കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

ഉള്ളിലേക്ക് നടന്നു……

“രാമേട്ടാ എനിക്ക് മേലത്തെ റൂം ഒന്ന് കാണിച്ചു തന്നേരെ……”

“ആയിക്കോട്ടെ കുഞ്ഞേ…..”

രാമേട്ടൻ അവനെ റൂം കാണിച്ചു കൊടുത്ത ശേഷം താഴേക്ക് ഇറങ്ങി..

ബാഗുകൾ ബാൽക്കണിക്ക് സൈഡിൽ ഉള്ള റൂമിൽ കൊണ്ട് വച്ചിട്ട് അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി…

പ്രഭാത സൂര്യന്റെ രശ്മികൾ തഴുകി തലോടാൻ തുടങ്ങിയ പാടത്തിന്റെ പച്ചപ്പിൽ നിന്ന് പതിയെ പിന്മാറാൻ തുടങ്ങിയ മഞ്ഞുകണങ്ങളെ നോക്കിക്കൊണ്ട് അവൻ ഇരുകൈകളും കൂട്ടിപ്പിടിച്ച് മേലേക്കാക്കി ഒന്ന് പുറകോട്ട് ഞെളിഞ്ഞു….

പത്തു മിനിറ്റിനുള്ളിൽ രാമേട്ടൻ ചായയുമായി തിരിച്ചെത്തി…

“ഡേവികുഞ്ഞേ….ചായ…..”

“ഹാ രാമേട്ടാ……….”

“പിന്നെ മോനെ……രാമേട്ടൻ അപ്പുറം ടൗണിൽ വരെ ഒന്ന് പോയിട്ട് വരാം……”

“എന്താ രാമേട്ടാ ഇപ്പോൾ ടൗണിൽ പോകുന്നത്…..?? അർജെന്റ് ആണോ…..??”

“അതു….മോനേ…ഭക്ഷണം മേടിക്കേണ്ടേ രാവിലത്തേക്ക്…… അടുത്ത ദിവസമേ വരുകയുള്ളൂ എന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് ഭക്ഷണം വെക്കാൻ ആരെയും ഏർപ്പാട് ചെയ്തിരുന്നില്ല……. ഇവിടെ ഭക്ഷണം വെക്കാറില്ല…. പണിക്കാർ എല്ലാവരും വീട്ടിൽ നിന്ന് കൊണ്ടു വരികയാണ്

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.