“ഇനി എന്താണ് പരിപാടി…” അവസാനം ചിരി നിർത്തി ധ്യാന്‍ സീരിയസായി ചോദിച്ചു.
“ഉച്ച കഴിഞ്ഞ് കമ്മിഷണര്‍ ഓഫീസ് വരെ നമുക്ക് പോണം. പ്രിയ മേഡത്തിന് എന്നോട് നേരിട്ട് സംസാരിക്കണം എന്നും പറഞ്ഞിട്ടുണ്ട്…”
_______________
“മേഡം, സിദ്ധാര്‍ത്ഥ് വന്നിട്ടുണ്ട്… ഒപ്പം മറ്റൊരാളും ഉണ്ട്…”
അസിസ്റ്റന്റ് എസ്. പി. പ്രിയയുടെ ഓഫീസ് മുറിയില്‍ കയറി അറ്റൻഷനിൽ നിന്നിട്ട് പറഞ്ഞതും… അവരെ അകത്തേക്ക് കടത്തി വിടാന്‍ പ്രിയ അനുവാദം കൊടുത്തു.
തന്റെ ഓഫീസിൽ കയറിവന്ന രണ്ട് ചെറുപ്പക്കാരെയും പ്രിയ ഏതാനും സെക്കന്റ്റുകൾ വീക്ഷിച്ച്….
സിദ്ധാര്‍ത്ഥ്…. അവനെ തനിക്ക് നേരത്തെ അറിയാം… പക്ഷേ കൂടെ വന്ന മറ്റൊരു ചെറുപ്പക്കാരനെ പ്രിയ ഇതിനുമുൻപ് കണ്ടതായി ഓര്‍ക്കുന്നില്ല എന്ന് ചിന്തിച്ചു.
അവന്റെ നോട്ടം ഓഫീസിൽ എല്ലാ ഇടവും പാറി നടന്നത് അവള് കണ്ടു… വെറും കൗതുക നോട്ടം അല്ല എന്ന് അവള്‍ക്ക് മനസിലായി…. എന്ത് തീക്ഷ്ണമായ നോട്ടം…. എല്ലാം അവന്റെ മനസ്സില്‍ ഒപ്പിയെടുക്കും പോലെ…
പെട്ടന്ന് അവന്റെ തീക്ഷ്ണമായ കണ്ണുകൾ ചുമരില്‍ ഒരു സ്ഥലത്ത് ഉടക്കി നിന്നത് കണ്ടിട്ട് അവളുടെ കണ്ണുകൾ അല്‍ഭുതം കാരണം വിടര്‍ന്നു…
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?