രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15126

ആ ജീവികൾ അവനെയും കൊണ്ട് അതിനകത്തേക്ക് നടന്നു. ഏതൊക്കെയോ വഴികളിലൂടെ ചുറ്റിതിരിഞ്ഞ ശേഷം,ഒരു കിളിവാതിലിലൂടെ അൽപം മാത്രം വെളിച്ചം ഉള്ളിലേക്ക് കയറി വരുന്ന ഒരു മുറിയിലേക്ക്  അവർ അവനെയും കൊണ്ട് കയറി അവിടെ ഭിത്തിയിൽ ചേർത്ത് ഉറപ്പിച്ചിരുന്ന ഇരുമ്പ് കൊളുത്തുകളിൽ ഏഥന്റെ കൈ കുടുക്കി ഇട്ടശേഷം അവനെ അവിടെ തൂക്കി.

കാലുകൾ രണ്ടും നിലത്ത് കുത്താമെങ്കിലും,ഇരുവശത്തേക്കും കൈകൾ വിരിച്ചു പിടിച്ച രീതിയിൽ ഭിത്തിയിൽ ചേർന്ന് അവൻ അവിടെ അനങ്ങാൻ ആവാതെ നിന്നു.

ഏറെ സമയത്തിന് ശേഷം എപ്പോഴോ ശരീരത്തിൽ, അല്പം ചൂടേറിയ പ്രകാശരശ്മികൾ തട്ടിയതോടെ കണ്ണുകൾ ബദ്ധപ്പെട്ട് വലിച്ച് തുറന്നാ കിളി വാതിലിലൂടെ നോക്കുമ്പോൾ അവൻ കണ്ടു, അങ്ങ് ദൂരെ താഴ്വാരത്തിൽ പുഴയുടെ അരികിൽ ആയി താൻ വെള്ളത്തിൽ മുങ്ങിയതിന് തൊട്ടടുത്ത് വട്ടമിട്ട് പറക്കുന്ന വിലാര!!

അതിനപ്പുറം അതിലേറെ അസ്വസ്ഥമായി ചുറ്റോട്ചുറ്റും തല വെട്ടിച്ച് കൊണ്ട് തന്റെ അതി തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് വനത്തിലെ ഓരോ ഭാഗത്തേയും തിരഞ്ഞുകൊണ്ടിരിക്കുന്ന അക്യുല!!

ആ കാഴ്ചകളിൽ നിന്ന് തല വെട്ടിച്ചിട്ടവൻ  തന്റെ താടി നേരെ നെഞ്ചിലേക്ക് കുത്തുന്ന പോലെ തലകുനിച്ചു. ചൂടേറിയ ഏതാനും നീർക്കണങ്ങൾ പതിയെ അവന്റെ കണ്ണിൽ നിന്നുതിർന്ന് നിലത്ത് പൊടിയിലേക്ക് പതിച്ചു.!

“അമ്മാ……”

വളരെ നേർത്ത്‌ പുറത്തു ചാടിയ അക്ഷരങ്ങൾക്കൊപ്പം ഒരു തേങ്ങലിന്റെ പ്രഭാവത്താൽ എന്നവണ്ണം

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com