സുൽത്വാൻ 8 [ജിബ്രീൽ] 318

“ ഇനി എതാർന്താലും ഊ ഇഷ്ട പടി സെയ്യ്( ഇനി എന്താണെങ്കിലും നിന്റെ ഇഷ്ടം പോലെ ചെയ്യ് ) അവൻ നിലത്തു വീണ കത്തി അവളുടെ കയ്യിലെടുത്തു കൊടുത്ത് ബൈക്കിൽ കയറി പറന്നു .

അവളാ കത്തി ഒന്നു മുറുകെ പിടിച്ച ശേഷം ദേശ്യത്തോടെ വലിച്ചെറിഞ്ഞു.

അവർ പോയി അൽപ സമയത്തിനകം അവിടെ പോലീസെത്തി. പോലീസ് സ്റ്റേഷനിലേക്ക് കരഞ്ഞു കൊണ്ടോടി വന്ന അമ്മയേയും അപ്പയേയും കണ്ടപ്പോൾ മരിക്കാനെടുത്ത തീരുമാനെത്തെയോർത്ത് പുഛം തോന്നി. അവളുടെ ജീവിതത്തിൽ അങ്ങനെയൊന്ന് നടന്നിട്ടേയില്ലാ എന്ന രീതിയിൽ അവൾ ജീവിക്കാൻ തുടങ്ങി അതിനുള്ള ധൈര്യം മുഖം കാണാത്ത ആ കാപ്പി കണ്ണുകൾ അവൾക്ക് നൽകിയിരുന്നു.

പലപ്പോഴു ആൾകൂട്ടത്തിനിടയിൽ അവൾ അവനെ തേടുമായിരുന്നു ഒരു നന്ദി പറയാൻ ജീവൻ രക്ഷിച്ചതിന് ജീവിക്കാനുളള കരുത്ത് തന്നതിന്.

കോളേജിൽ വെച്ച് ഒരു പാട് നാളായി തിരഞ്ഞ ആ കണ്ണുകൾ കണ്ടപ്പോൾ ആദ്യം തുള്ളി ചാടാനാണവൾക്ക് തോന്നിയത് പക്ഷേ സ്വയം നിയന്ത്രിച്ചു, അവൾക്ക് സംശയങ്ങളുണ്ടായി രുന്നു. അങ്ങനെയൊരുത്തൻ ഒരു കോളേജിൽ വന്ന് പടിക്കുമോ,അത്രയും പേരെ കൊന്നു തളളിയവന് ഇത്ര ശാന്തനായിരിക്കാൻ എങ്ങനെ കഴിയും. പക്ഷേ റാഹിയെ ആശുപത്രിയിലാക്കിലായ ആ ദിവസം നിറമാറുന്ന അവന്റെ കണ്ണുകൾ കണ്ടവൾ ഉറപ്പിച്ചു.

 

“മേഡം ……. കിടക്കുന്നില്ലേ ….” മാളുവിന്റെ വിളി അവളെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു. അവളകത്തേക്ക് കയറി പോയി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഹൈദ്രാബാദ്

കൊട്ടാര സമാനമായ ഒരു വീട്, അതിന്റെ വിശാലമായ ഹാളിനെ ചുവപ്പും കറുപ്പും ചായങ്ങളാൽ അലംങ്കരിച്ചിട്ടുണ്ട്. വെള്ള മാർബിൾ പാകിയ നിലം അതിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. ആ ഹാളിന്റെ ഒത്ത നടുക്കായി അഞ്ചടിയോളം ഉയരമുള്ള ഒരു ശവകുടീരം അതിനെ പല നിറത്തിലുള്ള പട്ടു തുണികൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ട് അതിന്റെ മുകളിൽ ഒരാളുടെ വലിയ ഫോട്ടോ അതിൽ “വിരേന്ദ്ര റെഡ്ഡി ” എന്നെഴുതിയിട്ടുണ്ട്. അതിനു മുമ്പിൽ കൂപ്പുകൈയ്യോടെ ആ ഫോട്ടോയിൽ കാണുന്ന ആളോട് വളരെയധികം സാമ്യമുള്ളരാൾ, വിരേന്ദ്ര റെഡ്ഡിയുടെ മകൻ “ജിതേന്ദ്ര റെഡ്ഡി” നിൽക്കുന്നുണ്ട്.

മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് വിരേന്ദ്ര റെഡ്ഡി സേലത്തേക്ക് എല്ലാ വർഷവും പോവുന്ന പോലെ മല്ലയുദ്ധ മത്സരങ്ങൾക്കായി പോയത്. പക്ഷേ തിരിച്ചു വന്നത് ഒന്നനങ്ങാൻ പോലും കഴിയാതെ ജീവച്ചവമായിട്ടായിരുന്നു. തന്റെ അഛനെ ഈ അവസ്ഥയിലാക്കിയവനെ ജിതേന്ദ്രൻ ഒരുപാടെന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിരേന്ദ്രൻ മരണ വെപ്രാളത്തിൽ തന്റെ അവസാന ശ്വാസത്തിൽ പറഞ്ഞ പേരാണ് അവന്റെ മനസ്സിൽ മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നത് “ഹുസൈൻ ഹാജി ….. ” പലപ്പോഴായി ജിതേന്ദ്രൻ കാണിച്ചു കൊടുക്കുന്ന സംശയമുള്ളവരുടെ ചിത്രങ്ങളെല്ലാം കണ്ണടച്ചു കൊണ്ട് നിഷേദിച്ച വിരേന്ദ്രൻ മരണ ശ്വാസത്തിൽ ഇടർച്ചയോടെ പറഞ്ഞത് തന്നെയാണ് തന്റെ അഛന് മുപ്പത് വർഷമായി നരഗം സമ്മാനിച്ചയാളുടെ പേരെന്ന് അവന് ഉറപ്പായിരുന്നു.അവന്റെ വലം കൈയ്യായ മഖ്ബൂലിനെ ആ പേരിനെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി പറഞ്ഞും വിട്ടു.

മെല്ലെ ഓർമകളിൽ നിന്നും മടങ്ങി വന്ന

ജിതേന്ദ്രൻ കണ്ണു തുറന്നു . ഹാളിന്റെ ഒരു വശത്ത് സോഫയിലിരിക്കുന്ന മഖ്ബൂലിനെ കണ്ടവന്റെ കണ്ണുകൾ വിടർന്നു, വേഗത്തിൽ അവന്റെയടുത്തേക്ക് നടന്നെത്തിയ അവൻ ചോദിച്ചു

“എന്തായി……..” ഹുസൈൻ ഹാജി എന്നയാളുടെ മുഴുവൻ വിവരവും കിട്ടാതെ തിരിച്ചു വരില്ലായെന്നു പറഞ്ഞു പോയ മഖ്ബൂലിനെ കണ്ട ജിതേന്ദൻ അകാംശ ഭരിതനായിരുന്നു

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *