കാരണം, ചുമരിലുള്ള സീക്രട്ട് ലോകറിലാണ് അവന്റെ നോട്ടം പതിഞ്ഞു നിന്നത്… അവന്റെ ചുണ്ടില്‍ ഒരു ചെറു ചിരിയും വിടര്‍ന്നു…
അവസാനം അവന്റെ നോട്ടം അവളുടെ ഷോൾഡറിൽ ഉള്ള ഇൻസിഗ്നിയ യിലും പതിഞ്ഞു…
‘അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ്’
അവന്റെ ചുണ്ട് അനങ്ങിയതിൽ നിന്നും പ്രിയ വായിച്ചെടുത്തു…. പെട്ടന്ന് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടര്‍ന്നു…
എന്തുകൊണ്ടോ അവൾക്ക് അവനോട് മതിപ്പും ബഹുമാനവും തോന്നി…
അവന്റെ എല്ലാ നിരീക്ഷണവും കഴിഞ്ഞ ശേഷം മാത്രമാണ് അവന്‍ അവളുടെ മുഖത്ത് നോക്കിയത്…
“ഇരിക്കൂ….”
പ്രിയ അവരോട് പറഞ്ഞതും അവർ ഇരുന്നു.
“ആരാണ് നിന്റെ ഈ സുഹൃത്ത്, സിദ്ധാര്‍ത്ഥ്..?”
“ഇത് ധ്യാന്‍ കൃഷ്ണ, നാട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് വന്നതേയുള്ളു, മേഡം… അവനും ഒരു ഡിറ്റക്ടീവ് ആണ്… ഫ്രീലാൻസ് ഡിറ്റക്ടീവ്…” സിദ്ധാര്‍ത്ഥ് പറഞ്ഞു.
“അപ്പോ മിസ്റ്റർ ധ്യാന്‍ കൃഷ്ണ, ഏതെങ്കിലും ഇൻവെസ്റ്റിഗേഷൻ ആവശ്യമായി കൂട്ടുകാരന്റെ അടുത്തേക്ക് വന്നതാണോ, അതോ ഇത് വെറുമൊരു വിസിറ്റ് മാത്രമാണോ..?”
“എന്നെ ധ്യാന്‍ എന്നു മേഡത്തിന് വിളിക്കാം. ഞാൻ ഇവിടെ ഏതെങ്കിലും ഏജന്‍സിയിൽ ജോയ്ൻ ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വന്നതാ…
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?