അത് വായിച്ച ധ്യാൻ വേഗം തന്നെ ഫ്ലാറ്റും പൂട്ടി നേരെ മുകളിലേക്ക് നടന്നു..അവൻ മുകളിലെ ടെറസ്സിൽ എത്തിയപ്പോഴാണ് അവിടെ ഒരു ബിയർ ബോട്ടിലുമായി ഇരിക്കുന്ന സിദ്ധാർഥിന്റെ കണ്ടത്..
അവൻ അവിടെ അവന്റെ അടുത്തുപോയി ഇരുന്നു..
“നീ അടിക്കുവോ..”
“ആഹ്മ്…അടിക്കും…”
അത് കേട്ട സിദ്ധാർഥ് മറ്റൊരു കുപ്പി എടുത്തു അവനു നൽകി..
“എടാ നീ വിചാരിക്കുന്നത് പോലെ ഞാൻ വലിയ ഡിറ്റകട്റ്റീവ് ഒന്നുമല്ല…നിന്നെപോലെതന്നെ നാട്ടിൽ നിന്നും വലിയ ഡിറ്റകട്റ്റീവ് ആകാൻ എന്നൊക്കെ പറഞ്ഞു ഇവിടേക്ക് വന്നതാ..ഇവിടെ എത്തിയപ്പോൾ ആണ് ജിഗ്‌നേഷിന്റെ ആൽഫ ഡിറ്റക്ടറിവ് ഏജൻസിയിൽ ഇന്റർവ്യൂവിനു പോയത്..
പക്ഷെ പറയുന്നത് കൊണ്ടൊന്നും തോന്നരുത്..നല്ല എട്ടു നിലയിൽ പൊട്ടി…അയാളുടെ ആ പുച്ഛം ഒക്കെ കണ്ടപ്പോൾ ഒരു വാശി കയറി..സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊക്കെ….”
അതും പറഞ്ഞു അവൻ ധ്യാനിനെ നോക്കി…അവൻ എല്ലാം കെട്ടുകൊണ്ടിരിക്കുകയായിരുന്നു..
അവനു സിദ്ധാർത്തിനോട് മിണ്ടി ഇരിക്കാൻ ഒരു പ്രിത്യേക രസം തോന്നി..
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?