ജീവിതം 3 [കൃഷ്ണ] 297

അന്ന് വൈകിട്ട് ഞാൻ അവളുടെ പിന്നാലെ തന്നെ നടന്നു… എന്നാൽ ഒരിക്കൽ പോലും അവൾ ഏട്ടനോട് സംസാരിക്കുന്നത് ഒന്നും ഞാൻ കണ്ടില്ല….

അങ്ങനെ ഞാൻ ഏട്ടനെ ശ്രെദ്ധിക്കാൻ തുടങ്ങി… ഏട്ടൻ കോളേജിന്റെ പുറകിലേക്ക് ആണ് പോകുന്നത് കയ്യിൽ ഫോണും ഉണ്ട്..

കുറച്ച് കഴിഞ്ഞപ്പോൾ അർച്ചന ഏട്ടന്റെ പുറകിനു പോകുന്നത് ഞാൻ കണ്ടു… ഞാൻ അവരുടെ ബാഗ് എല്ലാം ഇരിക്കുന്ന മുറിയുടെ വെളിയിൽ നിന്നു….

കുറച്ച് കഴിഞ്ഞപ്പോൾ അർച്ചന കരഞ്ഞുകൊണ്ട് ഓടി പോയി…. അതെനിക് വല്ലാത്തൊരു ടെൻഷൻ ആണ് സമ്മാനിച്ചത്…. പുറകിന് ഏട്ടനും വന്നു…. അവൾ എങ്ങോട്ടാണ് പോയതെന്ന് ചോദിച്ചു…

ഞാൻ മുകളിലേക്ക് ആണ് അവൾ പോയതെന്ന് പറഞ്ഞു..

അപ്പോഴാണ് ഏട്ടന്റെ കൂട്ടുകാരനായ അജിത്ത് അങ്ങോട്ട് വന്നത്..

അർച്ചനയുടെ കൂട്ടുകാരി അല്ലെ….

ഞാൻ അതേയെന്നു തലയാട്ടി

അവൻ അവളെ നശിപ്പിക്കുകയായിരുന്നു…. അവൻ പണ്ടും ഇങ്ങനെ ചെയ്യാൻ മുതിർന്നപ്പോൾ ആണ് ഞങ്ങൾ തമ്മിൽ ഉടക്കിയത്….

ആ പെൺകുട്ടിയുടെ ജീവിതം അവൻ നശിപ്പിച്ചു…

ഞാൻ തരിച്ചു നിന്നാണ് അത് കേട്ടത് അത്രയും കേട്ടപ്പോൾ തന്നെ ഏട്ടനെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നോ അതിലേക്കാളും വെറുപ് എനിക്ക് ആ മനുഷ്യനോട് തോന്നി..

ഒരു ആൾ കൂട്ടവും ബഹളവും കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്…. അവിടേക്കു ചെന്ന ഞാൻ കണ്ടത് ചോരയിൽ കുളിച് കിടക്കുന്ന എന്റെ അർച്ചനയെ ആണ്…. എന്റെ മനോനില തെറ്റുന്നതായി എനിക്ക് തോന്നി..

അപ്പോഴാണ് സ്റ്റെയർ വഴി താഴേക്കു ഓടി വന്ന ഏട്ടനെ ഞാൻ കണ്ടത്… ഞാൻ അലറിവിളിച്ചു പോയി…. എന്തൊക്കെയാണ് ഞാൻ അന്ന് പറഞ്ഞത്…. കൂടെ അനുകൂലിക്കാൻ അജിത്തും കൂടെ ആയപ്പോൾ.. ഞാൻ അയാൾ അർച്ചനയോട് ചെയ്തതെന്ന് എല്ലാം ഞാൻ പറഞ്ഞു…. ഏട്ടൻ അന്നൊരു ശീലകണക്കെ നിന്നു തന്നോട് ചോദിച്ച ചോദ്യം… “നീ എന്തൊക്കെയാ ഈ പറയുന്നേ ഇന്ദു “

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.