സുൽത്വാൻ 8 [ജിബ്രീൽ] 318

സഹദേവന്റെ മരണം കഴിഞ്ഞിട്ട് നാലു ദിവസം പിന്നിട്ടിരുന്നു. ഇത്രയും ദിവസം അവനും ഷാനുവും മഹാദേവനുള്ള വാരി കുഴിക്ക് ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അവന് കഴിഞ്ഞ നാല് ദിവസമായി കമ്പനി കാര്യങ്ങ ളിൽ ശ്രദ്ധിക്കാൻ സാധിക്കാത്തതു കാരണം ഇന്നലെ നടന്ന പേഴ്സണൽ സെക്രട്ടറിയുടെ ഇന്റർവ്യൂ മാനേജറാണ് നടത്തിയത്. വളരെ മികച്ചരാളെ കിട്ടിയിട്ടുണ്ടെന്ന് മാനേജർ പറഞ്ഞപ്പോൾ അവനത് ഉറപ്പിക്കാൻ പറയുക യായിരുന്നു.

“യെസ് …..” ഡോറിൽ മുട്ട് കേട്ട ജിത്തു അകത്തു വരാൻ അനുവാദം നൽകി. അകത്തേക്കു കയറിയ ആളെ കണ്ട് ജിത്തു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പോയി ….

“സാറ….. നീ എന്താ ഇവിടെ …..” അവന്റെ ശബ്ദത്തിൽ ദേശ്യം

“ഒന്നടങ്ങന്റെ സാറെ ….. ഞാനാണ് ഇനി മുതൽ സാറിന്റെ പുതിയ പേഴ്സണൽ സെകട്ട്രി” അവൾ വശ്യമായി ചിരിച്ചു.

അവൾക്ക് അറടിയുടെ അടുത്ത് ഉയരമുള്ള ജിത്തുവിന്റെ താടിയോളം ഉയരമുണ്ടായിരുന്നു. അൽപം ചുരുണ്ട മുടി വിടർത്തിയട്ടത് അവളിട്ടിരുന്ന കറുത്ത സാരിക്കും ഇരുനിറത്തിലുള്ള അവളുടെ മേനിക്കും മാറ്റു കൂട്ടിയിരുന്നു. ജിത്തുവിന്റെ മേശക്കടുത്തേക്കു നടന്നുവന്നവൾ മേശയിൽ അവളുടെ വളരെ തടിച്ചതും തീരെ മെലിഞ്ഞതുമല്ലാത്ത ഉറച്ച ശരീരത്തിലെ കരുത്തുറ്റ കരങ്ങൾ വെച്ചു കൊണ്ട് ഇരുന്നു.

“ അരാ നിന്നെ അപ്പോയിന്റ് ചെയ്തത് ” ജിത്തു അലറുകയായിരുന്നു

“ഒന്നടങ്ങെന്റെ ചെക്കാ ……. ഞാനിന്നലെ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. എന്റെ പെർഫോമെൻസുകൊണ്ടവർ എന്നെ അപ്പോയിന്റും ചെയ്തു.” അവൾ വളരെ കൂളായിരുന്നു.

“ സാറ ……നിന്റെ കളിക്ക് നിക്കാനെനിക്ക് സമയമില്ല നീ…… പോ ….”

“ഞാനെങ്ങനെ പോവും മുത്തെ…..” അവളവ ളുടെ കയ്യിലെ ഒരു എൻവലപ്പ് മുമ്പിലേക്ക് നീട്ടി.

ദേശ്യത്തോടെ അവളുടെ കയ്യിൽ നിന്നുമത് തട്ടി പറിച്ചു വാങ്ങി പൊട്ടിച്ചു നോക്കി. ഒരപ്പോയ്ൻമെന്റ് ലെറ്ററായിരുന്നത് അതിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന ജിത്തുവിന്റെ മുഖം വലിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. സാറെയുടെ മുഖത്താണെങ്കിൽ ഒരു ചെറു ചിരിയും. അപ്പോയ്മെന്റ് ലെറ്ററിൽ കൊടുത്ത നിബന്ധനപ്രകാരം ജിത്തുവിനവളെ രണ്ടു മാസം കഴിയാതെ പിരിച്ചു വിടാൻ സാധിക്കില്ലായിരുന്നു.

“ സാറാ ……. നീ ഈ കുട്ടികളിക്ക് നിന്നാ നിന്റെ ടെക്സ്റ്റൈൽസ് എന്താവും” അവളോട് ദേശ്യപെട്ടിട്ടു കാര്യമില്ലെന്നറിയാവുന്നവൻ വളരെ മയത്തിൽ പറഞ്ഞു നോക്കി

“ അതാണോ …… എന്റെ മുത്തിന്റെ മുഖത്ത് ഇത്ര ദേശ്യം അതോർത്ത് എന്റെ ഖൽബ് കലിപ്പാവണ്ട….. അതെല്ലാം ഞാൻ സെറ്റാക്കിയിട്ടുണ്ട്” അവന്റെ പദ്ധതി മനസ്സിലാക്കിയതിന്റെ ഒരു കള്ള ചിരി അവളുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്നു

“മുത്തേ ……..” അവളുടെ മറുപടി കേട്ട് ശ്വാസം വലിച്ചുവിട്ട് കോപം നിയന്ത്രിക്കുന്ന ജിത്തുവിനെയവൾ പ്രേമ പൂർവം വിളിച്ചു

“ആരാടീ നിന്റെ മുത്ത് …… എന്റെ പേര് ഹുദൈഫെന്നാണ് …. പിന്നെ നീ ഈ കമ്പനിയിൽ എന്റെ പേഴ്സണൽ സെക്രട്ടറി ആയി ജോലി ചെയ്യുന്നുണ്ടെങ്കിൽ കാൾ മീ സർ …… ഒ കെ” അൽപം മുമ്പവൻ നിയന്ത്രിച്ചു വെച്ചിരുന്ന കോപം പൊട്ടിതെറിച്ചു

“ഓകെ സർ …..” അവളവനെ കൂടുതൽ ദേശ്യം പിടിപ്പിക്കാതെ എഴുന്നേറ്റു .

വാതിലിന്റെ അടുത്തെത്തിയതും അവൾ ജിത്തുവിന് നേരെ തിരിഞ്ഞു

“സാർ………” കൈകൾ കൊണ്ട് നെറ്റി ഉഴിഞ്ഞു കൊണ്ടിരുന്ന ജിത്തു തല ഉയർത്തി നോക്കി

“ഐ ലവ് യു മുത്തേ ……..” എന്നു പറഞ്ഞവൾ ഓടി

ജിത്തു തന്റെ തലയിൽ കൈ വെച്ചു ‘ രണ്ടു മാസമായി ഇവളുടെ ശല്യമില്ലായിരുന്നു ഇനി ഇപ്പോ ഇവളെ സഹിക്കണം ‘അവനോർത്തു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

മഹാദേവൻ തന്റെ കാറിന്റെ പിൻ സീറ്റിൽ കണ്ണടച്ചു കിടക്കുകയായിരുന്നു.

അവന്റെ താങ്ങും തണലുമായ അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വിശ്വസിച്ചിരുന്ന അവന്റെ അനിയനെ കുറിച്ച് നാലു ദിവസമായി ഒരു വിവരവുമില്ല.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *