The Mythic Murders ?️Part:1 Chapter :2(Vishnu) 314

“എന്താ ചേട്ടാ ”

 

“നീ അവനോടു നീ എന്തിന് കൊച്ചിയിൽ വന്നു എന്ന് പറയരുത്…പറഞ്ഞില്ലെങ്കിലും കാര്യം ഉണ്ടാകില്ല..എന്നാലും നീ ആയിട്ട് പറയരുത്…”

 

“ചേട്ടൻ പറയുന്നത് പോലെ..പിന്നെ ചേട്ടനോട് ഈ കാര്യം പറയരുത്…”

 

“ഇല്ലേടാ…പിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളികണ്ട..ഞാൻ ഒരു വലിയ കേസിന്റെ കാര്യത്തിലാണ്..അങ്ങോട്ടെക്ക് വിളിക്കാം..അപ്പൊ ശരി..”

 

അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..

 

അവൻ ആ അഡ്രസ്സ് നോക്കി….വൈറ്റിലായിലെ ഒരു ഫ്ലാറ്റിന്റെ അഡ്രസ്‌ ആയിരുന്നു…റൂം നമ്പർ 405

 

അവൻ വേഗം തന്നെ മെയിൻ റോഡിലേക്ക് നടന്നു.. ടൗണിൽ ഒരു വണ്ടിയും ഇല്ലായിരുന്നു..അപ്പോഴാണ് ഒരു കാലി ആയ ഓട്ടോ വരുന്നത് കണ്ടത്..

 

അവൻ അതിനു കൈ കാണിച്ചതും അത് നിറുത്തി അവനെയും കൊണ്ടു അവൻ പറഞ്ഞ അഡ്രസിലേക്ക് കൊണ്ടുപോയി..

__________________

 

മീൻമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഹംസ രാത്രി ആണ് അവിടെയുള്ള വെസ്റ്റുകൾ എല്ലാം കൊണ്ടുപോയി ഡംപ് ചെയ്യുന്നത്…

 

കായലിന്റെ അടുത്തുള്ള ഒരു സ്ഥലത്താണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ചു അവൻ വെസ്റ്റ് കളഞ്ഞിരുന്നത്…

 

അന്നും അവൻ സാധാരണ ഉള്ളതുപോലെ അവന്റെ ഗുഡ്സ് ഓട്ടോയിൽ എല്ലാ വേസ്റ്റും നിറച്ചു അവൻ വണ്ടിയും എടുത്തു നേരെ ആ സ്ഥലത്തേക്ക് പോയി..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.