അതും പറഞ്ഞു അവർ തിരികെ അവരുടെ വണ്ടിയിലേക്ക് നടന്നു..അപ്പോഴേക്കും അവരെ കുറച്ചു മാധ്യമ പ്രവർത്തകർ വളഞ്ഞിരുന്നു..
“ഇപ്പോൾ ഇത് രണ്ടാമത്തെ സംഭവം ആണ്..പോലീസിന്റെ അനാസ്ഥ അല്ലെ ഇതിനു കാരണം ..”
അതിൽ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു..
“ലുക്ക്..അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്…2 ദിവസത്തിനുള്ളിൽ ഉണ്ടായിരിക്കുന്ന രണ്ടാമത്തെ സംഭവം ആണ്..അന്വേഷണം ഊർജിതമാക്കുന്നുണ്ട്..വേറെയൊന്നും പറയാൻ ഇല്ല..”
അതും പറഞ്ഞു പ്രിയ അവളുടെ വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി..
ഇതേ സമയം എസ് ഐ അവിടെ ഉണ്ടായിരുന്ന ഹംസയെ ജീപ്പിന്റെ അടുത്തേക്ക് വിളിച്ചു..ഒപ്പം രണ്ടു കൻസ്റ്റബിൾമാർ കൂടിയും വന്നു
“താൻ അല്ലെ ആദ്യം ഇത് കണ്ടത്…”
എസ് ഐ യുടെ ചോദ്യം കേട്ട ഹംസ അതിനു തലയാട്ടി
“അതേ സാറേ ഞാൻ ആണ് ആദ്യം കണ്ടത്…”
“ഇങ്ങോട്ടെക്ക് അധികം ആൾക്കാർ വരാത്തത് അല്ലെ…പിന്നെ എന്തിനാ പുലർച്ചെ കൊടും ഇരുട്ടിൽ ഇങ്ങോട്ടെക്ക് വന്നത്..”
അതിനു മറുപടി പറയാൻ അവൻ ഒന്നു പരുങ്ങി..അത് അവിടെ ഉണ്ടായിരുന്ന നാട്ടുകാരും കണ്ടു..നാട്ടുകാർ അവൻ വേസ്റ്റ് തട്ടാൻ വേണ്ടി വന്നതാണ് എന്നറിഞ്ഞാൽ അവനെ വെറുതെ വിട്ടേകില്ല…
Mannarkkad ente nad ❤️
Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️
♥️
Waiting for next part
♥️
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️
♥️
❤️❤️❤️
♥️
അടിപൊളി ❤️❤️❤️
♥️
Getting intrested,?
♥️
Where is the next part?