രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15137

ദൂരേക്ക് നോക്കി പറഞ്ഞ മാവികയുടെ മുഖഭാവം എന്താണെന്ന് മനസ്സിലാക്കാൻ ഗിരീഷിന് കഴിയുന്നില്ലായിരുന്നു.

“അപ്പൊ….. ”

അവൻ പൂർത്തിയാക്കാതെ നിറഞ്ഞ സന്ദേഹത്തിൽ മാവികയെ നോക്കി.

“അറിയില്ല എനിക്ക് എന്ത് ചെയ്യണമെന്ന്…. ഒന്നെങ്കിൽ രുധിരാഖ്യത്തിന്റെ അവകാശി വരണം… അല്ലെങ്കിൽ ആ അവകാശി എനിക്ക് ഇതിന്റെ മേലുള്ള മുഴുവൻ അധികാരവും തരണം…. അത് പക്ഷേ ഒരിക്കലും ചിന്തയിൽ പോലും നടപ്പില്ലാത്ത കാര്യമാണ്….”

തീർത്തും നിരാശയായെന്നവണ്ണം ഗിരീഷിനോട് പറയുമ്പോൾ അവളുടെ മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നു.
ചുവന്ന നീളം കുപ്പായം ധരിച്ച് മാലാഖയെ പോലെയുള്ള, കരുത്തരായ ഏഴ് കുതിരകളെ പൂട്ടിയ രഥത്തിന്മേൽ  തന്റെ ചിറകുകൾ വിടർത്തി അതി തീക്ഷണമായ കണ്ണുകളോടെ രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഒരു സ്ത്രീ.!!! അവളുടെ നെറ്റിമേൽ ഉറപ്പിച്ച കിരീടത്തിൽ ഇരുന്ന് അഭൗമമായ പ്രകാശം പൊഴിക്കുന്ന രുധിരാഖ്യം.!!!

പണ്ടെപ്പോഴോ താൻ കണ്ട ആ ദൃശ്യത്തിന്റെ ഓർമ്മയിൽ പോലും ഒന്ന് വിറങ്ങലിച്ച് പോയ മാവികയുടെ ശരീരം ഒന്ന് കിടുകിടുത്തതോടെ അവൾ ഒന്ന് തല കുടഞ്ഞു.

“എന്തായാലും ഞാൻ ഒന്ന് കൂടി ശ്രമിക്കാൻ പോവുകയാണ്…. ഇതിൽ ഞാൻ പിടിക്കപ്പെടുകയോ തോൽപ്പിക്കപ്പെടുകയോ ചെയ്താൽ പിന്നെ ഒരിക്കലും എന്റെ രാജ്യത്തിനോ എനിക്കോ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല…. ആദ്യം എന്റെ റാണിയെയും കുഞ്ഞിനെയും കാണണം… അത് കഴിഞ്ഞ് ബാക്കിയുള്ളത് തീരുമാനിക്കും….”

ഒരു കടുത്ത നിശ്വാസത്തോടുകൂടി അവൾ പറഞ്ഞു നിർത്തുമ്പോൾ

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com