ഞാൻ എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെന്നു. പുള്ളി അപ്പോഴും കിടക്കുകയാണ്. ചെറിയ പേടി ഇല്ലാതെ ഇല്ല, എന്തായാലും പ്രേതം ഒന്നുമല്ല, ആണേൽ സൈക്കിൾ മുട്ടിയാൽ വീഴില്ലല്ലോ. ആ ഒരു ധൈര്യത്തിൽ ഞാൻ അടുത്തേക്ക് ചെന്നു.
” എന്തേലും പറ്റിയോ?? ” ഞാൻ കൈ നീട്ടി കൊണ്ട് ചോദിച്ചു. അന്നേരം പുള്ളിയുടെ മുഖത്തു നിന്ന് മുഖം മറച്ചിരുന്ന പുതപ്പ് താഴേക്ക് വീണു. ഒരു പതിനഞ്ചു വയസ് തോന്നിക്കുന്ന പെൺകുട്ടി, ഇളം നീല നിറം, അറ്റം കൂർത്ത ചെവി, നെറ്റിയിൽ ഇടതു സൈഡിൽ ആയി ഒരു ചെറു വിരലിന്റെ വലിപ്പം ഉള്ള ഒരു കൊമ്പ്. കൂർത്ത ഒരു കമ്പി കഷ്ണം എന്റെ നേരെ നീട്ടി അവൾ അങ്ങനെ ഇരിക്കുവാ, അവളുടെ കൈ ഒക്കെ വിറക്കുന്നുണ്ട്. ഒറ്റ നോട്ടം, ഒറ്റ നോട്ടമേ നോക്കിയുള്ളൂ.
” അമ്മേ… ഭൂതം ” എന്ന് അലറി കൊണ്ട് പിടഞ്ഞെഴുന്നേറ്റ് ഞാൻ തിരിഞ്ഞോടി. പക്ഷെ രണ്ട് അടി വെച്ചതും കാലു മടങ്ങി മുഞ്ഞി ഇടിച്ചു വീണു പോയി. നെറ്റി ഒരു കല്ലിൽ ഇടിച്ചു പൊട്ടി. ഞാൻ മലന്നു കിടന്നു. കണ്ണ് തുറന്ന പ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ അരികിൽ ഇരിക്കുകയാണ്. ഞാൻ എഴുന്നേറ്റു എന്ന് കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി, മുഖത്തു നല്ല പേടി ഉണ്ട്. കയ്യിൽ ഉള്ള കമ്പിയിൽ മുറുകെ പിടിച്ചു എന്നെ ഒന്ന് നോക്കി. ഞാൻ എഴുന്നേറ്റ് ഇരുന്നു. ഓടണം എന്ന് ഉണ്ട് പക്ഷെ പേടിയും വേദനയും കാരണം ശരീരം അനങ്ങുന്നില്ല. അവളെ കണ്ടിട്ട് ഒരു അപകടകാരി അല്ലെന്ന് തോന്നുന്നു. ഏകദേശം 15 ഒക്കെ പ്രായമേ അവൾക് ഉള്ളു. ഞാൻ അവളെയും അവൾ എന്നെയും മാറി മാറി നോക്കി. തല നല്ല വേദന. ഞാൻ നെറ്റിയിൽ തൊട്ട് നോക്കി. നല്ല നീറ്റൽ ഉണ്ട്. ഞാൻ വേദന കൊണ്ട് ഒരുനിമിഷം കണ്ണ് അടചു പോയി, അവൾ അത് കണ്ടു എന്ന് തോന്നുന്നു. അവൾ എന്റെ അടുത്തേക്ക് വന്നു. ഞാൻ പുറകിലേക്ക് ആഞ്ഞു. അവൾ ഒന്ന് നിന്നു വീണ്ടും എന്റെ അരികിലേക്ക് വന്നു. പിന്നെ എന്റെ മുഖത്തിന് നേരെ കൈ നീട്ടി.
