രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15137

പറയേണ്ടിയും വന്നിട്ടില്ല….. പക്ഷേ ഇന്ന് ആദ്യമായി നിന്നോട്…… എല്ലാത്തിനും…. പേടിപ്പിച്ചതിനും, ഉപദ്രവിച്ചതിനും, ഈ നാടിനും നാട്ടുകാർക്കും ഉണ്ടാക്കിയ കഷ്ടനഷ്ടങ്ങൾക്കും എല്ലാം….. ആൽവാറീസ് മത്സ്യവംശത്തിന്റെ രാജകുമാരിയായ ഞാൻ,മാവിക നിന്നോട് മാപ്പ് ചോദിക്കുന്നു….. ”

പറഞ്ഞുകൊണ്ട് തന്റെ കയ്യിലിരുന്ന വാൾ അരയിൽ ഉറപ്പിച്ച ശേഷം ഗിരീഷിന്റെ മുന്നിലേക്ക് ഒരു മുട്ട് മടക്കി മണ്ണിൽ കുത്തി തലകുനിച്ച് മാവിക നിന്നു.!! ഒന്ന് ഞെട്ടി ആകെ അന്താളിച്ചു പോയ ഗിരീഷും ഇന്ദുവും ഒരടി പിന്നോക്കം ചാടി. രേവതി അമ്മയുടെയും ഗൗരിയുടെയും അവസ്ഥ മറിച്ച് ആയിരുന്നില്ല.

ആദ്യത്തെ ഒരു പകപ്പിന് ശേഷം മുന്നോട്ടാഞ്ഞ ഇന്ദു മാവികയെ പിടിച്ചെണീപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല.അതോടെ ഇന്ദു പിന്തിരിഞ്ഞ് ദയനീയമായിട്ടൊന്നു ഗിരീഷിനെ  നോക്കി.

വിറയലോടെയാണെങ്കിലും മാവികക്ക് തൊട്ടടുത്തേക്ക് എത്തിയ ഗിരീഷ് ഇരുമുട്ടുകളും മടക്കി അവൾക്ക് മുൻപിലേക്ക് മുട്ടുകുത്തി നിന്നു.

” നിങ്ങൾ…..നിങ്ങൾ എന്നോട് മാപ്പ് പറയുകയൊന്നും ചെയ്യരുത്….. നിങ്ങളുടെ നീതിയും ന്യായവും അല്ല മനുഷ്യന്റെതെങ്കിലും, തെറ്റു ചെയ്തവരെ മാത്രമേ നിങ്ങൾ ശിക്ഷിച്ചിരുന്നുള്ളൂ  എന്നെനിക്കറിയാം…. അതുകൊണ്ടുതന്നെ നിങ്ങൾ എന്നോട് ക്ഷമ ചോദിക്കരുത്…… രാജകുമാരി എപ്പോഴും തന്റെ സ്ഥാനത്ത് തന്നെ ആയിരിക്കട്ടെ…. ഒരിക്കലും ഈ തല കുനിയുവാൻ ഇട വരരുത്…… എന്നു മാത്രമേയുള്ളൂ….. ”

കൈകളെ തുള്ളി വിറപ്പിച്ച മനസ്സിന്റെ വിറയലിനെ പരമാവധി അടക്കിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ മാവികയുടെ കയ്യിൽ മൃദുവായി ഒന്ന് തൊട്ടു കൊണ്ട് പറഞ്ഞു. ആദ്യം ഒരു വല്ലാത്ത ഒരു വിറയൽ അവനെ പിടികൂടിയിരുന്നെങ്കിലും, തന്റെ ഓരോ വാക്കുകൾക്കപ്പുറവും

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com