രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15137

എനിക്കുറപ്പാണ്…. അവൻ വരും….. ”

വല്ലാത്തൊരു ഉറപ്പും മൂർച്ചയുമുണ്ടായിരുന്നു അവളുടെ സ്വരത്തിന്.

മാവികയുടെ  മേലുള്ള തന്റെ പിടി വിടുവിച്ച് അവൾ എഴുന്നേറ്റു നിന്നശേഷം മാവികയെ വലിച്ചെഴുന്നേൽപ്പിച്ചു.

“തിരികെ പോണം…. നമ്മുടെ രാജ്യത്തേക്ക്… നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം…. സംരക്ഷിക്കണം റാണിയെയും കുഞ്ഞിനെയും ആ നാടിനെയും നാട്ടുകാരെയും…ഞാനും വരും നിന്നോടൊപ്പം…. അതിപ്പോ കൊല്ലാൻ ആയാലും കൊല്ലപ്പെടാൻ ആയാലും….”

ചുവന്ന തുടുത്ത കണ്ണുകളോടെ  കടപ്പല്ലുകൾ കടിച്ചു ഞെരിച്ചവൾ പറഞ്ഞു.

മാവികയുടെ മുഖം ഒന്ന് തെളിഞ്ഞെങ്കിൽ പക്ഷേ ഗിരീഷിന്റെയും ബാക്കിയുള്ളവരെയും മുഖത്തുകൂടി ഒരു നടുക്കം പടർന്നു. രേവതിയമ്മയുടെ മുഖം ഇരുണ്ടു. വേണ്ട എന്ന അർത്ഥത്തിൽ അവർ മൂവരും ഇന്ദുവിനെ നോക്കി തല വെട്ടിച്ചു. ഗിരീഷിന്റെ കൈ ഇന്ദുവിന്റെ കൈപ്പത്തിയിൽ മുറുകി.പക്ഷേ അതൊന്നും അവളെ ലെവലേശം സ്വാധീനിച്ചില്ല.

വലതു കൈ മുകളിലേക്ക് ഉയർത്തിയ അവളുടെ കയ്യിലേക്ക് ഇടിമിന്നൽ പോലെ അവളുടെ ആയുധം വന്നുചേർന്നു. സ്വർണ്ണ നിറത്തിൽ വെട്ടിത്തിളങ്ങിയ അതിൽ നിന്ന് സ്വർണ്ണ നിറത്തിലുള്ള പ്രകാശരശ്മികൾ അവളുടെ ശരീരത്തിലേക്ക് ഇരമ്പിക്കയറി. അവ അവളുടെ ശരീരം കീഴടക്കുന്നതിന് അനുസരിച്ച് അവളുടെ ശരീരം സ്വർണ്ണ നിറത്തിൽ ഉള്ള പടച്ചട്ടയിൽ മൂടി. തലയിൽ സ്വർണ്ണ കിരീടവും  തോളുകൾക്ക് പിന്നിൽ തൂവെള്ള ചിറകുകളും വിടർന്നു വന്നു.

ആരോടൊക്കെയോ ഉള്ള പകയാൽ എണ്ണവണ്ണം അവളുടെ കണ്ണുകൾ  ചുവന്ന് തുടുത്തു. അവൾ തന്റെ ചിറകുകൾ ഒന്ന് വീശി അടിച്ചതോടെ ഇടിമുഴക്കം പോലെയുള്ള ശബ്ദം അവിടെ എങ്ങും

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com