Returner [Arrow] 1828

[ Class change : Mage ] ഞാൻ പറഞ്ഞു. ഓരോ ലെവൽ boss നെ തോൽപ്പിക്കുമ്പോഴും എന്തേലും സ്‌പെഷ്യൽ മിഷൻ ചെയ്യുമ്പോഴും എനിക്ക് ഓരോ class കിട്ടിയിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടാനുസരണം class change ചെയ്യാം. Mage മജീഷ്യൻ class ആണ്.

[ Elemental magic : Fire ball ] ( രണ്ടു ടൈപ്പ് magic ഉണ്ട് Elemental magic ഉം special magic ഉം. Fire, air, water, earth, light ഈ അഞ്ചു elements നെ ബേസ് ആക്കിയുള്ളവ  elemental magic, അല്ലാത്തവ special magic ) ഞാൻ പറഞ്ഞതും എന്റെ കയ്യിൽ നിന്ന് ഒരു ഫയർ ബോൾ തെറിച്ചു ദൂരെ ഉള്ള മണൽ തിട്ടയിൽ ചെന്ന് വീണു. ഉടനെ വലിയ ഒരു സ്ഫോടനം നടന്നു. ചെവി പൊട്ടുന്ന ശബ്ദം, കണ്ണ് ചിമ്മുന്ന വെട്ടം, ഒപ്പം ഭയങ്കര പൊടിയും കാറ്റും.  Oh my… എന്റെ magic ഇത്ര powerful ആയിരുന്നോ??

[ Elemental magic : sand barrier ] ഞാൻ പറഞ്ഞതും മണൽ കൊണ്ട് ഒരു മതിൽ എന്റെ മുന്നിൽ വന്നു. അത് കൊണ്ട് ആ കാറ്റിൽ ഞാൻ പുറകിലേക്ക് പോയില്ല. എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ അവിടേക്ക് ചെന്നു. Fire ball വീണ ഇടത്ത് രണ്ടാൾ താഴ്ചയിൽ വലിയ ഒരു കുഴി. ആരേലും കാണുന്നതിന് മുന്നേ ഇവിടെ നിന്ന് പോവാം. ഞാൻ ചുറ്റും നോക്കി. എവിടേക്ക് ആ പോകുവാ??

[ Class change : Archer ] [ Activate Skill : Hawkeye ] Hawkeye കിലോമീറ്ററുകൾ അപ്പുറം ഉള്ള കാഴ്ചകൾ വരെ കാണാൻ സഹായിക്കുന്ന ഒരു archery skill ആണ്.  ഞാൻ ചുറ്റും നോക്കി ദൂരെ കുറേ കെട്ടിടങ്ങൾ കാണുന്നുണ്ട്.

[ Class change : Mage ] [ Special magic : dimensional shift ] ഇത് ഒരു സ്‌പെഷ്യൽ magic ആണ്, നമ്മൾ നോക്കുന്ന ഇടത്തേക്ക് നമ്മളെ ടെലപോർട് ചെയ്യും. ഒറ്റ അടിക്ക് ഞാൻ അവിടെ എത്തി. അവിടെ കണ്ട കാഴ്ച കണ്ടു ഞാൻ അത്ഭുതപ്പെട്ടു.

ഞാൻ ഇത് എവിടെ ആണ് അമേരിക്കയിൽ മറ്റോ ആണോ?? എങ്ങും ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. തിരക്കിട്ട് ഓടുന്ന വാഹനങ്ങൾ, തലങ്ങും വിലങ്ങും ഓവർ ബ്രിഡ്ജ്കൾ, വാഹങ്ങൾക്ക് ഒക്കെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഷേപ്പ്.  മെട്രോ മോഡൽ ട്രെയിൻ ടൈപ്പ് വണ്ടികൾ ആണ് മിക്കതും. റോഡിൽ സ്ഥാപിച്ച മഞ്ഞ വരകളിൽ കൂടി ഒരടി അന്തരീക്ഷത്തിൽ ഉയർന്ന് ആണ് അവ ഓടുന്നത്. അവിടെ ഇവിടെ 3d പ്രൊജ്ക്ടർ, ട്രാഫിക് നിയന്ത്രിക്കുന്നത് പ്രൊജക്ടറുളിലെ സ്ത്രീരൂപം ആണ്. ഞാൻ ഇതേവരെ കണ്ടിട്ടിലാത്ത മോഡൽ ഡ്രസ്സ് ആണ് അവിടെ ഉള്ള ആളുകൾ ഇട്ടിരിക്കുന്നത്. ഇത് ശരിക്കും ഭൂമി തന്നെ ആണോ??

എന്നെ കാണുന്നവർ ഒക്കെ പ്രതേക രീതിയിൽ നോക്കുകയാണ്. ഞാൻ അവിടത്തെ ഒരു കിട്ടിടത്തിന്റെ ഗ്ലാസിൽ കണ്ട എന്റെ പ്രതിബിംബത്തിൽ നോക്കി. അപ്പോഴാണ് ഞാൻ എന്റെ കോലം ശ്രദ്ധിച്ചത്. പണ്ടത്തെ പടയാളി കളെ പോലെ ഉരുക്കും തുകലും ഒക്കെ കൊണ്ട് നിർമ്മിച്ച ഒരു പടച്ചട്ട ആണ് എന്റെ വേഷം. താടിയും മുടിയും ഒക്കെ നീണ്ടു വളർന്നിരിക്കുന്നു. പണ്ട് താടി വരുന്നില്ലല്ലോ എന്ന് ഓർത്ത് ഒരുപാട് ദുഖിച്ചിരുന്നു, പക്ഷെ എനിക്ക് താടി  വന്നത് പോലും ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചിത്. ആ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലോ ഞാൻ.

[ Elemental Magic : Clean ] ഞാൻ അത് പറഞ്ഞതും വാട്ടർ  ബൈബിൾസ് വന്നു എന്റെ ദേഹത്ത് ഉണ്ടായിരുന്ന പൊടിയും മറ്റും ക്ലീൻ ചെയ്തു. പിന്നെ ഞാൻ അവിടെ ഒരു കടയുടെ ഫ്രണ്ടിൽ ഡിസ്പ്ലേക്ക് വെച്ചിരുന്ന ഡ്രസ്സുകളിൽ നിന്ന് എനിക്ക് ഇഷ്ട്ടപ്പെട്ട ഒരെണ്ണം നോട്ട് ചെയ്തു.

[ Special magic : Duplication ] ഞാൻ ഇട്ടിരുന്ന ഡ്രസ്സ്‌ change ചെയ്തു കടയിൽ കണ്ട ഡ്രസ്സ്‌ ന്റെ മോഡൽ ആക്കി.

” മിസ്റ്റർ നിങ്ങൾ സൂപ്പർ ഹീറോ ആണോ?? ” ഒരു കൊച്ചിന്റെ ശബ്ദം കേട്ട് ആണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഒരു 7 ഓ 8 ഓ വയസ്സ് തോന്നുന്ന ഒരു പയ്യൻ. ഒരു പക്ഷെ ഞാൻ magic യൂസ് ചെയ്യുന്ന കണ്ട് ആവും അവൻ അങ്ങനെ ചോദിച്ചത്. ഞാൻ എന്ത് മണ്ടത്തരം ആണ് ചെയ്ത്, പയ്യൻ ആയത് നന്നായി, വേറെ ആരേലും ആയിരുന്ന് ഇത് കണ്ടത് എങ്കി ഇപ്പൊ പേടിച് ഓടിയേനെ.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.