ജീവിതം 3 [കൃഷ്ണ] 297

Views : 34175

അവൾ എന്നെ രൂക്ഷമായി നോക്കുകയാണ്.. കൊറേ നേരമായി.
ഞാൻ അതിന് വലിയ ശ്രെദ്ധ കൊടുക്കാൻ പോയില്ല

രാഗേന്തു :- എനിക്ക് പോണം എന്റെ അച്ഛനും അമ്മയും എല്ലാം അവിടെ കാത്ത് നിക്കും..

ഞാൻ :- ഒരു 10 min കഴിഞ്ഞേ പോകാൻ പറ്റു… അവിടുത്തെ കാര്യം ഒക്കെ ഉണ്ണിയേട്ടൻ നോക്കിക്കോളും.. ഞാൻ അൽപം ഗൗരവത്തിൽ പറഞ്ഞു

പിന്നെ അവളൊന്നും ചോദിച്ചില്ല ഞാൻ അങ്ങോട്ടും ഒന്നും പറയാനും പോയില്ല.

വാസു :- കുഞ്ഞ് എന്നാ തിരിച്ചു പൊന്നെ

ഞാൻ :- ഇനിയും 3 ദിവസം കൂടെ ഉള്ളു വാസുവേട്ട..അത് കഴിഞ്ഞാൽ പോകും..

വാസു :- കുഞ്ഞിപ്പോ തന്നെ നാട്ടിൽ വന്നിട്ട് 2 കൊല്ലം ആയില്ലേ.. കൊറച്ചൂടെ കഴിഞ്ഞ് പോയാൽ പോരെ..

ഞാൻ :- ഇല്ല വാസുവേട്ട വണ്ടിയുടെ കടവും വേറെ കൊറച്ചും കൂടെ ബാക്കി ഉണ്ട്… പോകാതെ ഇരുന്നാൽ ശമ്പളം കൊറയും… അത് ശെരിയാകില്ല..

വാസു :- അപ്പൊ പോകുമ്പോൾ മോളേം കൊണ്ടുപോകുവാരിക്കും അല്ലെ..

ഞാൻ :- സാധ്യത ഇല്ല വാസുവേട്ട.. ഇത് വരെ ഒന്നും തീരുമാനിച്ചില്ല..

ഞാനും വാസുവേട്ടനും കൂടെ ഓരോന്ന് ഇങ്ങനെ സംസാരിച്ചുകൊണ്ട് ഇരുന്നു..

ഇതിനിടയിൽ അവളെ ശ്രെദ്ധിക്കാനോ ഒന്നും ഞാൻ പോയില്ല…

 

അങ്ങനെ 10 മിനിറ്റ് കഴിഞ്ഞു ഉണ്ണിയേട്ടന്റെ ഒരു ok മെസ്സേജ് വന്നു..

ഞാൻ വാസുവേട്ടനോട് വണ്ടി എടുത്തോളാൻ പറഞ്ഞു..

10 മിനിറ്റ് കൊണ്ട് ഞങ്ങൾ ഫങ്ക്ഷന് നടക്കുന്ന റിസോർട്ടിൽ എത്തി..

കോവളം ആണ്… നല്ല luxury റിസോർട്…

ഏട്ടൻ എന്നോട് പറഞ്ഞിരുന്നു ഏട്ടത്തിയുടെ അച്ഛന്റെ റിസോർട്ടിൽ വെച്ചാണ് പരുപാടി എന്ന്…

ഞങ്ങൾ രണ്ടുപേരും വണ്ടിയിൽനിന്ന് ഇറങ്ങി… ഏട്ടനും ഏട്ടത്തിയും നിൽക്കുന്ന ഇടത്തേക് പോയി…
ഇല്ല അവന്മാരെ ഇവിടെ കാണുന്നില്ല… ഞാൻ ഏട്ടനോട് എന്തിയെ എന്ന് ചോദിച്ചു..

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com