“ എന്തു പറ്റി ചേട്ടാ….” ബൈക്കിൽ വന്ന ഷാനു ഹെൽമറ്റ് ഊരി മാറ്റി കൊണ്ട് ചോദിച്ചു
“ പഞ്ചറായി …..”
ഷാനു ബൈക്കിൽ നിന്നിറങ്ങി ടയർ പരിശോദിച്ചു
“ചേട്ടാ…. ഇതാരോ….. അള്ളു വെച്ചതാണ് ” അവനവന്റെ ശബ്ദത്തിൽ ആശ്ചര്യം നിറച്ചിരുന്നു
അത് കേട്ടു ജീപ്പിന്റെ ടയറിലേക്ക് കുനിഞ്ഞിരു ന്നു നോക്കിയ സഹദേവന്റെ കഴുത്തിനും തോളിനുമിടയിൽ ഷാനു കൈ കൊണ്ട് വെട്ടി . വെട്ടു കൊണ്ട സഹദേവൻ ഒരു ഞെട്ടലോടെ ബോധം കെട്ടു വീണു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ഉയരം കൂടിയ മതിലുകളാൽ സംരക്ഷിക്കപെട്ട ഒരു പരിശീലന കളരി അവിടത്തെ മണൽ തരികൾ ചുവന്ന സൂര്യപ്രകാശത്തിൽ വെട്ടി തിളങ്ങുന്നുണ്ട്. അതിന്റെയുള്ളിൽ ഒരുവശത്ത് പല കൂടുകളിലായി മൃഗങ്ങളെ അടച്ചു വെച്ചിട്ടുണ്ട് അതിന്റെ നടുക്കായി മുപ്പതിനു മുകളിൽ പ്രായം തോന്നിക്കുന്ന സുമുഖനായ ഒരു ചെറപ്പക്കാരൻ നിൽക്കുന്നുണ്ട് . ആയാളുടെ തോളോടൊപ്പമുളള മുടി കെട്ടിവെച്ചിരിക്കുന്നു.
വശങ്ങളിലുള്ള അനേകം കൂടുകളിൽ ഒന്നു തുറക്കപ്പെട്ടു. അതിൽ നിന്നും ഒരു കണ്ടാമൃഗം മുരണ്ടു കൊണ്ട് മുന്നോട്ടു കുതിച്ചു. ഇത്രയും നേരം പൂട്ടിയിട്ടതിന്റെ മുഴുവൻ ദേശ്യത്തിലാണ് മുന്നോട്ടു കുതിക്കുന്നത്. അവനാ മൃഗത്തെ ഇമച്ചിമ്മാതെ നോക്കി നിൽക്കുകയാണ്. അതവന്റെ അടുത്തെത്തിയതും അവൻ വലത്തോട്ടു മാറി ആ മാറിൽ തന്നെ അവന്റെ കയ്യിലെ നീളമുളള കത്തി അതിന്റെ കഴുത്തിലെ ഏറ്റവും മിനുസമുള്ള ഭാഗത്ത് താഴ്ത്തിയിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവു പറ്റിയ ആ ഭീകര ജന്തു രക്തം വാർന്ന് നിലം പതിച്ചു
“ചക്രവർത്തി അബൂ ശംസ് ഗദ്ദാഫി അങ്ങയെ വിളിപ്പിക്കുന്നു ” ഒരു ഭടൻ അവന്റെ മുമ്പിൽ സുജൂദ് ചെയ്തു കൊണ്ട് പറഞ്ഞു
അവനത് ശ്രദ്ധിക്കുക പോലും ചെയ്യാതെ കണ്ടാമൃഗത്തിന്റെ അടുത്തേക്ക് ചെന്ന് കത്തി വലിച്ചൂരിയെടുത്ത് വാതിൽ ലക്ഷ്യമാക്കി പോയി
____________________
മനോഹരമായി അലംങ്കരിച്ച പൂന്തോട്ടത്തിനിട യിലൂടെ മിനുസമുളള കല്ലു വിരിച്ച പാതയിലൂ ടെയാണ് ഇപ്പോഴാ ചെറുപ്പക്കാരൻ നടക്കു ന്നത്. അതിന്റെയവസാനം ഒരു വലിയ വാതിൽ അതിനു പുറത്ത് കാവലിനായി രണ്ടു ഭടന്മർ അവരുടെ രണ്ടു പേരുടേയും കയ്യിൽ രണ്ടു വശവും കൂർത്ത കുന്തങ്ങൾ . അവനെ കണ്ട രണ്ടു ഭടന്മാരും കുന്തങ്ങൾ താഴെ വെച്ച് അവനു മുമ്പിൽ സുജൂദ് ചെയ്തശേഷം അവന് വാതിൽ തുറന്നു കൊടുത്തു. അകത്ത് അഞ്ചു പേരടങ്ങുന്ന ഒരു സഘം ഒരു ദീർഘ ചതുര മേശക്കു ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ആറമാനായി ഒഴിച്ചിട്ട കസേരയിൽ അവനിരുന്നു
“ അസലാമു അലൈക്കും ….. (നിങ്ങൾക്ക് സമാദാനമുണ്ടാകട്ടെ )” അവനവരെ അഭിവാദ്യം ചെയ്തു.
