?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

സുഹൃത്തുക്കളെ എല്ലാപേരും ഒന്ന് ഇവിടെ ശ്രദ്ധിക്കൂ ?…

ഈ കഥ തികച്ചും ഒരു സാങ്കൽപിക കഥയാണ് അതിനാൽ റിയാലിറ്റി അല്ലാത്ത ചില കാര്യങ്ങൾ ഈ കഥയിൽ നിങ്ങൾ എവിടെയെങ്കിലും ചിലപ്പോൾ കണ്ടേക്കാം അത് കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രമാണ് ? .

പ്രണയം , ഫ്രണ്ട്ഷിപ്പ് , ആക്ഷൻ , യാത്ര തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലൂടെയും കടന്നു പോകുന്ന ഒരു കഥ കൂടിയാണ് ഇത് . ഈ കഥയിലെ കഥാപാത്രങ്ങൾ , സ്ഥലം , സംഭവങ്ങൾ എന്നിവ തികച്ചും സാങ്കൽപികം മാത്രമാണ്, ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നിയിൽ അത് വെറും യാദൃശ്ചികം മാത്രം ? . ലോക അറിവും അനുഭവ സമ്പത്തും വളരെ കുറച്ച് മാത്രം ഉള്ള ഒരു വ്യക്തിയാണ് ഞാൻ അതിനാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ക്ഷമിക്കണം ? .

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ വീണ്ടും എഴുതുന്നത് …….

 

എന്നാൽ തുടങ്ങട്ടെ ??? ……

 

കെട്ടടങ്ങാത്ത ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരു രഹസ്യം ….. അല്ല അവന്റെ ജന്മ നിഗൂഢതയെ കുറിച്ച് അറിയാൻ ഉള്ള ഒരു യാത്ര …… പ്രണയം വിരഹമാകില്ല എന്ന പ്രതീക്ഷയോടെ ???….

 

 

? അവൾ രാജകുമാരി -1?
Aval Raajakumaari Part 1 | Author : ?VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ]?

 

<<<<<<<<<>>>>>>>>

 

” എന്നെ ഇഷ്ടം അല്ല അല്ലേ ……? ഞാൻ ഒരു മണ്ടി …. കുറേ ഏറെ ആഗ്രഹിച്ചു കുറേ സ്വപ്നം കണ്ടു എന്റെ പൊട്ട ബുദ്ധിക്ക് …. ക്ഷമിക്കണം . എന്താണ് കാരണം എന്ന് അറിയില്ല ഏട്ടന്റെ മുഖം മറക്കാൻ എനിക്ക് കഴിയുന്നില്ല , ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി പോയതാ അതിന്റെ കാരണവും എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല …. ഇനി ഏട്ടന്റെ പുറകേ ഞാൻ നടക്കില്ല , ഏട്ടനെ വിളിച്ച് ശല്യം ചെയ്യില്ല . ഞാൻ ഈ നാട്ടിൽ നിന്ന് പോകുകയാ , തിരിച്ച് എന്റെ നാട്ടിലേക്ക്… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല …. നേരിട്ട് ഏട്ടനെ വിളിച്ച് പറയാൻ ഒരു മടി , സങ്കടം കാരണം . അതു കൊണ്ടാ ഞാൻ ഏട്ടന്റെ പെങ്ങളുടെ കൈവശം ഈ കത്ത് കൊടുത്ത് വിടുന്നത് . എപ്പോഴെങ്കിലും കയ്യിൽ ഈ കത്ത് കിട്ടുമ്പോൾ ഒന്ന് വായിച്ചാൽ മതി ……. ഏട്ടന് എന്നെക്കാൾ നല്ലൊരു സുന്ദരി കുട്ടിയെ ജീവിതത്തിലേക്ക് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു . ഗുഡ് ബൈ . ”

 

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.