രുധിരാഖ്യം -12 [ചെമ്പരത്തി] 319

Views : 12876

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി

[ Previous Part ]

ആകാശത്ത്‌ ഉയരത്തിൽ എവിടെയോ മാവികക്ക് കാവലായി നിന്ന വ്യാളിയുടെ ചിറകുകൾ ഇടിമിന്നലേറ്റ് കീറിപ്പറിഞ്ഞു. അത് വട്ടം കറങ്ങി താഴേക്ക് വീണതോടെ നിറയെ കുലകളും ആയി കുളത്തിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിന്റെ മുകൾവശം ഒടിഞ്ഞു, അതും വ്യാളിയും കൂടി കുളത്തിലേക്ക് പതിച്ചു.!!

എന്തോ ഒന്ന് പറയാനായി, തെറിച്ച് പോയ ഇന്ദുവിന് നേർക്ക് മാവിക കൈനീട്ടിയെങ്കിലും ഒരക്ഷരം പോലും പറയാനാകാതെ കാൽമുട്ട് കുഴഞ്ഞുപോയ അവൾ മറിഞ്ഞ് ആ പടികളിലേക്ക് വീണ് ഉരുണ്ട് കുളത്തിലേക്ക് പോയി.

 

 

(തുടർന്ന് വായിക്കുക…..)

 

 

 

 

 

ഒന്ന് ഞെട്ടിപ്പോയ ഗൗരി ഒരു അലർച്ചയോടെ പിന്നോട്ടേക്ക് ചാടി എങ്കിലും തനിക്ക് മുന്നിൽ നിന്ന രേവതിയമ്മ കുഴഞ്ഞു വീഴുന്നത് കണ്ടതോടെ ഒറ്റ ചാട്ടത്തിന് അവൾ അവരെ പിടിച്ചു.

ഇന്ദു നിന്നതിന് തൊട്ട് പിന്നിൽ നിന്നിരുന്ന ഗിരീഷും അത്ര നേരത്തെ മരവിപ്പ് വിട്ടു ഞെട്ടി എഴുന്നേറ്റു ഇന്ദുവിന് നേർക്കോടി.

“ഇന്ദൂട്ടി…. ”

പതിയെ അവൻ അവളെ കുലുക്കി വിളിച്ചെങ്കിലും അവൾക്ക് അനക്കം ഒന്നും ഉണ്ടായില്ല.
അവളുടെ മൂക്കിൽ നിന്നും തലയ്ക്ക് പിന്നിലെ മുറിവിൽ നിന്നും രക്തം ഒഴുകി പടർന്നിരുന്നു.

ഇന്ദുവിനെ നേരെ കിടത്തിയശേഷം വീണ്ടും വേഗം കുളത്തിന് നേർക്ക് ഓടിയ ഗിരീഷ് അനക്കം ഒന്നുമില്ലാതെ ശാന്തമായി കിടക്കുന്ന ജലം ഇരു കൈകളും കൂട്ടിപ്പിടിച്ചു കൈക്കുമ്പിളിൽ  കോരിയെടുത്തു.

ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും തെളിച്ചത്തിൽ,സ്പടികതുല്യമായ വെള്ളത്തിനടിയിൽ അല്പം ചെളി പോലും ഇല്ലാതെ വിരിച്ച

Recent Stories

9 Comments

Add a Comment
 1. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

  1. കുഞ്ഞളിയൻ

   അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

 2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

  1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

 3. രുദ്ര ദേവൻ

  സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

 4. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 5. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

 6. ❤❤❤❤❤

 7. °~💞അശ്വിൻ💞~°

  ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com