Tag: cherukadhakal

നീർമിഴി പൂക്കൾ 13

ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാം .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .കഴിഞ്ഞ കുറെ നാളുകളായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും..ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം […]

ഒരു ഭാവഗാനം പോലെ 11

ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല. ഡോക്ടറുടെ മേശപ്പുറത്തു ഒരു കടുംമഞ്ഞ കവറില്‍ ആ കുട്ടിയുടെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കിടന്നു.കടുത്ത മഞ്ഞ നിറം കണ്ടപ്പോള്‍ ഡോക്ടർക്ക് ഉറക്കം […]

യാത്രാമൊഴി 12

ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര… അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെ പ്രഭയിൽ മറ്റൊരു നെയ് വിളക്ക് പോലെ രേവതീ നിന്നെ ആദ്യം കണ്ടതും ഇവിടെ വെച്ച് തന്നെ എന്നത് നിയോഗമാണല്ലേ? പറഞ്ഞു […]

അമ്മനൊമ്പരങ്ങൾ 58

Author : അനുജ വിജയ ശശിധരൻ തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്. ശ്ശൊ… അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് […]

പൂവാകകളുടെ കാവൽക്കാരൻ 13

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ […]

അവൾ – ഹഫീസയുടെ കഥ 27

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]

സ്ത്രീജീവിതങ്ങൾ 19

Author : അനാമിക അനീഷ് “ആമി” വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി. “നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം” “അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം” “പിന്നല്ല, […]

പ്രേതം 38

Author : ജിയാസ് മുണ്ടക്കൽ ഞാൻ കവലയിൽ എത്തുമ്പോൾ ചങ്ങായിമാർ പതിവ്പോലെ കൂട്ടം കൂടിയിട്ടുണ്ടായിരുന്നു.. “നീ എവിടെ പോയി കിടക്കുവായിരുന്നു..?” “ഞാൻ പണി കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളൂ.. എന്തുപറ്റി?” “അപ്പൊ നീ അറിഞ്ഞില്ലേ..?!! ഷംനാസിനെ പ്രേതം പിടിച്ചു…” “പ്രേതമോ!!!” “പ്രേതം തന്നെ..എന്താ പ്രേതം എന്ന് കേട്ടിട്ടില്ലേ…?” “എന്റെ പൊന്നളിയ..ഞാൻ പ്രേതം ന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്, സിനിമയിൽ അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ന്യൂജൻ പിള്ളേരുടെ കാലത്ത് ആരെങ്കിലും പ്രേതം എന്നുപറഞ്ഞാൽ […]

പ്ലസ്ടുക്കാരി 115

Author : ‌Muhaimin  എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]

നഗരക്കാഴ്ച്ചകള്‍ 17

Author : മിണ്ടാട്ടക്കാരന്‍ നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്..പ്രത്യേക ഗന്ധമാണ്.. പ്രത്യേക ജീവിതമാണ്…. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍… മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍….. ഒപ്പം ഇരുളിന്റെ മറവില്‍ നമ്മളെ കാത്തു ഇരുകാലില്‍ നടക്കുന്ന ക്ഷുദ്രജീവികളും ഉണ്ടാവും..പിന്നെ അരച്ചാണ്‍ വയറിനു വേണ്ടി പലതും വില്‍ക്കാനും പണയം വെക്കാനും ഇറങ്ങിത്തിരിച്ചവരും…, കോണ്‍ക്രീറ്റ് കാടുകളില്‍ വഴി തെറ്റി അലയുന്നവരും .., രാത്രികളുടെ കൂട്ടുകാരികളും….അങ്ങനെയങ്ങനെ …. ************ ചെറുപ്പത്തില്‍ എല്ലാവരെയും പോലെ […]

പ്രണയത്തിന്റെ കാൽപ്പാടുകൾ 9

  അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല” അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.” അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..” അവൻ : “മ്മ്…” അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.” അവൻ : “ഹേയ് അല്ല” അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?” അവൻ : “ഫിക്ഷൻ തന്നെയാണ്” അവൾ : “അപ്പോൾ […]

അപ്പവും വീഞ്ഞും 10

Author : Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്,  ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, […]

മകരധ്വജൻ 21

മകരധ്വജൻ Makaradwajan Author : സജി.കുളത്തൂപ്പുഴ   1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ […]

ഓര്‍മകളില്‍ വീണ്ടും 15

ഓര്‍മകളില്‍ വീണ്ടും Ormakalil Veendum Author : Sanu Malappuram   മഴ പെയ്തു തുടങ്ങി.. മണ്ണും മഴയും പ്രണയിക്കുകയാണ്.. കുളിർക്കാറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.. മരങ്ങൾ ആനന്ദ ലഹരിയിൽ ചാഞ്ചാടുകയാണ്..മണ്ണ് തന്റെ പരിഭവങ്ങൾ മഴയോട് മൊഴിയുകയാണ്..മണ്ണിന്റെയും മഴയുടെയും പ്രണയം ആരംഭിച്ചു.. അവരുടെ പ്രണയത്തിന് സാക്ഷികളായ് കാറ്റ്, മരങ്ങൾ,മറ്റു ജീവജാലകങ്ങളെല്ലാം ഉണ്ട്… തിമിര്‍ത്ത് പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ ബൈക്കുമായി മുന്നോട്ട് കുതിച്ചു റോഡ് മുഴുവന്‍ വെള്ളമായിരുന്നു.സുഹൃത്തിന്‍റെ കൈവശമുള്ള ഹാള്‍ഫ് ഗേള്‍ഫ്രണ്ട് നോവല്‍ വാങ്ങാന്‍ പോയതായിരുന്നു […]

Jathakadosham [Honey Shivarajan] 1341

Jathakadosham [Honey Shivarajan] ”അളിയന്‍ എന്തായീ പറയുന്നത്… കൊച്ചിലെ മുതല്‍ അവരുടെയുളളില്‍ മോഹം നിറച്ചിട്ട് ഇപ്പോള്‍ കല്ല്യാണം നടക്കില്ലെന്നോ…” രാമചന്ദ്രന് ഹൃദയം വിലങ്ങുന്നത് പോലെ തോന്നി… അയാള്‍ ഞെട്ടലോടെ നില്‍ക്കുന്ന ഭാര്യ സാവിത്രിയെ നോക്കി… ”എന്ത് ചെയ്യാം രാമേന്ദ്രനളിയാ… ഭാസ്കര കണിയാന്‍ പറഞ്ഞാല്‍ അച്ചിട്ടാ… മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ നിസ്സഹായനായി പറഞ്ഞു.. ”ഇതൊന്നും ചേര്‍ത്ത് നോക്കിയിട്ടല്ലല്ലോ അളിയാ കുട്ടികളായിരിക്കുമ്പോള്‍ രേണു […]