?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

മീറ്ററിൽ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ എന്നോട് പറഞ്ഞു .

 

ഞാൻ പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് എടുത്ത് അയാൾക്ക് നേരെ നീട്ടി . അയാൾ അത് വാങ്ങി .

 

” ബാലൻസ് വേണ്ട , വച്ചോളൂ …… ”

 

ബാക്കി തരാൻ പേഴ്സ് എടുത്ത ഭായിയോട് ഒരു പുഞ്ചിരിയോടെ ഞാനതും പറഞ്ഞ് പുറകിലത്തെ ഡോറ് തുറന്ന് അകത്തിരുന്ന എന്റെ ട്രാവലർ ബാഗ് ഞാൻ എടുത്ത് തോളിൽ ഇട്ടു . നന്ദി സൂചകമായി ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച ശേഷം അയാൾ ആ കാറും സ്റ്റാർട്ടാക്കി മുന്നോട്ട് പോയി .

 

ഞാൻ പുറത്തൊക്കെ ഒന്ന് കണ്ണോടിച്ചു . പല വർണ്ണത്തിലുള്ള അലങ്കാര ലൈറ്റുകളാൽ നല്ല രീതിയിൽ അലങ്കരിച്ചിരിക്കുന്ന ഒരു ലക്ഷ്വറി റിസോർട്ട് . പുറത്തെ കാഴ്ചകൾ ഒരു നിമിഷം നിരീക്ഷിച്ച ശേഷം ഞാൻ റിസപ്ഷനിലേക്ക് തിരിഞ്ഞ് നടന്നു .

 

റിസപ്ഷനിൽ ഇരുപത് ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന രണ്ട് സുന്ദരികളായ യുവതികൾ നിൽക്കുന്നു . ആ യുവതികൾ നല്ല നീറ്റ് ആയി സാരി ധരിച്ച് മുടിയൊക്കെ മടക്കി കെട്ടി അല്പം മേക്കപ്പ് ഒക്കെ മുഖത്ത് ഉണ്ട് .

 

” എന്ത് സഹായമാണ് വേണ്ടത് സർ ”

 

എന്നെ കണ്ടപാടെ ഒരു യുവതി എന്നോട് ചോദിച്ചു .

 

” ഞാൻ ഒരു റൂം ബുക്ക് ചെയ്തിരുന്നു ഓൺലൈനായി , ഇന്ന് ഉച്ചയ്ക്ക് .”

 

ഞാൻ ആ യുവതിയോട് പറഞ്ഞു .

 

” സർ , സാറിന്റെ പേര് ഒന്ന് പറയാമോ …. ”

 

” രാഹുൽ ….. രാഹുൽ കൃഷ്ണ ”

 

ഞാൻ ആ യുവതിയോട് എന്റെ പേര് പറഞ്ഞു കൊടുത്തു .

 

” സർ , ഒരു മിനിട്ട് ഒന്ന് വെയിറ്റ് ചെയ്യൂ …. ”

 

ആ യുവതി മുൻപിൽ ഇരുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ ഒന്ന് തിരഞ്ഞശേഷം എന്നോട് പറഞ്ഞു . അതിനു ശേഷം ആ യുവതി ഫോൺ എടുത്ത് ആരെയോ വിളിച്ചു . അൽപം കഴിഞ്ഞതും ഒരു റൂം ബോയ് അവിടെ വന്നു . അവൾ റൂമിന്റെ കീ ആ റൂം ബോയിയുടെ കയ്യിൽ കൊടുത്തു .

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.