??ജോക്കർ 1️⃣ [??? ? ?????] 3176

വാർത്തയും കേസ് ഡയറിയും ഒക്കെ കണ്ട രാമേട്ടനും പ്രവീണിനും ദേഷ്യം ഇരമ്പി വന്നെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി ഇരിക്കാനെ സാധിച്ചുള്ളൂ….…..

***********************************************

മൂന്ന് വർഷത്തിന് ശേഷം…..

 

കണ്ണിൽ കുത്തിയാൽ പോലും കാണാത്ത ഇരുട്ട് ചുറ്റിനും…. പ്രകാശത്തിന്റെ ഒരു തരി പോലും കാണ്മാനില്ല…..ഒപ്പം നിശബ്ദതയും….

കാറ്റ് പോലും വീശാൻ മടിക്കുന്ന പോലെ….

 

ദൂരെ നിന്നും കേൾക്കുന്ന ശബ്ദത്തെ ലക്ഷ്യമാക്കി അതിനു കാതോർത്തു അയാൾ നടന്നു….

അവിടെ അയാളെയും കാത്ത് ഒരു പെൺകുട്ടി നിൽപുണ്ടായിരുന്നു…. മുഖത്തും ദേഹത്തും നിറയെ ചോര തെറിച്ച പാടുകൾ…. കയ്യിലെ കത്തിയിൽ നിന്നും അപ്പോഴും ചോര ഇറ്റ് വീഴുന്നുണ്ടായിരുന്നു…. ടേബിളിൽ വശത്തായി വെട്ടി നുറുക്കിയ മാംസം കൂനയായി കൂട്ടിയിട്ടുണ്ട്….

അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“എന്താ നോക്കുന്നെ… ആദ്യമായി കാണുന്ന പോലെ….”

“സഹായിക്കണോ…???”

“വേണ്ട…. കഴിഞ്ഞു….  ഇനി രാത്രിക്ക് സൂപ്പ് വെക്കാൻ എടുത്ത് വെച്ച തല കൂടിയേ ശെരിയാക്കാൻ ഉള്ളു…. അത് ഞാൻ ചെയ്തോളാം… വെറുതെ ദേഹത് ചോര പറ്റിക്കണ്ട….”

“ചോര പുരളുന്നത് ആദ്യമായിട്ടല്ലലോ …..”

 

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അവൾ അവന്റെ ചുണ്ടുകൾ കവർന്നു….. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവൾ അവന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി… അവളുടെ നീല കണ്ണുകൾ അവനെ കൊത്തി വലിക്കുന്ന പോലെ അവനു തോന്നി….

ടേബിളിന്റെ മൂലയിൽ തേക്കില കൊണ്ട് പൊത്തി വെച്ച തല അവൾ കയ്യിലെടുത്തു…. തേക്കില മാറിയപ്പോൾ മുന്നിൽ തെളിഞ്ഞ കാഴച്ച കണ്ട് അയാൾ ഞെട്ടി…..

 

അവളുടെ നീല കണ്ണുകൾ രക്തവർണമായി… 

കയ്യിലിരുന്ന കത്തി അവൾ ആഞ്ഞു വെട്ടി…. തല പിളർന്ന് രണ്ട് കഷ്ണമായി… തലച്ചോറ് ചിതറി തെറിച്ചു…..

 

അരുതെന്ന അയാളുടെ നിലവിളി ദൂരേക്കു മാഞ്ഞു പോയി….

തുടരും……

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.