“വ അലൈക്കുമുസ്സലാം (താങ്കൾക്കും സമാദാനമുണ്ടാകട്ടെ )” അവർ പ്രത്യഭിവാദ്യം ചെയ്തു
“സലീൽ …. വടക്കെ യസിരിബിൽ കുറച്ചു കർഷകർ ഒരു വിപ്ലവം തുടങ്ങിയിട്ടുണ്ട് അതിനെയെങ്ങനെ നേരിടാം എന്നതിനെ കുറിച്ചാണ് ഞങ്ങളുടെ ചർച്ച . എന്താണ് നിന്റെ അഭിപ്രായം ” രത്നങ്ങൾ നിറഞ്ഞ കിരീടം ധരിച്ച ആ ദീർഘചതുര മേശയുടെ തലക്കൽ അലങ്കൃതമായ സിംഹാസനത്തിൽ ഇരിക്കുന്ന ചാക്രവർത്തി അബൂ ശംസ് ഗദ്ദാഫി തന്റെ മൂത്ത പുത്രനും ഭാവി കിരീടാവകാഷിയുമായ സലീൽ അബൂഷംസ് ഗദ്ദാഫിയോട് ചോദിച്ചു
“ എനിക്കൊരായിരം സൈനികരെ തരൂ ഉപ്പാ …. ഇനിയാരും കലാപമുണ്ടാക്കാത്ത രീതിയിൽ ഞാനവരെ ഒരു പാടം പഠിപ്പിക്കും ” സലീലിന്റെ തൂവെളള മുഖത്ത് ഒരു ക്രൂരഭാവം
“ സർവ്വസൈനാദിപൻ ഹാരിസിനെന്താണ് പറയാനുള്ളത് ” ചക്രവത്തി തന്റെ തൊട്ടടുത്തിരിക്കുന്ന നാലപ്പതിനു മേലെ പ്രായം തോന്നിക്കുന്ന ബലിഷ്ടമായ ദേഹമുള്ള ഒരാളുടെ നേരെ തിരിഞ്ഞു
” എനിക്ക് തോനുന്നത് നമ്മൾ പെട്ടന്നൊരു നീക്കം നടത്താതെ കാത്തിരിക്കണെമെന്നാണ് ഹുസൂർ … വടക്കേ ഭാഗത്തുള്ളവർക്ക് ഒരിക്കലും ഒരു കൂട്ടായ നീക്കം നടത്താൻ കഴിയില്ല ഇപ്പോ നമ്മളൊരു സൈന്യത്തെ അയച്ചാൽ വടക്കേ ഭാഗത്തെ കർഷകരെ മുഴുവനതൊന്നിപ്പിക്കും …. പക്ഷേ നമ്മൾ അവരുടെ ജലവിതരണം നിർത്തി വെക്കുകയും നികുതി അടക്കുന്നവർക്കു മാത്രം വെളളം കൊടുക്കുമെന്ന് വിളംമ്പരം ചെയ്യുകയും ചെയ്താൽ അവർ താനെ കീഴടങ്ങിക്കോളും ” അവന്റെ ഭാവം ശാന്തമാണെങ്കിലും അതിന്റെ ഗാംഭീര്യത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല.
ആ മുറിയിൽ നിശബ്ദത നിറഞ്ഞു നിന്നു . സലീൽ ഹാരിസിനെ അൽപം ദേശ്യത്തിൽ നോക്കുന്നുണ്ട് ഹാരിസ് പക്ഷേ അങ്ങോട്ടു മുഖം തിരിച്ചില്ല.
ചക്രവർത്ത ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു “ഹാരിസിന്റെ അഭിപ്രായ പ്രകാരം വടക്കൻ മേലലയിലേക്കുളള ജലവിതരണം നിർത്ത ലാക്കാൻ ഞാൻ ഉത്തരവിടുന്നു.”
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you Bro❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️?♥️♥️
3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????
Thanks
Brother you are doing a great work.
Kindly try to send the next parts without delay.
Your story is one of the best now a days in this platforms.
Good Job
കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..
Thanks for your feed Back ♥️♥️♥️♥️
Very good story. Waiting for next part..
Thanks Bro
Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്
thank you for your words ♥️♥️♥️?
ബ്രോ എഴുതി തുടങ്ങിയോ?
Good keep writing
Thanks Bro
ബ്രോ കാലതാമസം എടുക്കുന്നതാണ്
കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
അപ്പോൾ തുടർച്ചയായി എഴുതൂ .
കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതുവരെ അടിപൊളി അണ്
നല്ല ഫീൽ ഉണ്ടായിരുന്നു.
ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.
?❤️❤️❤️??
ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്
ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം
ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും
Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??