” എന്നെ തിന്നല്ലേ പ്ലീസ്, എനിക്ക് അത്ര രുചി ഒന്നുമില്ല, ഞാൻ വേണേൽ നല്ല പൊറോട്ടയും ബീഫും വാങ്ങി തരാം ” ഞാൻ ദയനീയമായി അവളോട് പറഞ്ഞു. ഞാൻ പറഞ്ഞത് ഒന്നും അവൾക്ക് മനസിലായില്ലന്ന് തോന്നുന്നു.
ഞാൻ ഇതേ വരെ കേട്ടിട്ടില്ലാത്ത ഭാഷയിൽ അവൾ എന്തോ പറഞ്ഞു. അന്നേരം ഒരു ഇളം പച്ച വെളിച്ചം അവളുടെ കയ്യുടെ ചുറ്റും തെളിഞ്ഞു. പിന്നെ അവൾ ആ കൈ കൊണ്ട് എന്റെ നെറ്റിൽ തൊട്ടു. ഞാൻ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു. ഒന്നും സംഭവിച്ചില്ല. പെട്ടന്ന് എന്റെ നെറ്റിയിൽ ഒരു കുളിർ കാറ്റു വീശുന്ന പോലെ തോന്നി. അവൾ കൈ എടുത്തു. അന്നേരം ഞാൻ എന്റെ നെറ്റിയിൽ തൊട്ട് നോക്കി. അത്ഭുതം, ആ മുറിവ് ഒരു പാട് പോലും അവശേഷിപ്പിക്കാതെ ഉണങ്ങി ഇരിക്കുന്നു.
” wow ഇത് എന്താ മാജിക് ആണോ?? താൻ ഏലിയൻ വല്ലതും ആണോ?? ” ഞാൻ അവളോട് ചോദിച്ചു. അതിന് മറുപടി ആയി അവൾ എന്തക്കയോ വാനറച്ചു പറഞ്ഞു, ഇടക്ക് കൈ ഒക്കെ കൊണ്ട് ഒരുപാട് ആക്ഷൻസും കാണിക്കുന്നുണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാൽ അവൾ ആരെയോ ഭയക്കുന്നുണ്ട് എന്ന് അവളുടെ കണ്ണുകളിൽ നിന്ന് എനിക്ക് മനസ്സിലായി. ആരെങ്കിലും അവളെ ഉപദ്രവിച്ചു കാണും. ഞാൻ ആ പുതപ്പ് കൊണ്ട് അവളുടെ മുഖം മറച്ചു. എന്നിട്ട് സൈക്കളിൽ കയറാൻ പറഞ്ഞു. കൈ കൊണ്ട് കുറച്ച് അധിക നേരം കഥകളി കാണിച്ചതിന് അവസാനം ഒരു വിധത്തിൽ അവളെ സൈക്കളിൽ കയറ്റി. പിന്നെ വീട്ടിലേക്ക് വിട്ടു. ആരും കാണാതെ അവളെ പത്തായപുരയിൽ ഇരുത്തി. ഇപ്പോ അവിടെ ആരും കയറാറില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന ചില ബോക്സ് കൾ അടുക്കി ഒരു മറഉണ്ടാക്കിയിട്ട് അവളോട് അവിടെ ഒളിച് ഇരുന്നോളാൻ പറഞ്ഞു. പിന്നെ ഞാൻ വന്നു വിളിക്കുമ്പോ അല്ലാതെ അവിടെ നിന്ന് അനങ്ങരുത് എന്നും ചട്ടം കെട്ടി. എല്ലാം അവൾ തലകുലുക്കി കേട്ടു. പക്ഷെ വല്ലതും മനസ്സിലായോ എന്ന് തമ്പുരാന് മാത്രം അറിയാം. ഞാൻ അവളെ അവിടെ ഇരുത്തിയിട്ട് പത്രം ഇടാൻ പോയി. വൈകിയതിന് ഏജന്റ് ന്റെ കയ്യിൽ നിന്ന് കണ്ണ് പൊട്ടണ ചീത്ത കെട്ടു, പെട്ടന്ന് തന്നെ പത്രം ഇട്ടു തീർത്തു, അവിടെ ഒരു കടയിൽ നിന്ന് ഒരു പാക്കറ്റ് ബണ്ണും വാങ്ങി ഞാൻ തിരികെ വന്നു.
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?