Returner [Arrow] 1828

അച്ഛനേം അമ്മയെയും കാണാം പോവുന്നു. ഇത്രയും വൈകിയതിനു സോറി അമ്മ. ലിസ് നിനക്ക് എന്താണ് ഈ കാലം കൊണ്ട് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. ഞാൻ നിന്നെ തേടി വരുക തന്നെ ചെയ്യും ഹാങ്ങ്‌ ഇൻ ദെയർ. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ആ വാതിൽ തള്ളി തുറന്നു. കണ്ണഞ്ചുന്ന വെളിച്ചം ഞാൻ ഒരു നിമിഷം ഒന്ന് കണ്ണ് അടച്ചു. പിന്നെ കണ്ണ് തുറന്നു, ആ വെളിച്ചം മൂലം ഉണ്ടായ മൂടൽ പതിയെ മറഞ്ഞു. ഞാൻ ചുറ്റും ഒന്ന് നോക്കി. നിലത്ത് മുഴുവൻ ഇളം തണുപ്പുള്ള മഞ്ഞു പാളികൾ ആണ്, ഒരു പുക പോലെ. ഒരു തരത്തിൽ മേഘത്തിന്റെ പുറത്ത് നിൽക്കുന്ന ഫീലിംഗ്. മുന്നിൽ കുറച്ച് മാറി സ്വർണത്തിൽ തീർത്ത ഒരു കസേര ഉണ്ട്. അതിൽ ഒരു സ്ത്രീ ഇരിക്കുന്നു. അവരുടെ തലക്ക് മുകളിൽ പ്രകാശം പരത്തുന്ന ഒരു സുവർണ വട്ടം, സ്വർണനിറമുള്ള മുടി, തൂവെള്ള വസ്ത്രം, കഴുത്തിൽ ഒരു ചെറിയ മാല കയ്യിൽ ഓരോ വള,  വേറെ ആഭരണങ്ങൾ ഒന്നുമില്ല. നല്ല വെള്ള തൂവലുകൾ ഉള്ള ചിറകുകൾ അവർക്ക് ഉണ്ടായിരുന്നു. അതിനസുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അത്ര സുന്ദരി, അവരെ ക്കാൾ സൗന്ദര്യം ഉള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടേ ഇല്ല. അവർ അടച്ചു വെച്ചിരുന്ന അവരുടെ വാലിട്ടെഴുതിയ കണ്ണുകൾ തുറന്നു. നല്ല ഓറഞ്ചു നിറം ഉള്ള കൃഷ്ണമണികൾ.

”  my child,  നിന്റെ വിഷ് എന്താണ്?? ” തേൻ പോലെ മധുരമുള്ള ശബ്ദത്തിൽ അവർ ചോദിച്ചു.

” എനിക്ക് തിരികെ എന്റെ ലോകത്തിലേക്ക് പോണം ”

” അസ് you wish !!” എന്നും പറഞ്ഞ് അവർ കൈ ഉയർത്തി. That’s it, എങ്ങും ഇരുട്ട് പറന്നു, വെളിച്ചം വന്നപ്പോൾ ഞാൻ കാണുന്നത് നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മണൽത്തിട്ട ആണ്. തലക്ക് മുകളിൽ കത്തി നിൽക്കുന്ന സൂര്യൻ, സൂര്യന് നിറം ഇത്തിരി കൂടുതൽ ആണോ? ഇത്രയും ചുവപ്പ് സൂര്യന് ഉണ്ടായിരുന്നോ ഇപ്പൊ ഏകദേശം ഉച്ച സമയം ആണ് എന്നിട്ടും സന്ധ്യക്ക് കാണുന്ന സൂര്യന്റെ നിറം. ഒരു പക്ഷെ നീണ്ട 10 വർഷങ്ങക്ക് ശേഷം കണ്ടത് കൊണ്ട് തോന്നുന്നതാവും. ഞാൻ ശ്വാസം ഒന്ന് വലിചെടുത്തു. നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഫ്രഷ് air ഞാൻ ആസ്വദിക്കുന്നത്. നല്ല സുഖം, I miss this. ഞാൻ ആ മണ്ണിൽ മുട്ട് കുത്തി ഇരുന്നുപോയി. എന്റെ കണ്ണുകൾ നിറഞ്ഞുവോ?? അവസാനം ഞാൻ തിരികെ വന്നിരിക്കുന്നു. അമ്മ, അച്ഛാ, ലിസ് I  can’t wait to see you.

ബട്ട് ഞാൻ ഇത് എവിട?? ചുറ്റും മണൽ തിട്ട ആണ്, മരുഭൂമി ആണോ?? അതിനു മുമ്പ് എന്റെ പവർ ഒക്കെ ഇവിടെ വർക്ക്‌ ചെയ്യുമോ എന്ന് നോക്കണം.

[ Status open ]

പറഞ്ഞു കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സാധാരണ മുന്നിൽ വരാറുള്ള ആ നോട്ടിഫിക്കേഷൻ വിൻഡോ കാണാൻ ഇല്ല.

[ Inventory ]  ഞാൻ വീണ്ടും പറഞ്ഞുനോക്കി. ഇത്തവണ എന്റെ മുന്നിൽ inventory ബാർ വന്നു. Inventory, ഒരു സ്പെഷ്യൽ സ്‌പേസ് ആണ്. Dungeon ൽ നിന്ന് എനിക്ക് കിട്ടിയ weapons, magic items, defense gears, meat, water ഒക്കെ സൂക്ഷിച്ചു വെക്കാൻ സഹായിക്കുന്ന ഒരിടം. എന്റെ സാധനങ്ങൾ എല്ലാം അവിടെ തന്നെ ഉണ്ട്.

[ Equip Water ] ഞാൻ പറഞ്ഞതും inventory ൽ നിന്ന് ഒരു ബോട്ടിൽ വെള്ളം എന്റെ കയ്യിൽ വന്നു. അപ്പൊ എനിക്ക് ഇവിടെയും ഈ ഐറ്റംസ് ഒക്കെ യൂസ് ചെയ്യാം. അപ്പൊ guiding system മാത്രമേ പോയുള്ളു. ഇനി എന്റെ മാജിക് ഇവിടെ യൂസ് ചെയ്യാൻ പറ്റുമോ എന്ന് നോക്കണം.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.