൽ ദേവയാനി ഒരു നമ്പറിലേക്ക് ഡെയിലി 3-4 മെസ്സേജ് അയക്കുന്നുണ്ട്… ആദ്യമായിട്ട് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അടുപ്പിച്ചു ദേവയാനിക്കു തിരിച്ചു ആ നമ്പറിൽ നിന്നും രണ്ടു മെസ്സേജ് പോയിട്ടുണ്ട്….”

“ആ നമ്പർ ആരുടേതാണ് എന്ന് ചെക്ക് ചെയ്തോ???”

“അത് ഇരുമ്പനം പ്ലാന്റേഷൻ എന്ന കമ്പനിയുടെ പേരിൽ ഉള്ള CUG നമ്പർ ആണു… ആരാ യൂസ് ചെയ്യുന്നത് എന്ന് കമ്പനിയിൽ അന്വേഷിച്ചാലെ അറിയൂ…..”

“അതിനിപ്പോ നാളെ വരെ വെയിറ്റ് ചെയ്യണ്ടേ… ഒരു കാര്യം ചെയ്… ഒന്ന് വിളിച് നോക്ക്…. വേറെ എന്തെങ്കിലും കാര്യം പറഞ്ഞിട്ട്….”

 

പ്രവീൺ വിളിച് നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്….

“പ്രവീണേ ഒരു കാര്യം ചെയ്യൂ…  ദേവയാനിയുടെ കൂടെ വർക്ക്‌ ചെയ്യുന്നവരുടെ ഡീറ്റെയിൽസ് ഇല്ലേ കയ്യിൽ… അതിൽ ഇവിടെ അടുത്ത് വീടുള്ള ആളുടെ വീട്ടിൽ നമ്മൾക്ക് ഒന്ന് പോയാലോ….??”

“അങ്ങനെ ആണെങ്കിൽ നീനു എന്ന സ്റ്റാഫ്‌ ന്റെ വീട് ഇവിടെ അടുത്താണ് അവിടെ പോകാം… ദേവയാനിയും നീനുവും ഒന്നിച്ചാണ് സാധാരണ പോക്ക് വരവ്…..”

“ഓക്കേ.. അവരെ ഒന്ന് നേരിൽ പോയി കാണാം..  ഈ നമ്പർ ആരുടേതാണെന്നു അവർക്ക് പറയാൻ കഴിയുമല്ലോ…  കൂടാതെ മറ്റു വല്ല ഡീറ്റെയിൽസ് കൂടി കിട്ടിയാലോ….”

“ഓക്കേ…. രാമേട്ടാ “…

*********************************************

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.