രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15137

പക്ഷേ ഗിരീഷിലും മറ്റുള്ളവരിലും ആശങ്ക ഇരട്ടിയാവുകയാണ് ഉണ്ടായത്.

“പക്ഷെ….ഇ…. ഇന്ദു….?? ”

എല്ലാവരിലും ഉണ്ടായിരുന്ന ആശങ്ക പക്ഷേ ഗിരീഷിന്റെ വായിൽ നിന്ന് പുറത്തു ചാടി.

“പേടിക്കേണ്ട… എന്റെ ജീവൻ പോയാലും അവളെ ഞാൻ തിരികെ ഇവിടെയെത്തിക്കും….അവളും തിരികെയെത്തും. കാരണം, അവളെ കാത്തിരിക്കാൻ ഇവിടെ ആളുകൾ ഉണ്ട്…. എന്നെ സംബന്ധിച്ചിടത്തോളം എന്നെ കാത്തിരിക്കാനോ എന്നെ സഹായിക്കാനോ ഇപ്പോൾ ആരുമില്ല….”

പറഞ്ഞു നിർത്തുമ്പോൾ മാവിക തീർത്തും ഒരു മനുഷ്യൻ ആണെന്ന തോന്നൽ ആയിപ്പോയി ഗിരീഷിന്.

“ഇനിയും ഏറെ വൈകിക്കാൻ ഉദ്ദേശിക്കുന്നില്ല…. ”

ഗിരീഷ് എന്തോ പറയാൻ ആഞ്ഞപ്പോഴേക്കും മാവിക മിന്നൽ പോലെ മുകളിലേക്ക് ഉയർന്നിരുന്നു.

അവൾ പോയതോടെ പേടികൊണ്ട് അകന്നു നിന്നിരുന്ന രേവതിയമ്മയും ഗൗരിയും കൂടി ഓടിപിടഞ്ഞ് ഗിരീഷിനരികിലെത്തി അവനെ ചുറ്റിപ്പിടിച്ചു നിന്നു. അവരുടെ ആശങ്കകൾ അകറ്റാൻ വാക്കുകൾ ഇല്ലാതെ ഗിരീഷ് നിശബ്ദ്ധനായി നിന്നു.

 

 

******************

 

 

ചെമ്പാനദിയുടെ ഉത്ഭവ സ്ഥാനത്തുള്ള തടാകത്തിലെ ദ്വീപിൽ തന്നെ കാത്ത് അക്ഷമയായി നിൽക്കുന്ന ഇന്ദുവിന് അരികിലേക്ക് മാവിക പറന്നിറങ്ങി.

ഇന്ദു സ്വർണ്ണ വർണ്ണം നിറഞ്ഞ  യുദ്ധ വേഷത്തിൽ ആയിരുന്നുവെങ്കിൽ മാവിക അവളുടെ സാധാരണ വസ്ത്രത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്.

ഇന്ദുവിന് അരികിലെത്തി അവളുടെ തോളിൽ കൈവച്ച മാവിക അവളെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു.

ഇത്രയും വലിയ പ്രശ്നങ്ങൾക്കിടയിലും അവൾക്കെങ്ങനെ

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com