രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15080

കൈകളോടെയും അതിലേറെ ഭീതിയോടെയും നോക്കിക്കൊണ്ട് എടുത്തു.

അതവൾ പതിയെ,വളരെ പതിയെ വേണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചുകൊണ്ട് അവസാനം ഒരു തീരുമാനത്തിലെത്തി എന്നപോലെ മാവികയുടെ നെറ്റിയിലെ കിരീടത്തിലെ, വലതു ഭാഗത്ത് രത്നം അടർന്നുപോയ വിടവിലേക്ക് ചേർത്തുവെച്ചു.

പൊടുന്നനെ അതിന്റെ പ്രകാശം പത്ത് മടങ്ങ് വർദ്ധിച്ചതോടെ ഞെട്ടിയ ഇന്ദു പെട്ടെന്ന് കൈവലിച്ചുകൊണ്ട് അതിലേക്ക് തന്നെ തുറിച്ചു നോക്കി.

വെട്ടിത്തിളങ്ങിയ രുധിരാഖ്യത്തിന്റെ വെളിച്ചമേറ്റ് അതിന്റെ അരികിലിരുന്ന ഇന്ദ്രനീലവും പ്രകാശം പുറപ്പെടുവിക്കാൻ തുടങ്ങി.അവളുടെ നെറ്റിയിൽ ഇരുന്ന നിറയെ ചിത്രപ്പണികൾ ഉള്ള കിരീടത്തിന്റെ അരികുകൾ എല്ലാം ചുട്ടുപഴുത്തെന്ന പോലെ ചുവന്ന നിറത്തിൽ ജ്വലിച്ചു.

മുടിനാര് പോലെ വളരെ നേർത്ത മിന്നൽ പിണരുകൾ അതിൽ നിന്ന് ചുറ്റോട്ചുറ്റും പടർന്നു പിടിച്ചു. അതിൽ ഒന്ന് രണ്ടെണ്ണം മാവികയുടെ  മാറിടങ്ങൾക്ക് നടുവിലെ മുറിവിന് മുകളിൽ വച്ചിരിക്കുന്ന പൂമൊട്ടിലേക്ക് പടർന്ന് പിടിച്ചു.!!!

ബാക്കി എല്ലാ മിന്നൽ പിണരുകളുടെയും  നിറം സ്വർണ്ണ നിറം ആയിരുന്നെങ്കിലും പൂമൊട്ടിലേക്ക് പടർന്നു പിടിച്ചതിന്റെ നിറം ചുവപ്പായിരുന്നു….. രക്തത്തേക്കാൾ കടുപ്പമേറിയ ചുവപ്പ്.!!

ഏതാനും നിമിഷങ്ങൾ അങ്ങനെതന്നെ നിന്ന പൂമൊട്ട് പതിയെ രക്തനിറം കൈവരിച്ചു.!! അതോടെ അതിന്റെ ഓരോ ഇതളുകൾ ആയി പതിയെ വിടരാൻ തുടങ്ങി..!!

വിടർന്ന പൂവിതളുകൾ പതിയെ ആദ്യം അവളുടെ ശരീരത്തിലേക്ക് ചേർന്നൊട്ടി. അതിനുശേഷം അത് ആ ശരീരത്തിലേക്ക് അലിഞ്ഞ് ചേർന്നു. അങ്ങനെ ഓരോരോ ഇതളുകളായി

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com