രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15120

ചിരിക്കാൻ കഴിയുന്നു എന്ന് ഇന്ദു അത്ഭുതത്തോടെ ചിന്തിച്ചുവെങ്കിലും, അവൾ മനുഷ്യൻ അല്ലല്ലോ എന്ന് അതിനുള്ള ഉത്തരവും അവളുടെ മനസ്സ് തന്നെ കണ്ടെത്തി.

” നീ കണ്ടെത്തിയ ഉത്തരം ശരിയാണ് ഇന്ദു….. പ്രശ്നങ്ങൾ വരുമ്പോൾ അതിൽ  മനുഷ്യനെപ്പോലെ പരിഭ്രാന്തിപ്പെട്ടിട്ട് എന്താണ് കാര്യം…?? അതിന് മറികടക്കുവാനുള്ള വഴികൾ തേടുക എന്നല്ലാതെ…”

‘ ഇതെങ്ങനെ..?’ എന്നുള്ള അർത്ഥത്തിൽ ഇന്ദുവിന്റെ കണ്ണുകൾ അത്ഭുതത്തിൽ മിഴിഞ്ഞു വന്നു.

“നിന്നിൽ പാതി ഞാൻ ആണ്…. നീ ചിന്തിക്കുന്നത് ഞാനറിയും….”

വീണ്ടും മനോഹരമായൊരു പുഞ്ചിരിയോടെ മാവിക ഇന്ദുവിനെ നോക്കി മൃദുവായി പറഞ്ഞു.

“പോകാം……?? ”

അതേ ചിരിയോട് കൂടിത്തന്നെ അവൾ ഇന്ദുവിനെ നോക്കി ചോദിച്ചുകൊണ്ട് അവളുടെ മറുപടിക്ക് കാക്കാതെ വെള്ളത്തിലേക്ക് കുതിച്ചു.

ഒരു നിമിഷം അവിടെത്തന്നെ നിന്നിട്ട് അവൾക്ക് തൊട്ട് പിന്നാലെ ഇന്ദുവും ജലത്തിലേക്ക് ഊളിയിട്ടു.

പ്രതാപവർമയെ ബന്ധിച്ചിരുന്നതിന്റെ അടിയിലായി താടാകത്തിന്റെ അടിത്തട്ടിൽ നിന്നൊരു ഗുഹാ കവാടം നേർത്ത വെളിച്ചത്തിൽ ഇന്ദു കണ്ടു.

അതിനുള്ളിലേക്ക് നീന്തി പോയ മാവികക്ക് തൊട്ടുപിന്നാലെ ഇന്ദുവും അങ്ങോട്ടേക്ക് നീന്തി. ഏറെ ദൂരം പിന്നിടും മുൻപേ ആ ഗുഹ അത് മുകളിലേക്ക് വായ് തുറന്നു. ആ വെള്ളത്തിന് മുകളിൽ തല ഉയർത്തിയ ഇന്ദു ചുറ്റോടു ചുറ്റും തലവെട്ടിച്ച് നോക്കിയെങ്കിലും അവിടെ വെറും പാറക്കെട്ടുകൾ മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.

കരയിലേക്ക് നീന്തി കയറിയ മാവിക കുറച്ചപ്പുറം മാറി ലംബമായുള്ള ഒരു പരന്ന പാറക്കെട്ടിന് മുന്നിൽ പോയി നിന്നു. തൊട്ട് പിറകിലായി ഇന്ദുവും.

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com