The Mythic Murders ?️Part:1 Chapter :2(Vishnu) 309

“അങ്ങനെ ചോദിച്ചാൽ ആണെന്നും അല്ലായെന്നും പറയേണ്ടി വരും..വർക്കിന്റെ ആവശ്യത്തിനു വന്നതാണ്..പക്ഷെ ശരിയായില്ല.. ഇപ്പൊ സ്വന്തം ആയി ചെയ്യുന്നു..”

 

“ഞാനും ജോലിയുടെ ആവശ്യത്തിന് വന്നതാണ്..പക്ഷെ എന്റെയും ശരിയായില്ല…”

 

“ആൽഫ ഡിറ്റക്റ്റീവ് ഏജൻസിയിൽ അല്ലെ..”

 

അത് കേട്ട ധ്യാൻ ഒന്നു ഞെട്ടി..

 

ജെയിംസ് ചേട്ടനോട് അൽഫയെ പറ്റി പറഞ്ഞിട്ടുപോലുമില്ല…പിന്നെ എങ്ങനെ ..

 

ധ്യാൻ നോക്കിയപ്പോൾ സിദ്ധാർഥിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു..

 

“നീ ഇപ്പൊ പോയി നന്നായി ഒന്നുറങ്ങു… 3 മണി ആയി..അതാണ് മുറി.. അപ്പൊ ശരി ഗുഡ് നൈറ്റ്..”

 

അതും പറഞ്ഞു സിദ്ധാർഥ് മറ്റൊരു മുറിയിലേക്ക് പോയി..

 

ധ്യാൻ അധികം ചിന്ദിച്ചു ഇരിക്കാതെ അവന്റെ മുറിയിലേക്ക് പോയി..അവിടെ അവന്റെ ബെഡ് എല്ലാം വൃത്തിയാക്കി വച്ചിരുന്നു…

 

അവൻ അവന്റെ ബാഗ് അവിടെ സൈഡിൽ വച്ച ശേഷം അവന്റെ ബെഡിൽ കിടന്നു..

 

സിദ്ധാർഥിനു അവന്റെ ഡീറ്റൈൽസ് എങ്ങനെ കിട്ടി എന്ന് ധ്യാനിനെ കുഴപ്പിച്ചെങ്കിലും അവന്റെ ക്ഷീണം അവനെ പതിയെ ഉറക്കത്തിലേക്ക് വീണു..

 

അവൻ അറിയാതെ അവന്റെ ജീവിതം മാറി തുടങ്ങിയിരുന്നു..ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ..‼️


 

ആ കായലിന്റെ സൈഡിൽ ഉണ്ടായിരുന്ന സ്ഥലം മുഴുവൻ ജനങ്ങളാലും പത്ര മാധ്യമ പ്രവർത്തകരാലും നിറഞ്ഞിരുന്നു..

 

അപ്പോഴാണ് ഒരു പോലീസ് ജീപ്പും പിന്നാലെ ഒരു ഇന്നോവയും അവിടേക്ക് വന്നത്…ആ ഇന്നോവയിൽ നിന്നും യൂണിഫോമിൽ അല്ലാത്ത ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിയിരുന്നു..

 

ഐ പി എസ് പ്രിയ തോമസ് ആയിരുന്നു അത്….അവർ പുറത്തേക്ക് ഇറങ്ങിയതും

അവിടെ ഉണ്ടായിരുന്ന പൊലീസുകാർ അവളെ സല്യൂട്ട് ചെയ്തു..

 

അവളും പിന്നാലെ അവിടെയുള്ള എസ് ഐയും അവിടേക്ക് നടന്നു…ആ കുട്ടികളുടെ മൃതുദേഹങ്ങൾ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു..

 

ആ ബോഡികൾ ലഭിച്ച സ്ഥലതായി ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയായിരുന്നു..

 

പ്രിയയെ കണ്ടതും അതിൽ ഉണ്ടായിരുന്ന രണ്ടു പേർ അവളുടെ അടുത്തേക്ക് വന്നു അവളെ സല്യൂട്ട് ചെയ്തു..

 

“എന്തായി എനി ഇമ്പ്രൂവമെന്റ്‌സ് ”

 

“മാഡം ഒരുപാട് ബ്ലഡ് ഉണ്ടായിരുന്നു..പിന്നെ കുറച്ചു തലമുടികളും ..പക്ഷെ അതൊക്കെ ഡെഡ് ബോഡികളുമായി മാച്ച് ചെയ്തു നോക്കാതെ ഒന്നും പറയാൻ ആകില്ല..”

 

“ഓകെ ..ഇന്ന് ഉച്ചയ്ക്ക് മുൻപ് എല്ലാം ഡീറ്റൈൽ ആയി ഉള്ള ഫയൽ എനിക്ക് കിട്ടണം..”

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *