രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15119

മണലിന് മുകളിൽ പൂർണ്ണമായും അടഞ്ഞ കണ്ണുകളോടെ അരക്കു താഴേക്ക് മത്സ്യ രൂപത്തിൽ മാവിക അനക്കമില്ലാതെ കിടക്കുന്നത് ഒരു നിമിഷം ഒന്ന് നോക്കി നിന്നെങ്കിലും അവൻ വേഗം തന്നെ തിരികെ ഇന്ദുവിന് അടുത്തേക്ക് നടന്നു.

പാതി വെള്ളത്തിലും പാതി കുളപ്പടവിലുമായി ഒടിഞ്ഞുവീണു കിടക്കുന്ന തെങ്ങിൻതലപ്പിന് മുകളിൽ തലവച്ച് കിടന്നിരുന്ന വ്യാളിയിലും പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടില്ല.

തിരികെ ഇന്ദുവിനടുത്തെത്തിയ അവൻ ആ ജലം പതിയെ അവളുടെ അല്പം തുറന്നിരുന്ന ചുണ്ടിണകളിലേക്ക് അൽപ്പാൽപ്പമായി ഒഴിച്ചു കൊടുത്തു.

ആദ്യം അനക്കം ഒന്നും ഉണ്ടായില്ലെങ്കിലും അവന്റെ മുഖവും കഴുത്തും നെഞ്ചുംആകെക്കൂടി വെള്ളത്തിൽ നനച്ച ഒരു ചുമയോടെ ഇന്ദു ഞെട്ടി എഴുന്നേറ്റിരുന്ന് കിതച്ചു.

പെട്ടെന്ന് എന്തോ ഓർത്ത പോലെ ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റ അവൾ ഗിരീഷിനെയോ മറ്റാരെയുമോ ശ്രദ്ധിക്കുക പോലും ചെയ്യാതെ കുളത്തിന് നേർക്ക്  ഒരു ഓട്ടം പോലെ നടന്നു. പലപ്പോഴും ആ ചുവടുകൾ ഇടറി അവൾ ഒരു വശത്തേക്ക് വേച്ചു പോകുന്നുണ്ടായിരുന്നു.

ഒരു നിമിഷം കുളത്തിനടിയിൽ ഒരു ചലനം പോലും ഇല്ലാതെ കിടക്കുന്ന മാവികയെ നോക്കി നിന്ന അവൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിലേക്ക് കുതിച്ചു.

നിമിഷനേരം കൊണ്ട് കുളത്തിന്റെ അടിത്തട്ടിലേക്ക് എത്തിയ ഇന്ദു മാവികയെ അവിടുന്ന് തന്റെ ഇരു കൈകളിലും ആയി കോരിയെടുത്തുകൊണ്ട് മുകളിലേക്ക് ഉയർന്നു.

ഒരു നനഞ്ഞു കുതിർന്ന  വസ്ത്രം പോലെ തന്റെ ഇരു കൈകളിലും ആയി തളർന്നു തൂങ്ങി കിടക്കുന്ന മാവികയെ

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com