രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15119

വലതു കൈയിൽ ഉയർത്തിപ്പിടിച്ചിരുന്ന വാൾ അവൾ വ്യാളിക്ക് നേരെ നീട്ടി.  നേർത്ത ഒരു മിന്നൽപിണർ വാളിൽ നിന്ന് പുറപ്പെട്ട് അതാ വ്യാളിയിലേക്ക് ചുറ്റി പിണഞ്ഞു. മാവികയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞൊഴുകിയെങ്കിലും അത് ഏറെ നേരത്തേക്ക് ഉണ്ടായില്ല.

അവളുടെ മിഴികൾ ഒന്നുകൂടി തീക്ഷണമായതോടെ വാളിൽ നിന്ന് പുറപ്പെട്ട ജ്വാലയുടെ ശക്തിയും കൂടി. മിന്നൽപിണർ ചുറ്റിപ്പിടിച്ചിരുന്ന വ്യാളിയുടെ നിശ്ചലമായി പോയ ശരീരം നിമിഷ നേരം കൊണ്ട് കരിഞ്ഞു പൊടിഞ്ഞ് ഭസ്മമായി മാറി.!!

രുധിരാഖ്യം പോലെ തന്നെ ചുവന്ന് തുടുത്ത കണ്ണുകളുമായി അവൾ തനിക്ക് പിന്നിലുള്ളവർക്ക് നേർക്ക് വെട്ടിത്തിരിഞ്ഞു. അത്രനേരം അവൾ ചെയ്യുന്നതെന്തെന്ന് നോക്കിക്കൊണ്ടു നിന്നിരുന്ന ഇന്ദു ഒന്ന് കഠിനമായി നടുങ്ങി.

 

 

*********************

 

 

ആ ജീവിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ ഏഥൻ ഏറെ ദൂരം വെള്ളത്തിനടിയിലൂടെ തന്നെ നീന്തി. ഒടുവിൽ ശ്വാസം പിടിച്ചു വയ്ക്കാൻ പറ്റുന്നതിന്റെ പരിധി കഴിഞ്ഞതോടെ അവൻ ഒരു അലർച്ചയോടെ വെള്ളത്തിന് മുകളിലേക്ക് ഉയർന്നു.

ചെറു ശബ്ദത്തോടെ ഇളകി ഉയർന്നു തെറിച്ച ജലം നദിയിൽ  ഓളങ്ങൾ ഉണ്ടാക്കി. ഒന്ന് ശ്വാസം ആഞ്ഞ് വലിച്ച ഏഥൻ വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങി. അല്പസമയത്തിനുശേഷം അവൻ പതിയെ വെള്ളത്തിനടിയിൽ നിന്ന് തല മുകളിലേക്ക് ഉയർത്തി ചുറ്റും വീക്ഷിച്ചു.
അവിടമെങും തീർത്തും അപകടകരമായ ഒരു ശാന്തത നിറഞ്ഞു നിന്നിരുന്നു.

അല്പനേരം തല മാത്രം വെള്ളത്തിന് പുറത്ത് ഉയർത്തി വട്ടം കറങ്ങിയ ഏഥൻ പതിയെ തന്റെ വലതുവശത്ത്‌ ഉയർന്ന കാണുന്ന കിഴുക്കാം തൂക്കായ മലഞ്ചെരുവിന്റെ ഭാഗത്തേക്ക് നീന്തി കയറി.

അവിടെയെല്ലാം, വെളിച്ചം പോലും കടക്കാൻ കഴിയാത്തവണ്ണം

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com