The Mythic Murders ?️Part:1 Chapter :2(Vishnu) 309

“അപ്പൊ എല്ലാം അറിയാമല്ലേ..”

 

“നീ നാട് വിട്ടു എന്നറിഞ്ഞ നിമിഷം നിന്റെ ചേട്ടൻ എന്നോട് പറഞ്ഞിരുന്നു കൊച്ചിയിലേക്ക് ആണെങ്കിൽ നീ എന്നെ വിളിക്കുമെന്നും നിന്റെ മുകളിൽ ഒരു കണ്ണ് വേണമെന്നും…എന്താടാ ഈ പാതിരാത്രിക്ക്…”

 

“എനിക്ക് കുറച്ചു നാൾ താമസിക്കാൻ ഒരു സ്ഥലം വേണം..വലിയ സെറ്റപ്പ് ഒന്നും വേണ്ട..കയറി കിടക്കാൻ ഒരു സ്ഥലം കിട്ടിയാൽ മതി..”

 

“നീ നിന്റെ കൂട്ടുകാരന്റെ അടുത്തേക്കല്ലേ പോയത്…”

 

“അത് ശരിയാവില്ല.. അതുകൊണ്ടു വേറെ സ്ഥലം ശരിയാക്കി തരാൻ പറ്റുമോ..”

 

അത് കേട്ട ജെയിംസ് കുറച്ചു നേരം ആലോചിച്ചു..

 

“ജീവന്റെ അനുജൻ പറഞ്ഞ കാര്യമല്ലേ..ശരിയാക്കിത്തരാം….ഞാൻ ഒരു 10 മിനിറ്റു കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം..”

 

അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..

 

അവൻ ആ ബസ്റ്റാണ്ടിൽ ഇരുന്നു..അവൻ ഇരുന്ന കസേരയുടെ താഴെ ആയി ഒരാൾ നിലത്തു വിരിച്ചു ഉറങ്ങുന്നുണ്ടായിരുന്നു..

അല്ലാതെ ആ ബസ്റ്റാണ്ടിൽ ഒരു പൂച്ച കുഞ്ഞു പോലും ഉണ്ടായിരുന്നതായി അവനു തോന്നിയില്ല…

 

 

ഏകദേശം 1 മണിക്കൂർ കഴിഞ്ഞ ശേഷം ആണ് ജെയിംസ് തിരിച്ചു വിളിച്ചത്…

 

“ഹെലോ ഡാ ധ്യാനേ… നിന്റെ വാട്സാപ്പിൽ ഞാൻ ഒരു അഡ്രസ്സ് അയച്ചിട്ടുണ്ട്..അവിടേക്ക് വിട്ടോ..അവിടെ ഒരുത്തൻ കാണും..എല്ലാം സംസാരിച്ചിട്ടുണ്ട്…പിന്നെ ഒരു കാര്യം നീ ശ്രദ്ധിക്കണം..”

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *