“ഹാ ഹാ… നീ എന്നെക്കുറിച്ച് കൂടുതൽ അറിയാൻ പോകുന്നതേയുള്ളു മോനെ …”
“താനെ പുകഴ്ത്തിയത് മതിയടാ… നീ കാര്യം പറയ്…” ധ്യാന്‍ ധൃതിപിടിച്ച് പറഞ്ഞു.
“അവന്റെ ഒരു അസൂയ…! എടാ ധ്യാന്‍, ഞാൻ ആല്‍ഫയിൽ പൊട്ടിപ്പൊളിഞ്ഞ് വന്നിട്ട്… വെറുതെ കരഞ്ഞ് സമയം കളയാനൊന്നും ഞാൻ നിന്നില്ല… എന്റെ ചെറു പ്രായം തൊട്ടേ… ഒരാളുടെ മുഖത്ത് സാധാരണയായി മറ്റുള്ളവർക്ക് തെളിഞ്ഞ് കാണാന്‍ കഴിയാത്ത കള്ള ലക്ഷണങ്ങള്‍ എനിക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും
ഓർ, ബാഡ് മോട്ടിവ് ഉള്ളവരെ എന്റെ സിക്സ്ത് സെന്‍സ് പിന് പോയിന്റ് ചെയ്യുന്നു എന്ന് കരുതിക്കോ… നിന്റെ കഴിവ് ഒരു രീതിയില്‍ ആണെങ്കിൽ എന്റെ മറ്റൊന്നില്‍ ആണ്… അതുപോലെ ഓരോരുത്തര്‍ക്കും അവരുടേതായ സ്പെഷ്യാലിറ്റി ഉണ്ടല്ലോ…
എന്റെ ആ കഴിവ് ഉപയോഗിച്ച് കൊച്ചി മുഴുവനും അലഞ്ഞ് നടന്ന് ഞാൻ ഒരുപാട് ആളുകളെ എന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരെ നിരീക്ഷിക്കാന്‍ തുടങ്ങി…
ഇരുപത് ശതമാനം ആളുകളില്‍ മാത്രമാണ് എനിക്ക് തെറ്റിയത്… മറ്റുള്ള എണ്‍പത് ശതമാനവും പല തരത്തിലുള്ള ക്രിമിനൽസ് ആയിരുന്നു…
അങ്ങനെയുള്ള ആളുകളെ നിരീക്ഷിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതിൽ എല്ലാ തരത്തിലുള്ള ക്രിമിനൽസും ഉണ്ടായിരുന്നു…”
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?