ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

“സർ…”ദേവൻ മരക്കാർക്ക് സല്യൂട്ട് നൽകി

“ആ താൻ വാ,
കുറെ സമയമായി ഈ വണ്ടി ഹെഡ് ലൈറ്റ് ഓൺ ആക്കി വഴി സൈഡിൽ കിടക്കുന്നത് കണ്ട പരിസരവാസികൾ സംശയം തോന്നി വന്ന്‌ നോക്കിയപ്പോൾ ആണ് ഇതിനുള്ളിൽ കഴുത്തിൽ നിന്നും രക്തം ഇറ്റുവീഴുന്ന നിലയിൽ ശേഖരന്റെ ശരീരം കണ്ടത്, അവർ അപ്പൊ തന്നെ കണ്ട്രോൾ റൂമിലേക്ക് വിളിച്ചു അറിയിച്ചു… നമ്മുടെ പരിധിയിൽ ആയത് കൊണ്ട് നമുക്ക് തന്നെ ഈ കേസ് വരികയും ചെയ്തു. അധികം ആൾ താമസം ഇല്ലാത്ത സ്ഥലം ആയത് കൊണ്ടാകും അതികം ആരും ഇതറിഞ്ഞിട്ടില്ല”

മരക്കാർ ദേവനെയും കൂട്ടി ആ വെള്ള കളർ ഫോർച്ചുണറിന്റെ അരികിലേക്ക് നടന്നു, അതിനു ചുറ്റുമായി പോലീസ് തീർത്ത കോഷൻ ടേപ്പിനെ തലക്ക് മുകളിൽ കൂടി ഉയർത്തി അവർ അതിനുള്ളിലേക്ക് കടന്നു

വണ്ടിയുടെ ഉള്ളിൽ ഇരുട്ടായിരുന്നതിനാൽ ഉള്ളിൽ ഉള്ളതൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല, ദേവൻ തന്റെ മൊബൈൽ ഫ്ലാഷ് ഓൺ ആക്കി അതിനുള്ളിലേക്ക് നോക്കി

ശേഖരന്റെ കഴുത്തിൽ നീളത്തിൽ ഉള്ള മുറിവ്, അതിൽ നിന്നും ഒഴുകിയ രക്തം അവന്റെ വസ്ത്രത്തെ കുതിർത്തിരിക്കുന്നു മുറിവ് പൊത്തിപ്പിടിച്ചതിനാലാവാം അവന്റെ കൈകളും രക്തനിറം പൂണ്ടിരിക്കുന്നു

“സർ,ഫോറൻസിക് ടീം..??”

“അറിയിച്ചിട്ടുണ്ട് ഇപ്പൊ എത്തും…”

“സാധാരണ ഇങ്ങനെ ഒരു കാര്യം നടന്നാൽ ഇവിടെ മീഡിയക്കാർ വന്ന്‌ നിറയേണ്ടതല്ലേ… ഇന്നെന്ത്‌ പറ്റി”

“കാര്യം ഇത്രയേ ഉള്ളു, നമ്മുടെ പോലീസിൽ തന്നെ ഒരുപാട് പേർക്ക് ഇങ്ങനെ ഒരു കാര്യം നടന്നത് അറിയില്ല… നമ്മുടെ വിവരങ്ങൾ ചോരുന്നത് നമ്മുടെ ഡിപ്പാർട്മെന്റിൽ നിന്ന് തന്നെയാണ്…”

ദേവനും മരക്കാരും കൂടി വണ്ടിയുടെ ചുറ്റിനും തിരച്ചിൽ ആരംഭിച്ചു..

“സർ…”

ദേവന്റെ വിളി കേട്ട മരക്കാർ അവനരികിലേക്ക് നടന്നു

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    ???????????

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു ????????

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️

Comments are closed.