The Mythic Murders ?️Part:1 Chapter :2(Vishnu) 313

അന്ന് ഞാനും അവിടെ പോയിരുന്നു… പക്ഷേ ഇന്നലെ നടന്നത്… ഞാൻ പിന്നെ മറ്റുചില തിരക്കില്‍ പെട്ടത് കൊണ്ട് അറിഞ്ഞില്ല…” സിദ്ധാര്‍ത്ഥ് പറഞ്ഞു.

 

“എടാ സിദ്ധു… നമുക്ക് —” ധ്യാന്‍ എന്തോ പറയാൻ വന്നു.

 

“മതി, മതി… നീ ആദ്യം ചെന്ന് ഫ്രെഷ് ആയിട്ട് വാ… അതുകഴിഞ്ഞ്‌ നമുക്ക് കൂടുതൽ സംസാരിക്കാം… അപ്പോഴേക്കും ഞാൻ ചായ ഇടാം.. ബ്രേക്ക്ഫാസ്റ്റ് നമുക്ക് പുറത്ത് നിന്നും കഴിക്കാം..” സിദ്ധാര്‍ത്ഥ് പറഞ്ഞു.

 

അപ്പോഴാണ് സിദ്ധാര്‍ത്ഥ് കുളിയും മറ്റും കഴിഞ്ഞ് നില്‍ക്കയാണെന്ന് ധ്യാന്‍ ശ്രദ്ധിച്ചത്.

 

ധ്യാന്‍ സെറ്റിയിൽ നിന്നും എഴുന്നേറ്റ് അവന്റെ മുറി നോക്കി നടന്നു.

 

“പിന്നെ നല്ല ഡിറ്റക്ടീവ് ഇങ്ങനെ പോത്ത് പോലെ ഉച്ചവരെ ഉറങ്ങില്ല…”

 

പിന്നില്‍ നിന്നും സിദ്ധാര്‍ത്ഥിന്റെ കളിയാക്കിയുള്ള പറച്ചില്‍…

 

“ഓഹ് പിന്നെ… കള്ള് കുടിച്ച് ഉറങ്ങിയാ നിനക്ക് കാലത്ത് എട്ട് മണി എന്നത് ഉച്ച പോലെ തോന്നും…”

 

ഒരു ചിരിയോടെ ധ്യാന്‍ പറഞ്ഞിട്ട് അവന്റെ മുറിയില്‍ കേറി ടവലും മറ്റും എടുത്തോണ്ട് കോമൺ ബാത്റൂമിൽ കേറി.

 

 

 

ധ്യാന്‍ കുളി കഴിഞ്ഞ് ഡ്രസ്സും മാറ്റി ഹാളില്‍ വരുമ്പോൾ സിദ്ധാര്‍ത്ഥ് ഫോണിൽ ആരോടോ സംസാരിക്കുന്നതാണ് ധ്യാന്‍ കണ്ടത്…..

14 Comments

  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Comments are closed.