The Mythic Murders ?️Part:1 Chapter :2(Vishnu) 313

അതുകേട്ട് ധ്യാന്‍ വായും പൊളിച്ച് നിന്നു..

 

“എടാ.. വായടയ്ക്കടാ… ‘knowledge is power’ എന്ന് നി കേട്ടിട്ടില്ലേ….മാന്യന്‍മാര്‍ ആയി കഴിയുന്ന ഒരുപാട്‌ ആളുകളുടെയും അല്ലാത്തവരുടെയും വലുതും ചെറുതുമായ ക്രിമിനൽസ് ഡീറ്റയിൽസ് ഇപ്പോൾ എന്റെ കയ്യിലുണ്ട്….

 

പിന്നെ എന്റെ സംശയ ദൃഷ്ടിയില്‍ ഉള്ള എല്ലാവരുടെയും ഡീറ്റയിൽസും ഉണ്ടെന്ന് പറയാൻ കഴിയില്ല… കാരണം ചിലരൊക്കെ കുറ്റവാളികള്‍ ആണെന്ന് എനിക്കറിയാം…

പക്ഷേ ക്ലിയർ ഡാറ്റാസ് എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല… പക്ഷേ എന്റെ നിരീക്ഷണത്തിലൂടെ എല്ലാം ഞാൻ ശേഖരിക്കും…”

 

“നീ ഇവിടെ വന്നിട്ട് വെറും രണ്ടു മാസം അല്ലേ ആയത്… അത്ര സമയം കൊണ്ട് ഒരുപാട്‌ കാര്യങ്ങൾ ശേഖരിക്കാന്‍ നിനക്കെങ്ങനെ കഴിഞ്ഞു…?

അതുകൂടാതെ പോലീസ് ഡിപ്പാര്‍ട്ട്മെന്റിൽ ‘ഷാഡോ ഫോഴ്സ്’ ഉണ്ടല്ലോ… അവർക്ക് ശേഖരിക്കാന്‍ കഴിയാത്ത ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലും നിന്റെ കളക്ഷനിൽ ഉണ്ട് എന്നാണോ നി പറഞ്ഞുവരുന്നത്…?” ധ്യാന്‍ മുഖം ചുളിച്ചു കൊണ്ടാണ് ചോദിച്ചത്.

 

“ഹമ്… നിന്നില്‍ നിന്ന് ചുളുവില്‍ നല്ല ഇമേജ് സൃഷ്ടിക്കാം എന്ന് വിചാരിച്ചാലും നി സമ്മതിക്കില്ല അല്ലേ…” സിദ്ധാര്‍ത്ഥ് പൊട്ടിച്ചിരിച്ചു. ഇവിടെ സ്ഥിരതാമസം തുടങ്ങിയിട്ട് ഇപ്പൊ രണ്ട് മാസം മാത്രം ആയി എന്നത് സത്യം…

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.